വിവാഹത്തോടെ ഏറെ വിവദങ്ങളിൽപ്പെട്ട താര ദമ്പതികളായിരുന്നു മഹാലക്ഷ്മിയും രവീന്ദറും. തമിഴ് സിനിമാ നിർമ്മാതാവായ രവീന്ദറിനെ നടി മഹാ ലക്ഷ്മി കഴിഞ്ഞ വർഷമാണ് വിവാഹം കഴിച്ചത്. പിന്നാലെ പലതരത്തിലുള്ള വിവാദങ്ങളാണ് ഇരുവരെയും കുറിച്ച് പരന്നത്. എന്നാൽ വിവാദങ്ങളെയെല്ലാം ഇരുവരും ഒരു ചിരിയോടെയാണ് ഏറ്റെടുത്തതും. ഇപ്പോഴിതാ ഇരുവരുടെയും ഒന്നാം വിവാഹ വാർഷിക ദിനത്തിൽ രവിചന്ദർ പങ്കുവെച്ച ഒരു പോസ്റ്റും അതിനൊപ്പമുള്ള കുറിപ്പും ശ്രദ്ധ നേടുകയാണ്.
രവീന്ദറുടെ കുറിപ്പ്
എങ്ങനെ തുടങ്ങണം എന്നറിയില്ല…. ഒരു വർഷം വളരെ പെട്ടെന്ന് കടന്നുപോയി. അതിന്റെ കാരണം നിങ്ങൾ തന്നെയാണ്. കഴിഞ്ഞ വർഷം ഈ നാട്ടിലെ പ്രധാന പ്രശ്‌നം ഞങ്ങളുടെ കല്യാണമായിരുന്നു. പോകുന്ന ഇടങ്ങളിലെല്ലാം കാഴ്ച വസ്തുവിനെപോലെ നോക്കിയിരുന്നു. ഇത് എങ്ങനെ സാധിച്ചു എന്നായിരുന്നു പലരുടെയും ചോദ്യം… വേഗം തന്നെ രണ്ടുപേരും അടിച്ച് പിരിഞ്ഞ് ഒറ്റക്കുള്ള ഇന്റർവ്യൂ കൊടുക്കും എന്ന തരത്തിലുള്ള സംസാരങ്ങൾ.
എന്നാൽ ഞാൻ ആഗ്രഹിച്ചത് പേലെ ഒരു ജീവിതം തന്നെയാണ് ലഭിച്ചത്. കഴിഞ്ഞ 11 മാസത്തിനിടെ എപ്പോഴും യൂറ്റൂബിലും സോഷ്യൽ മീഡിയയിലും കേട്ട കാര്യം നമ്മൾ ഇരുവരും പിരിഞ്ഞു എന്നായിരുന്നു. എന്നാൽ ഇതെല്ലാം കേൾക്കുമ്പോൾ നമ്മൾ പരസ്പരം പറയും ഈ ലോകത്ത് നമ്മൾ സന്തോഷമായി ജീവിച്ചു കാണിക്കണമെന്ന്. എന്നായിരുന്നു രവിചന്ദർ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ്.
The post കഴിഞ്ഞ വർഷം ഈ നാട്ടിലെ പ്രധാന പ്രശ്‌നം ഞങ്ങളുടെ വിവാഹമായിരുന്നു; കഴിഞ്ഞ 11 മാസത്തിനിടെ ഏറ്റവും കൂടുതൽ കേട്ട വാർത്ത ഞങ്ങൾ പിരിഞ്ഞു എന്നതാണ്, വിവാഹ വാർഷികത്തിൽ രവീന്ദർ appeared first on Mallu Talks.
from Mallu Articles https://ift.tt/kVJNwF6
via IFTTT