കാമുകന്റെ കൈ കോർത്ത് ചേർത്തുപിടിച്ച് മാളവിക, ആളെ തിരക്കി സോഷ്യൽ മീഡിയ

സിനിമയിൽ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമാണ് ജയറാം – പാർവതി ദമ്പതിമാരുടെ പുത്രി മാളവിക ജയറാം. മലയാള സിനിമയിലെ ഭൂരിഭാഗം നടി നടന്മാരുടെയും മക്കൾ ഇന്നു സിനിമ മേഖലയിലെ സജീവ സാനിധ്യം ആണ്. എന്നാൽ അവരിൽ നിന്ന് എല്ലാം വ്യത്യസ്തയാകുകയാണ് ചക്കി എന്ന് വിളിപ്പേരുള്ള ജയറാമിന്റെ മകൾ മാളവിക .മകൾ ചക്കിക്ക് അഭിനയിക്കാൻ താൽപ്പര്യമില്ലെന്ന് ജയറാം നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തിൽ മാളവിക അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ മാളവിക പങ്കുവച്ചൊരു പോസ്റ്റ് ആരാധകരുടെ ശ്രദ്ധ നേടുകയാണ്. കാറിനുള്ളിൽ നിന്നുമുള്ളൊരു ചിത്രമാണ് മാളവിക ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. ആരുടേയും മുഖം കാണാത്ത ചിത്രത്തിൽ മാളിവക ഒരു പുരുഷന്റെ കയ്യിൽ കൈ കോർത്തിരിക്കുകയാണ്. റൊമാന്റിക് പാട്ടിന്റെ അകമ്പടിയോടെയാണ് മാളവിക ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.

പിന്നാലെ മാളവിക പ്രണയത്തിലാണെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായി മാറിയിരിക്കുകയാണ്. ആരാണ് താരപുത്രിയുടെ കാമുകൻ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. അച്ഛനേയും അമ്മയേയും പോലെ സിനിമാ പശ്ചാത്തലമുള്ള ആളെ തന്നെയാണോ മകളും കണ്ടെത്തിയിരിക്കുന്നതെന്നാണ് ആരാധകർക്ക് അറിയേണ്ടത്. എന്തായും പ്രചരിക്കുന്ന റിപ്പോർട്ടുകളോട് മാളവിക ഇതുവരേയും പ്രതികരിച്ചിട്ടില്ല. താരപുത്രി മനസ് തുറക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.

malavika jayaram holds hand

The post കാമുകന്റെ കൈ കോർത്ത് ചേർത്തുപിടിച്ച് മാളവിക, ആളെ തിരക്കി സോഷ്യൽ മീഡിയ appeared first on Viral Max Media.



from Mallu Articles https://ift.tt/gqDGWhS
via IFTTT
Previous Post Next Post