“കക്കൂസ് കഴുകുന്നവന്റെ ഭാര്യയാണോ നീ “!!  കല്ലും മുള്ളും നിറഞ്ഞ വഴിവെട്ടി വിജയത്തിലേറി ആർ ജെ അഞ്ജലി : ഹൃദയത്തിൽ തൊടും ഈ കുറിപ്പ്

സമൂഹമാധ്യമത്തിലൂടെയും സ്വകാര്യ സ്ഥാപനത്തിൽ ആർജെ യായും പ്രവർത്തിച്ച് മലയാളികൾക്കിടയിൽ സുപരിചിതയായ താരമാണ് അഞ്ജലി. പ്രൊഫഷണൽ ജീവിതത്തിനിടയിൽ സങ്കടവും കണ്ണീരും നിറഞ്ഞ ഒരു ഭൂതകാലവും അഞ്ജലിക്ക് ഉണ്ടായിരുന്നു. വേദനകൾ നിറഞ്ഞ ആ കാലങ്ങളൊക്കെ കടന്ന് ഇപ്പോൾ ജീവിതത്തെ വിജയം നേടിക്കൊണ്ടിരിക്കുകയാണ് ആർജെ അഞ്ജലിയും ഭർത്താവും. അഞ്ജലിയുടെ ജീവിതത്തെക്കുറിച്ച് ജെറി പൂവക്കാല എന്ന വ്യക്തിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് . ഒരു നീണ്ട കുറിപ്പിലൂടെയാണ് ജീവിതത്തിലെ ഇറക്കങ്ങളെയും ഉയർച്ചകളെ കുറിച്ചും പങ്കുവച്ചത്.

പോസ്റ്റ്‌ : “കക്കൂസ് കഴുകുന്നവന്റെ ഭാര്യയാണോ നീ ”

