കീരിക്കാടൻ ജോസ് ഇനി ഓർമ്മ ; നടൻ മോഹൻരാജ് അന്തരിച്ചു

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മോഹൻരാജ് അന്തരിച്ചു. കീരിക്കാടൻ ജോസ് എന്ന കഥാപാത്രം ചെയ്താണ് നടൻ മലയാളികൾക്കിടയിൽ സുപരിചിതനായത്. ഇന്ന് മൂന്നുമണിക്ക് തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വച്ചാണ് മരണം സംഭവിച്ചത് . വിവിധ അസുഖങ്ങൾ ബാധിച്ച് ദീ‌ർഘനാളായി നടൻ ചികിത്സയിലായിരുന്നു. സംഭവവിവരം അറിയിച്ചത് നടൻറെ ബന്ധുക്കളാണ്.

മോഹൻലാലിന്റെ ഒപ്പം മൂന്നാംമുറ എന്ന ചിത്രത്തിലൂടെയായിരുന്നു നടന്ന സിനിമ അരങ്ങേറ്റം നടന്നത്. പിന്നീട് അങ്ങോട്ട് ശ്രദ്ധേയമായ സിനിമകളിൽ വില്ലൻ കഥാപാത്രങ്ങൾ ചെയ്തു കൊണ്ടാണ് താരം മലയാളികൾക്കിടയിൽ ശ്രദ്ധേയനായത് . ചെങ്കോൽ, നരസിംഹം, ഹലോ, മായാവി തുടങ്ങി മുന്നൂറോളം സിനിമകളിലാണ് നടൻ പ്രധാനപ്പെട്ട കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

മോഹൻലാൽ നായകനായ കിരീടം എന്ന സിനിമയിൽ കീരിക്കാടൻ ജോസ് കഥാപാത്രം ചെയ്തു കൊണ്ടാണ് മലയാളികൾക്കിടയിൽ നടൻ ശ്രദ്ധ നേടിയെടുത്തത്. പിന്നീടങ്ങോട്ട് നിരവധി കഥാപാത്രങ്ങളായിരുന്നു താരത്തെ തേടിഎത്തിയത്. മരണവാർത്ത അറിഞ്ഞപ്പോൾ സമൂഹമാധ്യമത്തിൽ സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് താരത്തിന് അനുശോചനം അറിയിച്ചു രംഗത്തെത്തിയിരിക്കുന്നത്. സംസ്കാരം നാളെ ഉണ്ടാകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

The post കീരിക്കാടൻ ജോസ് ഇനി ഓർമ്മ ; നടൻ മോഹൻരാജ് അന്തരിച്ചു appeared first on Viral Max Media.



from Mallu Articles https://ift.tt/PsnEWKy
via IFTTT
Previous Post Next Post