യൂട്യൂബ് ചാനലിനും സോഷ്യൽ മീഡിയ ഫെയിം ദയ അശ്വതിക്കുമെതിരെ ഗായിക അമൃത സുരേഷ് കഴിഞ്ഞ ദിവസമാണ് പോലീസിൽ പരാതിപ്പെട്ടത്. പാലാരി വട്ടം പൊലീസ് സ്റ്റേഷനിലാണ് അമൃത പരാതി നൽകിയത്. ഇതിന്റെ വിശദവിവരങ്ങൾ അമൃതയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുമുണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ദയ അശ്വതി ഫെയ്സ്ബുക്ക് വിഡിയോയിലൂടെയും മറ്റും തന്നെ അപകീർത്തിപ്പെടുത്തും വിധത്തിൽ സംസാരിക്കുകയാണെന്നും ഇനിയും മൗനം പാലിക്കാനാകില്ലെന്നും അതിനാലാണ് നിയമവഴി തേടിയതെന്നും അമൃത പറഞ്ഞു.
ദയ അശ്വതിയ്ക്കുള്ള മറുപടി ഇതാണെന്ന് പറഞ്ഞ് അഭിരാമിയും കേസ് കൊടുത്തതിന്റെ വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇത്രയും വര്‍ഷം നിരന്തരം സൈബര്‍ ബുള്ളീങ് നടത്തിയിട്ടും എന്തുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നത് എന്നു വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ അഭിരാമി.
എന്തിനാണ് ഇപ്പോള്‍ കേസ് കൊടുത്തത് എന്ന് ചോദിച്ച് ഒരുപാട് കമന്റുകള്‍ വന്നിട്ടുണ്ട്. അതിനുള്ള മറുപടിയായിട്ടാണ് അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്. ബിഗ്ഗ് ബോസ് കഴിഞ്ഞ സമയം മുതല്‍ ദയ അശ്വതി തങ്ങള്‍ക്ക് എതിരെ വ്യാജ പ്രചരണങ്ങളും അപകീര്‍ത്തി പരമായ വീഡിയോകളും ഇട്ടുകൊണ്ടിരിക്കുകയാണ്. അതൊക്കെ ഗെയിമിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഞങ്ങള്‍ ആദ്യം ഒഴിവാക്കി. പിന്നീട് ചേച്ചിയുടെ (അമൃത സുരേഷ്) സ്വഭാവത്തെ കുറിച്ചെല്ലാം വളരെ മോശമായ രീതിയില്‍ അസഭ്യം പറഞ്ഞു. അതിനോടൊന്നും ഞങ്ങള്‍ പ്രതികരിച്ചില്ല.
ഇപ്പോഴും ദയ അശ്വതി ഇട്ട വീഡിയോയ്ക്കുള്ള മറുപടിയല്ല ഇത്. അതിന് മറുപടി കൊടുക്കാന്‍ താത്പര്യമില്ല. അങ്ങനെ പറയാനാണെങ്കില്‍ ഒരു പാടുണ്ട്. ഇപ്പോള്‍ കേസ് കൊടുത്തതിന് കാരണം, കഴിഞ്ഞ ദിവസം അവര്‍ പങ്കുവച്ച വീഡിയോയുെട അടിസ്ഥാനത്തിലാണ്. ‘അച്ഛന്‍ മരിച്ചിട്ട് ദിവസങ്ങളല്ലേ ആയുള്ളൂ. അപ്പോഴേക്കും അമൃത സുരേഷ് ഓണം സെലിബ്രേറ്റ് ചെയ്യുന്നു, കഷ്ടം’ എന്നു പറഞ്ഞുകൊണ്ടുള്ളതാണ് വീഡിയോ. വ്യക്തപരമായി അത് ഞങ്ങളെ വളരെ അധികം വേദനിപ്പിച്ചു.