സഭ്യമല്ലാത്ത രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രവുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല, കുറിപ്പുമായി മീനാക്ഷി

തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ സഭ്യമല്ലാത്ത ചിത്രങ്ങൾ വ്യാജമെന്ന് മീനാക്ഷി. അത്ര സഭ്യ മല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്ര ധാരണത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രവുമായി യാതൊരുവിധ ബന്ധവുമില്ലെന്നും ഇതിനെതിരെ നിയമ പടികൾ സ്വീകരിക്കുമെന്നും മീനാക്ഷി ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. മീനാക്ഷിയുടെ ഫെയ്സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന അഡ്മിൻ ആണ് ഇക്കാര്യം ഒരു കുറിപ്പായി പങ്കുവച്ചത്.

‘‘മീനാക്ഷിയുടേത് എന്ന രീതിയിൽ അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രവുമായി ഞങ്ങൾക്ക് യാതൊരു വിധ ബന്ധവുമില്ല… ഇത് ഒരു Al (artificial intelligence) സൃഷ്ടിയാണ് എന്ന് കരുതുന്നു… മാത്രമല്ല ഏത് തരം വസ്ത്രം ധരിക്കണം എന്ത് തരം റോളുകൾ ചെയ്യണം എന്ന കൃത്യമായ ബോധത്തോടെയാണ് ഞങ്ങൾ ഈ രംഗത്ത് നിലകൊള്ളുന്നത്… അതു കൊണ്ട് തന്നെ വേണ്ട നിയമപരമായ നടപടികൾ ഞങ്ങൾ കൈക്കൊണ്ടു കഴിഞ്ഞു…

വേണ്ട ഗൗരവത്തിൽ തന്നെ നമ്മുടെ സൈബർ പൊലീസും കാര്യങ്ങൾ കണക്കിലെടുത്തിട്ടുണ്ട് (ഇത്തരം ഫോട്ടോകളും മറ്റും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് അവരുടെ അമ്മയുടേയോ പെങ്ങമ്മാരുടേയോ ചിത്രങ്ങൾ ഈ രീതിയിൽ കൈകാര്യം ചെയ്താൽ ഒരു പക്ഷേ അവർ ക്ഷമിച്ചേക്കാം… എന്നതിനാൽ നിയമ പ്രശ്‌നങ്ങൾ ഒഴിവാകാൻ തരമുണ്ട്… അതല്ലേ ഇത്തരം ചിത്രങ്ങളുടെ ശിൽപികൾക്കും പ്രചാരകർക്കും നല്ലത്)’’

The post സഭ്യമല്ലാത്ത രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രവുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല, കുറിപ്പുമായി മീനാക്ഷി appeared first on Mallu Talks.



from Mallu Articles https://ift.tt/GdfhMn6
via IFTTT
Previous Post Next Post