ഒരിക്കലെങ്കിലും ഷെഫ് സുരേഷ് പിള്ളയുടെ റെസ്റ്റോറന്റിൽ പോകണമെന്ന് ആഗ്രഹിക്കാത്ത ആഹാര പ്രിയർ കുറവായിരിക്കും. സോഷ്യൽമീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവയ്ക്കുന്ന വീഡിയോ കളെല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്. നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദോഹയിൽ വേൾഡ് കപ്പ് കാണാൻ വന്നപ്പോഴുള്ള സംഭവം ആണ് ഷെഫ് പിള്ള പറയുന്നത്. അന്ന് സുഹൃത്തുക്കൾക്ക് ഒപ്പമിരുന്ന് ആഹാരം കഴിച്ച ടേബിൾ മോഹൻലാൽ തന്നെ വൃത്തിയാക്കിയെന്ന് ഷെഫ് പിള്ള പറയുന്നു.
വാക്കുകളിങ്ങനെ
വേൾഡ് കപ്പ് ടൈമിൽ ലാലേട്ടൻ ദോഹയിൽ വന്നിരുന്നു. അദ്ദേഹത്തിന് അവിടെ ഒരു സുഹൃത്തുണ്ട്. അവിടെ വരുമ്പോൾ ആ പുള്ളിയുടെ വീട്ടിൽ ആണ് ലാലേട്ടൻ താമസിക്കാറുള്ളത്. ലാലേട്ടൻ ഒരു സ്ഥലത്ത് ചെന്നാൽ അവിടെ ചുരുങ്ങിയത് ഒരു 20 സുഹൃത്തുക്കൾ എങ്കിലും കാണും. അവരെല്ലാം അദ്ദേഹത്തെ കാണാൻ വരും. അവിടെ നമ്മുടെ റെസ്റ്റോറൻറ് ഓപ്പൺ ചെയ്ത സമയമാണ്. അവിടെ നിന്നും ബിരിയാണി കൊണ്ടുവന്ന് എല്ലാവരും ഭക്ഷണം കഴിച്ചു. അതിന് ശേഷം ഇനിയും ഗസ്റ്റുകൾ വരാനുണ്ട്. അർക്കുള്ള ഭക്ഷണവും ടേബിളിൽ ഇരിപ്പുണ്ട്.
ഭക്ഷണം കഴച്ച് കഴിഞ്ഞ് എല്ലാവരും ലാലേട്ടന് ചുറ്റും നിന്ന് വർത്തമാനം പറയുകയാണ്. അദ്ദേഹം തിരിഞ്ഞ് നോക്കുമ്പോൾ ഡൈനിംഗ് ടേബിളിൽ ഭക്ഷണമൊക്കെ അതേപടി ഇരിക്കുകയാണ്. പുള്ളി വന്ന് അതെല്ലാം എടുത്തുമാറ്റി. ടേബിൾ വൃത്തിയാക്കി. ബിരിയാണി അടച്ചുവച്ചു. അദ്ദേഹം ചെയ്യുന്നത് കണ്ടപ്പോൾ എല്ലാവരും ഓടിവന്നു. ആ വീട്ടിൽ ഒരുപാട് സ്റ്റാഫുകൾ ഉള്ളതാണ്. ഭക്ഷണം ഇനിയും ആളുകൾ കഴിക്കാനുണ്ട്. അത് ചൂടോടെ കഴിക്കണം എന്നാണ് ലാലേട്ടൻ അപ്പോൾ പറഞ്ഞത്. പുള്ളി അവിടുത്തെ ഗസ്റ്റാണ്. അദ്ദേഹം അതെല്ലാം ക്ലിയർ ചെയ്യുകയാണ്. പത്ത് പന്ത്രണ്ട് പേര് കഴിച്ച ടേബിളാണ് അത്. പുള്ളി സ്വന്തം വീട് പോലെ ഇനിയും ആളുകൾ വരാനുണ്ട് എന്ന് ചിന്തിച്ച് വൃത്തിയാക്കി.
The post പത്ത് പന്ത്രണ്ട് പേർ ഭക്ഷണം കഴിച്ച ടേബിൾ ലാലേട്ടൻ വൃത്തിയാക്കി, അനുഭവം വെളിപ്പെടുത്ത് ഷെഫ് സുരേഷ് പിള്ള appeared first on Mallu Talks.
from Mallu Articles https://ift.tt/n6LJPqX
via IFTTT