ശരണ്യക്കായി പണിത സ്നേഹ സീമയിൽ താനില്ല, മറ്റൊരു വീട്ടിലേക്ക് താമസം മാറി- ശരണ്യയുടെ അമ്മ

മിനി സ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ്‌ സ്‌ക്രീൻ പ്രേക്ഷകർക്കും ഏറെ സുപ രിചിതയായ നടിയായിരുന്നു ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ഹിറ്റ് സീരിയ ലുകളുടെയും സിനിമകളുടെയും ഭാഗമാകാൻ ശരണ്യയ്ക്ക് കഴിഞ്ഞിരുന്നു. ട്യൂമർ ബാധിച്ച് അടുത്തിടെയാണ് താരം മരണപ്പെട്ടത്.

നടിയുടെ വേർപാട് ഇനിയും അംഗീകരിക്കാൻ ആരാധകർക്കും സഹപ്രവർത്തകർക്കും കഴിഞ്ഞിട്ടില്ല. 2021 ഓഗസ്റ്റിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിൽ വെച്ചായിരുന്നു നടിയുടെ അന്ത്യം.

അമ്മയെ തനിച്ചാക്കി മടങ്ങിയെങ്കിലും താൻ മകളുടെ ആത്മാവിന്റെ സാന്നിധ്യം തിരിച്ചറിയുന്നുണ്ട് എന്ന് അടുത്തിടെ അമ്മ ഗീത പറയുകയുണ്ടായി. സ്പിരിച്വൽ കൺസൾട്ടേഷൻ വഴി മകളുടെ ആത്മാവിനോട് സംസാരിക്കാൻ കഴിഞ്ഞു എന്നാണ് ശരണ്യയുടെ അമ്മ പറഞ്ഞത്. മകളുടെ സാന്നിധ്യം ഞാൻ അറിഞ്ഞു. ഈശ്വരന്റെ പ്രൊട്ടെക്ഷനിൽ ആണ് അവൾ നിലനിൽക്കുന്നത്. റീ ബെർത്ത് ഉണ്ടെന്നും മകൾ പറഞ്ഞതായും അമ്മ പറയുകയുണ്ടായി. തന്റെ മകൾ ഉണ്ടെന്ന വിശ്വാസത്തിലാണ് താൻ ജീവിക്കുന്നതെന്നും ഇപ്പോഴും മകൾക്കുവേണ്ടി സമ്മാനം കരുതാറുണ്ടെന്നും അവർ പറഞ്ഞു.

അതേസമയം, ശരണ്യയുടെ അമ്മ സ്‌നേഹ സീമയിൽ അല്ലേ ഇപ്പോൾ താമസം എന്ന് നിരവധി പ്രേക്ഷകർ ആണ് ഗീതയോട് ചോദിച്ചത്. ഇതിനുള്ള ഉത്തരം അടുത്തിടെ ഗീത പങ്കുവച്ച വീഡിയോയിൽ ഉൾപ്പെട്ടിരുന്നു. താൻ ഇപ്പോൾ കൊല്ലത്താണ് ഉള്ളതെന്നും ശരണ്യയുടെ അനുജത്തിക്ക് റെയിൽവേയിൽ ജോലി ലഭിച്ചെന്നും അമ്മ പറഞ്ഞു. കുഞ്ഞിനെ നോക്കുന്നതിന്റെ ആവശ്യത്തിനാണ് താൻ സ്‌നേഹസീമയിൽ നിന്നും മാറിനിൽക്കുന്നതെന്നും അമ്മ കൂട്ടിച്ചേർത്തു.

ആരാധകർക്കിടയിൽ ഇന്നും കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഒന്നാണ് സ്‌നേഹ സീമ ശരണ്യയുടെ പേരിൽ അല്ലെ എന്ന കാര്യം. ഒരുപാട് ആളുകൾ അതിൽ സത്യമുണ്ടോ എന്ന് അന്വേഷിച്ചിരുന്നുവെന്നും, എന്നാൽ പ്രചരിച്ച കാര്യങ്ങളിൽ ഒരു സത്യവുമില്ല, സ്‌നേഹസീമ ശരണ്യയുടെ പേരിലാണ്. ഇപ്പോഴും അതേ അപ്പോഴും അതേ, എവിടെയും മാറ്റിയിട്ടില്ല എന്നും അമ്മ ഒരിക്കൽ പറഞ്ഞിരുന്നു.

