ഒരാള്‍ പോയാല്‍ മറ്റൊരാള്‍ വരും, ജീവിതം മുഴുവന്‍ നശിപ്പിച്ചാണ് കാമുകന്മാര്‍ പോയത്- ദിയ കൃഷ്ണ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. സോഷ്യൽമീഡിയയിലും കുടുംബംശ്രദ്ധ നേടിയിട്ടുണ്ട്. കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയ്ക്കുള്ളത് സോഷ്യൽ മീഡിയയിൽ ലക്ഷ ക്കണക്കിന് ആരാധകരാണ്. ഇപ്പോൾ തന്റെ ജീവിതത്തിൽ ബ്രേക്കപ്പിന് ശേഷമുണ്ടായ മാറ്റങ്ങളെ കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായെ ത്തിയിരിക്കുകയാണ് ദിയ.

പ്രണയ ജീവിതത്തെ പറ്റിയും ബ്രേക്കപ്പിനെ പറ്റിയുമെല്ലാം ദിയ റയുന്നു. ചെറുപ്പം മുതൽ താൻ ഒരു പ്രേമ രോഗിയാണെന്നും ഒരു പാട് പേരെ സ്നേഹിക്കാൻ തയാറാണെന്നും ദിയ പറഞ്ഞു.100 പേർ തന്റെ ജീവിതത്തിൽ വന്നു പോയാലും തനിക്ക് പെര്‍ഫെക്റ്റ് എന്നു തോന്നുന്ന ഒരാൾ വരുന്നതു വരെ താൻ പ്രണയിക്കും എന്നും ദിയ പറയുന്നു.

 ദിയ കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ;

എത്ര പേർ എന്നെ സ്നേഹിച്ചതിന് ശേഷം വിട്ടുപോയാലും പ്രണയിക്കാനൊന്നും എനിക്ക് പേടിയില്ല. ചിലർ പ്രണയത്തിൽ എന്തെങ്കിലും നഷ്ടമുണ്ടായാൽ പ്രണയം തന്നെ വെറുക്കും. എന്നാൽ, എനിക്ക് അങ്ങനെയല്ല. എന്റെ ജീവിതത്തിൽ പലരും എന്നെ നശിപ്പിച്ച് പുറത്തേക്ക് പോയിട്ടുണ്ട്. കളിച്ച് ചിരിച്ച് നടന്ന എന്നെ കരഞ്ഞുകൊണ്ട് ജീവിക്കാനായി പഠിപ്പിച്ചവരുണ്ട്. എന്റെ ബോയ് ഫ്രണ്ട്സെല്ലാം അങ്ങനെയുള്ളവരായിരുന്നു. പക്ഷേ, എനിക്ക് ആരോടും ദേഷ്യമില്ല. 100 പേർ എന്റെ ജീവിതത്തിൽ വന്നു പോയാലും എനിക്ക് പെര്‍ഫെക്റ്റ് എന്നു തോന്നുന്ന ഒരാൾ വരുന്നതു വരെ ഞാൻ പ്രണയിക്കും. ജീവിതത്തിൽ സെറ്റിൽ ആവുക എന്നുള്ളതാണ് ഇനിയുള്ള തീരുമാനമെന്നും പറ്റിയ ആളെ കിട്ടിയാൽ 2 വര്‍ഷം കൊണ്ട് വിവാഹം കഴിക്കും.

The post ഒരാള്‍ പോയാല്‍ മറ്റൊരാള്‍ വരും, ജീവിതം മുഴുവന്‍ നശിപ്പിച്ചാണ് കാമുകന്മാര്‍ പോയത്- ദിയ കൃഷ്ണ appeared first on Mallu Talks.



from Mallu Articles https://ift.tt/IW4S5lm
via IFTTT
Previous Post Next Post