നിങ്ങൾ ആർക്കെങ്കിലും നൽകിയ സ്നേഹത്തിൽ പശ്ചാത്തപിക്കരുത് , സ്‌നേഹം എല്ലായ്‌പ്പോഴും പൂർണമായും തിരിച്ചുവരും- അഭയ ഹിരൺമയി

മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരൺ മയി. നാക്കു പെന്റെ നാക്കു ടാക്ക എന്ന സിനിമയിലൂടെ പിന്നണി ഗാന രംഗത്തേക്ക് എത്തിയ അഭയയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും പിന്നണി ഗാനരംഗത്ത് ശ്രദ്ധേയയായി ത്തീരാൻ താരത്തിനായി. നേരത്തെ സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ലിംവിംഗ് റിലേഷന്റെ പേരിൽ താരം വിമർശനങ്ങൾക്കു വിധേയയായിരുന്നു. പിന്നീട് ഒരു പതിറ്റാണ്ടോളം നീണ്ട ആ ബന്ധം അവസാനിപ്പിച്ച്‌ ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി ലിവിംഗ് ടുഗദറിലാവുകായിരുന്നു. ഇപ്പോൾ അഭയ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.

നിങ്ങൾ ആർക്കെങ്കിലും നൽകിയ സ്നേഹത്തിൽ പശ്ചാത്തപിക്കരുത്, അത് തിരിച്ച്‌ കിട്ടിയില്ലെങ്കിലും, സ്നേഹം എല്ലായ്പ്പോഴും പൂർണ്ണമായി തിരിച്ചുവരും, ആ സ്നേഹം ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ തിരികെ വരും. പ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്നുവിടുന്നത് തുടരുക, അതെപ്പോഴെങ്കിലും മടങ്ങി വരുമെന്നുമായിരുന്നു അഭയ കുറിച്ചത്.

ഐഎഫ്എഫ്‌കെ സമയത്താണ് താൻ ഗോപി സുന്ദറിനെ ആദ്യമായി പരിചയപ്പെട്ടതെന്ന് അഭയ പറഞ്ഞിരുന്നു. പ്രമുഖ ന്യൂസ് ചാനലിന് വേണ്ടി അന്ന് അഭയ ഗോപിയെ ഇന്റർവ്യൂ ചെയ്തിരുന്നു.പ്രത്യേകിച്ചൊരു പ്ലാനിംഗുമില്ലാതെ ജീവിക്കുന്നയാളാണ്. കൃത്യമായൊരു പ്ലാനുണ്ടാക്കി അതനുസരിച്ച് ജീവിക്കുന്നതൊന്നും നടക്കുന്ന കാര്യമല്ല. പ്ലാനില്ലാതെ നടക്കുന്ന കാര്യങ്ങളിൽ ചില മാജിക്കൊക്കെയുണ്ട്. അതിനായി കാത്തിരിക്കുന്നയാളാണ് അഭയ. മാത്രമല്ല പാട്ട് മാത്രമല്ല മോഡേൺ, നാടൻ രീതിയിൽ ഫോട്ടോഷൂട്ട് നടത്തിയും അഭയ ശ്രദ്ധ നേടിയിരുന്നു. മോഡലിംഗ് നേരത്തെ തന്നെ ഇഷ്ടമുള്ള കാര്യമാണ്. സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രം ധരിക്കാനിഷ്ടമുള്ളയാളാണ് ഞാനെന്നും അഭയ പറഞ്ഞിരുന്നു.

The post നിങ്ങൾ ആർക്കെങ്കിലും നൽകിയ സ്നേഹത്തിൽ പശ്ചാത്തപിക്കരുത് , സ്‌നേഹം എല്ലായ്‌പ്പോഴും പൂർണമായും തിരിച്ചുവരും- അഭയ ഹിരൺമയി appeared first on Mallu Talks.



from Mallu Articles https://ift.tt/Vl2JijE
via IFTTT
Previous Post Next Post