മോളുടെ പേരിൽ ഉള്ള പ്രമാണം മാറ്റി എഴുതാൻ എല്ലാവരും പറഞ്ഞിരുന്നു, എന്നാൽ ഉടനെ മാറ്റി തന്റെ പേരിൽ ആക്കാതെ നിർവ്വാഹമില്ല എന്നും ശരണ്യയുടെ അമ്മ പറഞ്ഞിരുന്നു. അതേസമയം മകൾ ഇന്നും തങ്ങളുടെ ഒപ്പം ഉണ്ടെന്നു വിശ്വസിക്കാൻ ആണ് ഇഷ്ടം. അവളുടെ അനുഗ്രഹം കൊണ്ടാണ് അനുജത്തിക്ക് ഇപ്പോൾ റെയിൽവേയിൽ ജോലി കിട്ടിയതെന്നും അമ്മ പറയുകയുണ്ടായി.

ശരണ്യക്ക് വേണ്ടി സീമ ജി നായർ ചെയ്ത് കൊടുത്ത സഹായങ്ങൾ ജനങ്ങൾ കണ്ടതാണ്. അവസാന ഘട്ടം വരെയും ശരണ്യയെ ചേർത്ത് പിടിച്ച് കൊണ്ട് സീമ ജി നായർ ഒപ്പമുണ്ടായിരുന്നു. ശരണ്യക്ക് വേണ്ടി സുമനസ്സുകളുടെ സഹായത്തോടെ വീട് വെച്ച് നൽകാനും സീമ ജി നായർ ഒപ്പം നിന്നു. ഈ വീട് സീമയുടെ പേരിലാണെന്നാണ് സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് പ്രചാരണം നടന്നിരുന്നത്.

ഇതേകുറിച്ച് ഒരിക്കൽ സീമയും തുറന്ന് പറഞ്ഞിരുന്നു. ‘ശരണ്യക്ക് വീട് വെച്ച് കൊടുത്തതിന് ശേഷം ശരണ്യയുടെ വീടിന്റെ ആധാരം എന്റെ പേരിലാണെന്ന്. തോന്നുന്നുണ്ടോ ലോകത്താർക്കെങ്കിലും. ആ കുട്ടിയ്ക്ക് അമ്മയും സഹോദരങ്ങളുമില്ലേ. അവർ വെറും കൈയും കെട്ടി നോക്കി നിൽക്കുമോ. അവളിവിടെ നിന്ന് പോയി. അവരെ ഞാൻ ചേർത്ത് പിടിക്കുന്നുണ്ട്. ഇതിന്റെയിടയിൽ കൂടി നമ്മൾക്ക് ആർക്കും അറിയാത്ത കഥകളാണ് പുറത്ത് പറയുന്നത്. ഇത് കേട്ട് വിശ്വസിക്കുന്നവരുണ്ട്. ഏതെങ്കിലും രീതിയിൽ നമ്മളെ ആരോടെങ്കിലും സഹായം ചോദിക്കുമ്പോൾ ആൾക്കാരുടെ മനസ്സിൽ ശരണ്യക്ക് വീട് പണിത് കൊടുത്തിട്ട് അവരുടെ ആധാരം ഇവരുടെ പേരിലല്ലേ എന്ന തോന്നൽ വരും’.

The post ശരണ്യക്കായി പണിത സ്നേഹ സീമയിൽ താനില്ല, മറ്റൊരു വീട്ടിലേക്ക് താമസം മാറി- ശരണ്യയുടെ അമ്മ appeared first on Mallu Talks.



from Mallu Articles https://ift.tt/WsrYwIj
via IFTTT
Previous Post Next Post