സിപിഎം താലോലിക്കുന്ന വ്യക്തിയാണ്, ബിജെപി ഫണ്ട് ചെയ്യുന്ന ഒരാളാണ്, ഇതൊക്കെ എവിടുന്ന് വരുന്നു എന്നു പോലും എനിക്കറിയില്ല- നിഖില വിമൽ

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നിഖിലാ വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന സിനിമയിൽ കൂടിയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ദിലീപ് നായകനായി 2015 ൽ പുറത്തിറങ്ങിയ ലവ് 24*7 ചിത്രത്തിലൂടെ ആണ് നിഖില നായികയായി എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി നിഖില വിമൽ മാറി. മലയാളത്തിൽ വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചതെങ്കലും അവയെല്ലാം മികച്ച വിജയം നേടിയ സിനിമകൾ ആയിരുന്നു.

നിഖില വിമൽ പലപ്പോഴും തുറന്നുപറച്ചിലിന്റെ പേരിൽ വിവാദങ്ങളിലും അകപ്പെടാറുണ്ട്. താനൊരു അഹങ്കാരിയാണെന്ന് താരം തന്നെ സ്വയം വിശേഷിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഐ ആം വിത്ത് ധന്യ വർമ്മ എന്ന ചാറ്റ് ഷോയിൽ നിഖില പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. താൻ എന്തിനാണ് മാധ്യമങ്ങളുടെ ചർച്ചയിൽ പങ്കുചേരേണ്ടതെന്നാണ് നിഖില ചോദ്യം ചെയ്യുന്നത്. താൻ പറഞ്ഞെന്ന് പറഞ്ഞ് മാധ്യമങ്ങളാണ് എഴുതിവെച്ചതെന്നും അതിൽ താൻ ഇപെടേണ്ടതില്ല എന്നുമാണ് നിഖിലയുടെ വാക്കുകൾ.

‘എന്നെപ്പറ്റി ഞാൻ പറഞ്ഞു എന്ന് പറഞ്ഞ് നിങ്ങൾ മാധ്യമങ്ങളാണ് എഴുതി വച്ചത്. അതിന്റെ ബാക്കി ചർച്ച നടക്കുന്നതും നിങ്ങളുടെ ചാനലിലാണ്. പിന്നെ എന്തിനാണ് ഞാൻ വന്നിരുന്ന് ചർച്ച ചെയ്യുന്നത്. അതും നിങ്ങൾക്ക് ഒറ്റയ്ക്ക് ചെയ്തു കൂടെ. ഞാൻ ഇന്ന തരത്തിലുള്ള വ്യക്തിയാണെന്ന് അവരാണ് പറയുന്നത്. സിപിഎം താലോലിക്കുന്ന വ്യക്തിയാണ്, ബിജെപി ഫണ്ട് ചെയ്യുന്ന ഒരാളാണ്. ഇതൊക്കെ എവിടുന്ന് വരുന്നു എന്നു പോലും എനിക്കറിയില്ല.

The post സിപിഎം താലോലിക്കുന്ന വ്യക്തിയാണ്, ബിജെപി ഫണ്ട് ചെയ്യുന്ന ഒരാളാണ്, ഇതൊക്കെ എവിടുന്ന് വരുന്നു എന്നു പോലും എനിക്കറിയില്ല- നിഖില വിമൽ appeared first on Mallu Talks.



from Mallu Articles https://ift.tt/RD1JNxw
via IFTTT
Previous Post Next Post