16 കോടി രൂപ തട്ടിയെടുത്തു; മഹാലക്ഷ്മിയുടെ ഭർത്താവ് രവിചന്ദർ അറസ്റ്റിൽ

16 കോടി രൂപ തട്ടിയെടുത്ത് തന്നെ വഞ്ചിച്ചെന്ന വ്യവസായിയുടെ പരാതിയില്‍ പ്രമുഖ തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനെതിരെ സെൻട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.

ഐപിഎസ് സന്ദീപ് റായ് റാത്തോഡിന്റെ നിര്‍ദേശപ്രകാരം പോലീസ് കമ്മീഷണര്‍ രവീന്ദര്‍ ചന്ദ്രശേഖറെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.

2020 ഒക്ടോബറില്‍, മുനിസിപ്പല്‍ ഖരമാലിന്യം ഊര്‍ജമാക്കി മാറ്റുന്ന പവര്‍ പ്രോജക്ടില്‍ സാമ്പത്തിക സഹായം തേടിയ രവീന്ദര്‍ ചന്ദ്രശേഖര്‍ തന്റെ കയ്യില്‍ നിന്നും 15,83,20,000 രൂപ വാങ്ങിയെന്നും തുക കൈപ്പറ്റിയ ശേഷം രവീന്ദ്രൻ ഊര്‍ജ ബിസിനസ്സ് ആരംഭിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ലെന്നുമാണ് പരാതി. ഇതിനെ തുടര്‍ന്ന് സിസിബി, ഇഡിഎഫ് എന്നിവയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

വ്യവസായി ബാലാജിയില്‍ നിന്ന് നിക്ഷേപം നേടിയെടുക്കാൻ രവിന്ദര്‍ വ്യാജരേഖ കാണിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും സൂചന. സാമ്പത്തിക രേഖകളും തെളിവുകളും പരിശോധിച്ച് വ്യക്തമായ രൂപരേഖയിൽ എത്തിച്ചേരാനും, രവീന്ദർ ചന്ദ്രശേഖരനെതിരായ ആരോപണങ്ങൾ അന്വേഷിക്കാനും പോലീസ് സാധ്യതയുണ്ട്. കൂടാതെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും തട്ടിപ്പിൽ രവീന്ദറിന് എത്രത്തോളം പങ്കുണ്ടെന്ന് കണ്ടെത്തുന്നതിനും ബാലാജി ഉൾപ്പെടെയുള്ള സാക്ഷികളെ ചോദ്യം ചെയ്തേക്കും. രവീന്ദറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

The post 16 കോടി രൂപ തട്ടിയെടുത്തു; മഹാലക്ഷ്മിയുടെ ഭർത്താവ് രവിചന്ദർ അറസ്റ്റിൽ appeared first on Mallu Talks.



from Mallu Articles https://ift.tt/jpT72wD
via IFTTT
Previous Post Next Post