ദാരിദ്ര്യം പേറിയ കുടുംബത്തിൽ ജനിച്ചവൾ. വീട്ടിൽ പരമ ദാരിദ്ര്യം കാരണം ആന്റിയുടെ വീട്ടിൽ ഒമ്പതാം ക്ലാസ് വരെ പഠിച്ചവൾ. സ്കൂളിൽ ഫീസ് കൊടുക്കാനുള്ളവർ എഴുന്നേറ്റു നിൽക്കുവാൻ പറയുമ്പോൾ ഒന്നും ആലോചിക്കാതെ എഴുന്നേറ്റു നിന്നവൾ. ആന്റിയുടെ വീട്ടിൽ താമസിക്കുമ്പോൾ അവൾക്ക് ആപ്പിൾ ഒക്കെ ചോദിക്കാതെ എടുത്തു കഴിക്കുവാൻ ഭയമായിരുന്നു. കാരണം വേറൊരു വീടല്ലേ . അപ്പോൾ ചോദിക്കണം. എന്നാലും ഒരു ബുദ്ധിമുട്ടും അറിയിക്കാതെ ആന്റി അവളെ വളർത്തി.ആന്റി അവളുടെ അമ്മയായി മാറി. ഒമ്പതാം ക്ലാസ്സിൽ ആയപ്പോൾ ചേച്ചി മാരെ ഒക്കെ കെട്ടിച്ചു . ഇനിയും സ്വന്തം വീട്ടിലേക്ക് പോകാം എന്ന് വിചാരിച്ചിരിക്കുമ്പോൾ
അമ്മ കൂട്ടിക്കൊണ്ടുപോവാൻ വന്നു. ഭയങ്കര സന്തോഷം . പക്ഷേ ആ സന്തോഷം നീണ്ടു നിന്നിരുന്നില്ല. അമ്മ നേരെ അമ്മയുടെ സഹോദരന്റെ വീട്ടിലേക്കാണ് അവളെ കൊണ്ടുപോയത്.അങ്ങനെ അവൾ തകർന്നു പോയി. രണ്ട് മക്കളെ ചേർത്ത് നിർത്തിയ അമ്മ എന്തുകൊണ്ട് ഇവളെ ചേർത്ത് നിർത്തുന്നില്ല എന്ന ഒരു വേദന.ജീവിതത്തിൽ അവൾക്ക് ആരുമില്ല എന്ന ചിന്ത അവളെ വേട്ടയാടി.ആരോടും വർത്താനം പറയില്ല. കോൺഫിഡൻസ് എല്ലാം നഷ്ടപെട്ടു . മരിക്കണം മരിക്കണം എന്ന ചിന്ത മാത്രമായിരുന്നു അന്ന് . അന്ന് അവൾ ഒരു കാര്യം ചിന്തിച്ചു. എന്നെ തള്ളി കളഞ്ഞ അമ്മയുടെ മുൻപിൽ എനിക്ക് അഭിമാനത്തോടെ ജീവിക്കണം . ഒറ്റ മാർഗം. നന്നായി പഠിക്കുക.പത്തിൽ ഫുൾ A+ മേടിച്ചു അമ്മയെ കൂടെ കൂട്ടി പോയി സമ്മാനം മേടിക്കണം.അങ്ങനെ എങ്കിലും അമ്മ സ്നേഹിക്കുമല്ലോ എന്ന് വിചാരിച്ചു ,നല്ലവണ്ണം പഠിച്ചു.അമ്മ അവളെ കാണുവാൻ ആഴ്ചയിൽ ഒരു ദിവസം വരും . അമ്മ തിരിച്ചു ബസ്സ് കേറി പോകുമ്പോൾ പൊട്ടി പൊട്ടിപൊട്ടി കരയുമായിരുന്നു . അതൊന്നും അമ്മ കണ്ടിരുന്നില്ല.പത്തിൽ ഫുൾ A+ മേടിച്ച്. അവൾ അമ്മയുടെ  കൂടെ പോയി ട്രോഫി മേടിച്ചു. അമ്മ സന്തോഷിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു.അങ്ങനെ പതിനൊന്നു പന്ത്രണ്ടും അവളുടെ വീട്ടിൽ നിന്ന് പഠിക്കാൻ ഭാഗ്യം ലഭിച്ചു.അമ്മയുമായി മറ്റുകുട്ടികൾ സംസാരിക്കുന്നതുപോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. തമാശകളില്ല, വാക്കുകളില്ല. അവൾ അമ്മയെ സംസാരിപ്പിക്കാൻ വഴി തേടി. ആ മനസ്സിൽ ഒരു ആശയം തോന്നി . അമ്മയെ ചിരിപ്പിച്ചാൽ ചിലപ്പോൾ ബാക്കി കുട്ടികളോട് ഇടപെട്ടതുപോലെ അവളോടും ഇടപെടുമായിരിക്കും. അങ്ങനെ ചളി തമാശകൾ പറയുവാൻ തുടങ്ങി.ആദ്യത്തെ തമാശകൾ കേട്ട് അമ്മ കുലുങ്ങിയില്ല . മെല്ലെ മെല്ലെ അമ്മക്ക് വേണ്ടിയ പാത്രത്തിൽ തമാശകൾ വിളമ്പി തുടങ്ങി.അങ്ങനെ അമ്മയുമായിട്ടുള്ള അകലം കുറച്ച് മാറി. അങ്ങനെ കോളേജ്. കോളേജിൽ പോയപ്പോൾ അവളെ കേൾക്കുവാൻ കുറെ സുഹൃത്തുക്കൾ കൂടെ ഉണ്ടായി. അതിന് മുൻപ് അവളെ ആരും കേട്ടിരുന്നില്ല.കോളേജിൽ ടിവി യില്ല ആ
സമയത്ത് കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്നത് റേഡിയോ ആണ്. അവൾക്കതങ്ങ് ഇഷ്ടപ്പെട്ടു. നമ്മൾ സംസാരിക്കുന്ന കാര്യങ്ങൾ അങ്ങ് ദൂരെ ഇരുന്നു ആരോ കേട്ടിട്ട് റേഡിയോയിൽ കൂടി മറുപടി തരുന്നതൊക്കെ കൗതുകം ചെലുത്തി. അങ്ങനെ എങ്ങനെങ്കിലും ഒരു RJ (റേഡിയോ ജോക്കി) ആകണം എന്ന ചിന്ത വന്നത്.അങ്ങനെ ഫൈനൽ ഇയർ റിസൾട്ട് വരുന്നതിനു മുൻപ് RJ ആയി ജോയിൻ ചെയ്തു. (അതിന് മുൻപ് ഒരു റേഡിയോയിൽ പോയി. അവിടെ കിട്ടിയില്ല കാരണം പോകുന്ന വഴിയിൽ ഒരു ട്രെയിൻ അപകടം. തല വേർപെട്ട ഒരു ശരീരം കണ്ടു അവൾ ഭയന്നു.( ഒരാൾ ആത്മഹത്യ ചെയ്തതാണ്) ആ രംഗം അവളെ വേദനിപ്പിച്ചതുകൊണ്ട് അവൾ അസ്വസ്ഥ ആയിരുന്നു. അവർ അവളോട് ചോദിച്ചത് അവസാനം വായിച്ച ഒരു പുസ്തകത്തെ പറ്റി പറയുവാനാണ്.

