വറയകകനന കകളൽ നനന അവർഡ സവകരചച മമമടടകക നനദ അറയചച പരയ തര മഞജ വരയർ

നാലാമത് ആനന്ദ് ടി.വി ഫിലിം അവാർഡ് തന്റെ കൈകളിൽ നിന്നും ഏറ്റുവാങ്ങിയ മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും നന്ദി അറിയിച്ച്‌ മഞ്ജുവാര്യർ.
സിനിമ കളുടെ ഇതിഹാ സത്തിനും മമ്മൂക്കയുടെ ശക്തിയും നെടുംതൂണുമായ സുലു ഇത്തയ്ക്കും മറ്റുള്ളവർക്കും അവാർഡ് കൈമാറുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. തന്റെ വിറയ്ക്കുന്ന കൈകളിൽ നിന്നും അവാർഡ് സ്വീകരിച്ചതിന് മമ്മൂക്കയ്ക്ക് നന്ദി… ഇതു പോലെയൊരു ബഹുമതിക്ക് കാരണക്കാരായ ശ്രീകുമാറിനും ആനന്ദ് ഫിലിം അവാർഡ് ടീമിനും മഞ്ജുവാര്യർ നന്ദി അറിയിച്ചു.

തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കൊപ്പം ഒരു സായാഹ്നം ചെലവഴിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മാഞ്ചസ്റ്ററിലെയും യുകെയിലെയും സ്‌നേഹം നിറഞ്ഞ ആളുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ താരം നന്ദി അറിയിച്ചു.

മഞ്ജു വാര്യർ സമൂഹ മാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടുന്നു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, സുരാജ് വെഞ്ഞാറമൂട്, വിനീത് ശ്രീനിവാസൻ, സ്വാസിക, ആര്യ, അസീസ് നെടുമങ്ങാട് എന്നിവരാണ് അവാർഡ് ഏറ്റുവാങ്ങിയത്. ലോക കേരള സഭ അംഗവും ആനന്ദ് ടിവി ചെയർമാനുമായ എസ്. ശ്രീകുമാറാണ് അവാർഡ് നിശയ്ക്ക് നേതൃത്വം നൽകിയത്.

The post വിറയ്ക്കുന്ന കൈകളിൽ നിന്നും അവാർഡ് സ്വീകരിച്ചു, മമ്മൂട്ടിക്ക് നന്ദി അറിയിച്ച്‌ പ്രിയ താരം മഞ്ജു വാര്യർ appeared first on Mallu Talks.



from Mallu Articles https://ift.tt/6MSfv15
via IFTTT
Previous Post Next Post