മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജീവയും അപർണയും. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് താരങ്ങൾ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നെടുത്തത്. സൂര്യ ടിവിയിലെ പാട്ടുപെട്ട് എന്ന മ്യൂസിക് പ്രോഗ്രാമിലൂടെയാണ് രണ്ടുപേരും പരിചയപ്പെടുന്നത്. പിന്നീട് ദീർഘനാളുകളായി സുഹൃത്തുക്കളായി കഴിയുകയായിരുന്നു. പിന്നീട് ആണ് ഇരുവരും തമ്മിലുള്ള ബന്ധം പ്രണയത്തിലേക്ക് എത്തിയത്
വിവാഹത്തിനുശേഷം ജീവ മിനിസ്ക്രീം പരിപാടികളിൽ അവതാരകനായി ജോലി ചെയ്യുകയായിരുന്നു. അതേസമയം അപർണയാകട്ടെ എയർഹോസ്റ്റസ് ആയി ജോലി ചെയ്യാനും ആരംഭിച്ചു. രണ്ടുപേരും കരിയർ മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിരുന്നു കോവിഡ് വന്നത്.
പിന്നാലെ രണ്ടുപേരും കേരളത്തിൽ തന്നെ സ്ഥിരതാമസം ആക്കി. യൂട്യൂബർ ആയും അവതാരികയായും അപർണ വീണ്ടും പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികൾ ആയി താരങ്ങൾ ഇരുവരും മാറിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു അപർണയുടെ പിറന്നാൾ ആഘോഷം ജീവ ആഡംബരമായി നടത്തിയത്. നിരവധി സർപ്രൈസുകളും ഗിഫ്റ്റുകളും കൊണ്ടായിരുന്നു ഇത്തവണ ഭാര്യയുടെ പിറന്നാൾ ആഘോഷമാക്കിയത്. ഏറ്റവും അടുത്ത സുഹൃത്തുക്കളെ ചേർത്തു വിളിച്ചു കൊണ്ടായിരുന്നു പിറന്നാൾ ആഘോഷം നടത്തിയത്. രണ്ടുപേരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറി.
The post പൊണ്ടാട്ടിക്ക് സർപ്രൈസുകളുമായി ജീവ: ആശംസകളുമായി സോഷ്യൽ മീഡിയ appeared first on Viral Max Media.
from Mallu Articles https://ift.tt/qe2Wzdt
via IFTTT