വിവേകാനന്ദന്റെ ഒരു പുസ്തകമായിരുന്നു അതിലെ വരികൾ ഇങ്ങനെയാണ് . നമ്മൾക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും കണ്ണാടിയുടെ മുൻപിൽ നിന്ന് പറയണം ,എനിക്ക് നട്ടൽ ഉണ്ട്. ഈ നട്ടെൽ ഉള്ളടത്തോളം കാലം എല്ലാ പ്രശ്നങ്ങളും ഞാൻ അതിജീവിക്കും.ഈ ചേർത്തല വെച്ച് അവൾ
കണ്ട ആ മനുഷ്യന് ആരെങ്കിലും ഈ വാക്ക് പറഞ്ഞു കൊടുത്തില്ലായിരുന്നെങ്കിൽ അയാൾ മരിക്കില്ലായിരുന്നു എന്ന് പറഞ്ഞു അവൾ നിർത്തി ഒരു വിഷാദ അന്തരീക്ഷം സൃഷ്ടിച്ചപ്പോൾ. വർക്ക് വേണ്ടിയിരുന്നത് തമാശ കഥയായിരുന്നു.അവിടെ നിന്ന് റിജക്റ്റ് ആയി പിന്നെ അവൾ ഒരു ഡിപ്രെഷൻ അവസ്ഥയിൽ പോയി. ലൈറ്റ് കാണേണ്ട. കണ്ണ് തുറക്കണ്ട.ആരോടും സംസാരിക്കേണ്ട. അങ്ങനെ കുറെ കഴിഞ്ഞപ്പോൾ അവൾക്ക് റെഡ് എഫ്എം ൽ നിന്ന് വിളി വന്നു. സെലക്ഷനു പോകുന്നതിന് മുൻപ് അവൾ പറയുവാൻ തുടങ്ങി ഞാൻ ഒരു RJ ആണ് . എനിക്ക് കോൺഫിഡൻസ് ഉണ്ട്.എന്നെകൊണ്ട് അത് സാധിക്കും എന്ന് പറഞ്ഞു അവിടെ പോയി.

ജോലിയുടെ രണ്ടാം വർഷം വിവാഹം. ഭർത്താവ് ഒരു ഡീപ്പ് ക്ലീനിംഗ് സർവീസ് ചെയ്യുന്ന ആൾ. അപ്പോൾ സുഹൃത്തുക്കൾ പറയും കക്കൂസ് കഴുകിയാണോ അവൻ പൈസ ഉണ്ടാക്കുന്നത്.കണ്ടവന്റെ കാറിലെ അഴുക്ക് കഴുകിയാണോ നിന്റെ ഭർത്താവ് പൈസ ഉണ്ടാക്കുന്നത്.ആൾ കക്കൂസ് കഴുകി പൈസ ഉണ്ടാക്കുന്നു. നീ ആ പയിസക്ക് ലിപ്സ്റ്റിക്ക് വാങ്ങുന്നു. ഒരു കക്കൂസ് കഴുകുന്നവന്റെ ഭാര്യയ്ക്ക് ലിപ്സ്റ്റിക്ക് ഇടാൻ പാടില്ല.ഭർത്താവ് ചെയ്യുന്നത് ഒരു മഹത്വമുള്ള ജോലി ആണെന്ന് വരുത്തി തീർക്കുവാൻ ഒരുപാട് വർഷത്തെ അധ്വാനം വേണ്ടി വന്നു. അങ്ങനെ കോവിഡ് വന്നു . ഭർത്താവിന്റെ പണിയെ ബാധിച്ചു. അങ്ങനെ വീട്ടിൽ ഇരുന്നു വീഡിയോ സാധ്യതകളെ കുറിച്ച് പഠിച്ചു. വീഡിയോ ചെയ്യുവാൻ തുടങ്ങി. ആദ്യം ആയിരം പേർ കണ്ടു. അങ്ങനെ മില്യൺ വ്യൂസുള്ള വീഡിയോ വരെ എത്തി. പിന്നെ പ്രാങ്ക് കാൾസ് വീഡിയോ ആയി.ഒരു ദിവസം വീഡിയോയിൽ ഭർത്താവ് വന്നപ്പോൾ കമന്റിൽ വന്നത്  ഇങ്ങനെയാണ്-ഇതെന്താണ് നിലവിളക്കും കരിവിളക്കും ആണോ? ഭർത്താവിന്റെ നിറം കണ്ടിട്ട് ആളുകൾ ചോദിച്ച കമന്റാണ്. പക്ഷേ അന്നുമുതൽ ഭർത്താവുമായി വീഡിയോ ചെയ്ത് തുടങ്ങി. ഹലോ ഡിയർ റോങ്ങ് നമ്പർ എന്ന പ്രോഗ്രാം വൻ വൈറൽ ആയി. പലർക്കും വീട് വെച്ച് കൊടുത്ത ഇവർക്ക് ഒരു വീടില്ലായിരുന്നു. തകരം കൊണ്ടുള്ള വാതിൽ ഉള്ള ഒരു വീട്. ഒരു ദിവസം ഈ തകരം വാതിൽ പൊളിച്ചു ഒരു കള്ളൻ വീട്ടിൽ കയറി. അവൾ അലറി വിളിച്ചു. അവൾ താമസിക്കുന്ന വീട് ഒട്ടും സേഫ് അല്ല എന്ന് അവൾക്ക് മനസ്സിലായി.കയ്യിൽ വന്ന പല അവസരങ്ങളും അഭിനയം വരെ കയ്യിൽ നിന്ന് പോയി. വീണ്ടും നിരാശ.ആ ഡിപ്രഷനിലും അവളുടെ ഹസ്ബൻഡും പേരന്റ്സും കട്ടക്ക് കൂടെ നിന്നു.

