റഡ കരസ ചയയവ അയൾ എനന അടചച കണണൽ ഇരടട കയറ: മദയപനയ നരടട സഭവ വവരചച കർതത

മോഹൻലാൽ നായകനായ ഗീതാഞ്ജലിയിലൂടെ നായികയായി എത്തി താരമാണ് കീർത്തി സുരേഷ്. എന്നാൽ അന്യഭാഷകളിലെ ചിത്രങ്ങളിലൂടെയാണ് കീർത്തി സുരേഷ് ശ്രദ്ധേയയായത്. ഒട്ടേറെ ഹിറ്റുകൾ കീർത്തി സുരേഷ് സ്വന്തമാക്കി. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കീർത്തി. ഇപ്പോഴിതാ കീർത്തിയ്ക്ക് തന്റെ കോളേജ് കാലഘട്ടത്തിൽ നേരിട്ട ഒരു അനുഭവമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ബംഗളൂരു പേൾ അക്കാദമിയിലാണ് കീർത്തി തന്റെ കോളേജ് വിദ്യാഭാസം പൂർത്തിയാക്കിയത്. പഠിക്കുന്ന സമയത്ത് ഒരിക്കൽ കോളേജ് കഴിഞ്ഞ വരുമ്പോൾ സംഭവിച്ച ദുരനുഭവം പങ്കുവെയ്ക്കുകയാണ് കീർത്തി. ‘ഞാനും എന്റെ സുഹൃത്തും കൂടി ക്ലാസ്സ് കഴിഞ്ഞ് വരുകയായിരുന്നു. മദ്യപിച്ച് നിൽക്കുന്ന ഒരാൾ ഞങ്ങളുടെ ദേഹത്തേയ്ക്ക് ചാരാൻ ശ്രമിച്ചു. അത് ഞങ്ങൾ അവഗണിച്ച് നടന്നു പോയി.”

‘റോഡ് ക്രോസ് ചെയ്യുന്ന സമയത്ത് എന്തോ എന്റെ തലയുടെ പുറകിൽ വന്നിടിക്കുന്ന പോലെ തോന്നി. വണ്ടിയിടിച്ചതാണെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷെ അല്ലായിരുന്നു. അയാൾ ഞങ്ങളെ പിന്തുടർന്ന് വന്ന് അടിച്ചതാണ്. ഞാനും സുഹൃത്തും അയാളുടെ പിറകെ ഓടി. അയാളെ പിടിച്ച് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു’ എന്നാണ് കീർത്തി പറയുന്നത്.

ഈ സമയത്ത് ആദ്യ ചിത്രമായ ‘ഗീതാഞ്ജലി’യിൽ അഭിനയിക്കുകയായിരുന്നു കീർത്തി. ഷൂട്ടിംഗ് സെറ്റിലെത്തിയ തന്നെ പ്രിയദർശനും മറ്റ് അണിയറ പ്രവർത്തകരും തമാശപൂർവ്വം കളിയാക്കിയതിനെ കുറിച്ചും കീർത്തി പറയുന്നുണ്ട്. അതേസമയം, ‘മാമന്നൻ’ ആണ് കീർത്തിയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം.

The post റോഡ് ക്രോസ് ചെയ്യവെ അയാൾ എന്നെ അടിച്ചു, കണ്ണിൽ ഇരുട്ട് കയറി: മദ്യപാനിയെ നേരിട്ട സംഭവം വിവരിച്ച് കീർത്തി appeared first on Mallu Talks.



from Mallu Articles https://ift.tt/wNWKodG
via IFTTT
Previous Post Next Post