കുലസ്ത്രീ വിളി അഭിമാനം, ഒരുപാട് മണ്ടത്തരങ്ങളൊക്കെ പറ്റുന്ന ഒരു സാധാരണ വീട്ടമ്മയാണ് ഞാൻ, കാലിലെ നഖം തിന്നാതിരിക്കാനും തുമ്മുമ്പോൾ മൂക്ക് പൊത്താനുമൊക്കെ ബി​ഗ്ബോസ് വീട്ടിൽ ശ്രദ്ധിക്കണം- ലക്ഷ്മി പ്രിയ

പ്രേക്ഷകർക്കേറെ സുപരിചിതയാണ് ലക്ഷ്മി പ്രിയ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ അഭിപ്രായങ്ങളും ലക്ഷ്മി പ്രിയ തുറന്ന് പറയാറുണ്ട്. പലപ്പോഴും വിമർശനങ്ങൾക്കും ഇത് പാത്രമാകാറുണ്ട്.

ബിഗ് ബോസ് മലയാളം സീസൺ 4 ലും ലക്ഷ്മി പ്രിയ പങ്കെടുത്തിരുന്നു. പിന്നാലെ ‘കുലസ്ത്രീ’ എന്ന വിമർശനങ്ങൾക്കും കാരണമായിരുന്നു. എന്നാൽ അങ്ങനെ തന്നെ വിളിക്കുന്നതിൽ യാതൊരു പരാതിയും തനിക്ക് ഇല്ലെന്ന് പറയുകയാണ് നടി. ബിഗ് ബോസിൽ പോയിട്ട് ഒരുപാട് ചീത്തപ്പേരുകളൊന്നും എനിക്ക് കിട്ടിയിട്ടില്ല. ഒന്നു രണ്ട് കാര്യങ്ങൾക്കേ ഉള്ളൂ. അത് എന്റെ പ്രതികരണങ്ങൾ കൊണ്ടാണ്, അതിൽ എനിക്ക് കുറ്റബോധമില്ല. എനിക്ക് പറ്റിയിട്ടുള്ള തെറ്റുകളും എനിക്ക് അറിയാം. ബിഗ് ബോസ് എന്ന ഷോയുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ നമ്മൾ നിത്യജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ അവിടെ കുറച്ച് ലൗഡ് ആകണം, അങ്ങനെയാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റേണ്ടത്.

എന്നെ കുലസ്ത്രീ എന്ന് വിളിക്കുന്നത് അഭിമാനമായി കാണുന്നൊരാളാണ് ഞാൻ. ഇനി ആര് എന്ത് പറഞ്ഞാലും അങ്ങനെയാണ്. എന്നെ വീട്ടിൽ നിന്നും ഭർത്താവും മകളുമൊക്കെ നന്നായി ട്രോളാറുണ്ട്. ഒരുപാട് മണ്ടത്തരങ്ങളൊക്കെ പറ്റുന്ന ഒരു സാധാരണ വീട്ടമ്മയാണ് ഞാൻ. ഈ സീസണിലെ ബിഗ് ബോസ് കോമ്പോയെ കുറിച്ച് അഭിപ്രായമൊന്നുമില്ല, പക്ഷെ വൃത്തിയില്ലായ്മയെ കുറിച്ച് അഭിപ്രായമുണ്ട്.

ബിഗ് ബോസ് ഹൗസ് എന്നത് നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദം ആണ്. വൃത്തിഹീനമായ കാര്യം എത്ര പേർ കണ്ടോണ്ടിരിക്കും. മറ്റൊരു സ്ഥലത്ത് പോകുമ്പോൾ പാലിക്കേണ്ട മര്യാദകളുണ്ട്.ഭക്ഷണം കഴിച്ച പാത്രം കഴുകിവെക്കാനും തുണി മടക്ക് വെക്കാനും ബെഡ്റൂം വൃത്തിയായി സൂക്ഷിക്കാനും കാലിലെ നഖം തിന്നാതിരിക്കാനും തുമ്മുമ്പോൾ മൂക്ക് പൊത്താനുമൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ വീടല്ലല്ലോ അത്. കൂടെയുള്ളത് സഹമത്സരാർത്ഥികളാണ്. അല്ലാതെ നമ്മുടെ സഹോദരങ്ങളൊന്നുമല്ല നമ്മുടെ മോശം കാര്യങ്ങൾ സഹിക്കാൻ എന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

The post കുലസ്ത്രീ വിളി അഭിമാനം, ഒരുപാട് മണ്ടത്തരങ്ങളൊക്കെ പറ്റുന്ന ഒരു സാധാരണ വീട്ടമ്മയാണ് ഞാൻ, കാലിലെ നഖം തിന്നാതിരിക്കാനും തുമ്മുമ്പോൾ മൂക്ക് പൊത്താനുമൊക്കെ ബി​ഗ്ബോസ് വീട്ടിൽ ശ്രദ്ധിക്കണം- ലക്ഷ്മി പ്രിയ appeared first on Viral Max Media.



from Mallu Articles https://ift.tt/9GuEHQ2
via IFTTT
Previous Post Next Post