അങ്ങനെ അവൾ അതിനെയും അതിജീവിച്ചു. ഇന്ന് ലോക പ്രസിദ്ധയായ നമ്മുടെ പ്രിയപെട്ട RJ അഞ്ജലി വന്ന വഴികൾ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. പക്ഷേ അവളിൽ ആരോ ഒരു വെളിച്ചം ഊതിയിരുന്നു. എനിക്ക് കഴിയും എന്ന് പറയണമെന്നും. ഞാൻ രക്ഷപെടും എന്നും അവൾ കണ്ണാടിയിൽ നോക്കി പറയുമായിരുന്നു.
പ്രിയപ്പെട്ടവരെ നിങ്ങൾ ഏതു അവസ്ഥയിലാണെങ്കിലും കണ്ണാടിയിൽ നോക്കി പറയണം എനിക്ക് കഴിയും . എനിക്ക് നട്ടെല്ലുണ്ട്. എനിക്കിത് സാധിക്കും. നിങ്ങൾ അത് പറയുമ്പോൾ അറിയാതെ അത്ഭുതം സംഭവിക്കും. വാതിലുകൾ തുറക്കപ്പെടും. നിങ്ങളുടെ ഭാവിയെ ബന്ധിച്ചിരിക്കുന്ന ചങ്ങലകൾ പൊട്ടും. ഇരുമ്പ് വാതിലും തകര വാതിലും തുറക്കും. കല്ലറക്ക് സമാനമായി വീട്ടിൽ തളയ്ക്കപ്പെട്ടു കിടക്കുന്ന നിങ്ങൾ പുറത്ത് വരും. എത്രത്തോളം അവഗണിക്കപ്പെട്ടിട്ടുണ്ടോ അത്രത്തോളം മാനിക്കപ്പെടും. സ്നേഹിക്കേണ്ടവർ തള്ളിക്കളയുമ്പോൾ ഓർത്തോണം നിന്നെ ലോകം ചേർത്തു പിടിക്കുന്ന ഒരു ദിവസം വരും. നിങ്ങൾ ഉയർച്ച തന്നെ പ്രാപിക്കും .

The post   “കക്കൂസ് കഴുകുന്നവന്റെ ഭാര്യയാണോ നീ “!!  കല്ലും മുള്ളും നിറഞ്ഞ വഴിവെട്ടി വിജയത്തിലേറി ആർ ജെ അഞ്ജലി : ഹൃദയത്തിൽ തൊടും ഈ കുറിപ്പ് appeared first on Viral Max Media.



from Mallu Articles https://ift.tt/VxIcnhT
via IFTTT
Previous Post Next Post