അമ്പലത്തിൽ പോയി വന്ന ശേഷം ഒന്നിച്ചിരുന്നു മദ്യപിച്ചതിനു പിന്നാലെ തർക്കമുണ്ടായി, കുപ്പിയെടുത്ത് തലയ്ക്കടിച്ചു; അപർണ നായരുടെ ഭർത്താവിന്റെ മൊഴി

അപര്‍ണനായരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് സഞ്ജിത്തിനെ പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടിനുള്ളില്‍ വെച്ച് അപര്‍ണ നായര്‍ ആത്മഹത്യ ചെയ്തത്.

ഉച്ചയ്ക്ക് രണ്ടു പേരും മദ്യപിച്ചുവെന്നും ഇതിനിടെ വാക്കു തര്‍ക്കമുണ്ടായെന്നുമാണ് സഞ്ജിത്തിന്റെ മൊഴി. വാക്കുതര്‍ക്കത്തിനിടെ കുപ്പിയെടുത്ത് സഞ്ജിത്തിന്റെ തലക്കടിച്ചുവെന്നും മൊഴിയിലുണ്ട്. ഉപദ്രവം കൂടിയപ്പോള്‍ മൂന്നു വയസുകാരിയായ കുഞ്ഞിനെയും കൂട്ടി പുറത്തു പോയി എന്നാണ് സഞ്ജിത്തിന്റെ മൊഴി.

ഭര്‍ത്താവിന്റെ പീഡനം കാരണമാണ് അപര്‍ണ മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാല്‍ സഞ്ജിത്തിനെതിരെ ആത്മഹത്യാ പ്രേരണക്ക് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് കരമന പൊലീസ് പറയുന്നത്. കുടുംബപ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു എന്നാണ് സഞ്ജിത്ത് ആദ്യം നല്‍കിയ മൊഴി.

അപര്‍ണ നായരുടെ ആത്മഹത്യ ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമെന്നാണ് എഫ്‌ഐആറിലെ ആരോപണം. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ കുറിച്ച് പറഞ്ഞിരുന്നു എന്നാണ് ബന്ധുക്കളുടെ മൊഴി.

വ്യാഴാഴ്ച രാത്രി ഏഴോടെയാണ് കരമന തളിയൽ പുളിയറത്തോപ്പിലെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു ഒരു വർഷമായി കരമനയിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായിരുന്ന അപർണ കുട്ടികളെ നോക്കാൻ വീട്ടിൽ ആരുമില്ലെന്നു പറഞ്ഞ് രണ്ടാഴ്ച മുൻപാണ് ജോലി രാജിവച്ചത്. 2009ൽ മേഘതീർഥം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെത്തിയത് . അച്ചായൻസ്, മുദ്ദുഗൗ, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി ഒട്ടേറെ സിനിമകളിലും ചന്ദനമഴ, ആത്മസഖി സീരിയലുകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. കടൽ പറഞ്ഞ കഥ ആണ് ഒടുവിലത്തെ ചിത്രം. മക്കൾ: ത്രയ, കൃതിക.

The post അമ്പലത്തിൽ പോയി വന്ന ശേഷം ഒന്നിച്ചിരുന്നു മദ്യപിച്ചതിനു പിന്നാലെ തർക്കമുണ്ടായി, കുപ്പിയെടുത്ത് തലയ്ക്കടിച്ചു; അപർണ നായരുടെ ഭർത്താവിന്റെ മൊഴി appeared first on Mallu Talks.



from Mallu Articles https://ift.tt/xZdvOKu
via IFTTT
Previous Post Next Post