നല്ല അച്ഛനാണെന്ന് മക്കൾ പറയുമ്പോൾ കിട്ടുന്ന സന്തോഷത്തിനപ്പുറം ഈ ലോകത്ത് മറ്റെന്തുണ്ട്- സാജൻ സൂര്യ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സാജൻ സൂര്യ. സിനിമയിലും സീരിയലിലും താരം അഭിനയിച്ചെങ്കിലും തിളങ്ങിയത് സീരിയലുകളിലൂടെയാണ്. നൂറോളം പരമ്പരകളിൽ അഭിനയിച്ച സാജൻ ഇപ്പോഴും മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടൻ. താരം പങ്കുവെയ്ക്കുന്ന കുറിപ്പുകളൊക്കെ വളരെ പെട്ടെന്ന് ശ്രദ്ധേയമായി മാറാറുണ്ട്.

തന്റെ പിറന്നാളിന് മകൾ മീനു എഴുതിയ ഒരു മനോഹരമായ കത്ത് പങ്കിട്ടിരിക്കുകയാണ് നടൻ. നല്ല അച്ഛനാണന്ന് മക്കൾ പറയുമ്പോൾ കിട്ടുന്ന സന്തോഷത്തിനപ്പുറം ഈ ലോകത്ത് മറ്റെന്തുണ്ട്’ എന്നു കുറിച്ചുകൊണ്ടാണ് മകൾ തനിക്കായി തയാറാക്കിയ പിറന്നാൾ സമ്മാനം താരം പങ്കുവച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്

‘ഹാപ്പി ബേർത്ത് ഡേ പപ്പാ, ലോകത്തിലെ ഏറ്റവും മികച്ച അച്ഛനാണ്, സൂര്യ പടിഞ്ഞാറ് അസ്തമിക്കുന്നിടത്തോളം അച്ഛനെ ഞാൻ ഇഷ്ടപ്പെടുന്നു. ഒരു നക്ഷത്രത്തെ പോലെ തിളങ്ങുക, ആർക്കുവേണ്ടിയും കാത്ത് നിൽക്കരുത്’ എന്നാണ് പിറന്നാൾ കാർഡിൽ മീനു കുറിച്ചത്. ഈ ഹൃദയം തൊടും കുറിപ്പിന് നിരവധിപ്പോരാണ് കമന്റുകളുമായി എത്തുന്നത്. സീരിയൽ രംഗത്തു നിന്നുൾപ്പെടെ സാജൻ സൂര്യയ്ക്ക് പിറന്നാൾ ആശംസകളും അറിയിക്കുകയാണ് പോസ്റ്റിന് താഴെ.

ഇതിനുമുൻപും മീനു തനിക്കും ഭാര്യയ്ക്കുമായി എഴുതിയ മറ്റൊരു കത്തും സാാജൻ സൂര്യ പങ്കുവച്ചിരുന്നു. ‘എനിക്ക് കിട്ടിയ ഏറ്റവും സ്‌നേഹം നിറഞ്ഞ കത്ത്. കത്തുകൾക്ക് ഒരു പ്രത്യേക ഫീൽ ആണ്. മോളുടെ നിഷ്‌കളങ്കത നിറഞ്ഞ വാക്കുകൾ മനസ്സ് നിറഞ്ഞ സന്തോഷം നൽകി. പിന്നെ ഒന്നൂടെ വായിച്ചപ്പോൾ സോപ്പിന്റെ മണവും’ ആ കത്തിന്റെ ചിത്രം പങ്കുവച്ച് താരം കുറിച്ചതിങ്ങനൊയിരുന്നു. ‘നിങ്ങളാണ് ഈ ലോകത്തെ ഏറ്റവും നല്ല രക്ഷിതാക്കൾ, നിങ്ങളാണ് എന്റെ ഉറ്റ സുഹൃത്തുക്കൾ എന്ന് മകൾ എഴുതുന്നു. പരീക്ഷയിൽ മാർക്ക് അൽപം കുറവണെന്നും അടുത്ത തവണ നന്നായി ശ്രദ്ധിക്കുമെന്നുമാിരുന്നു ആ കത്തിന്റെ ഉള്ളടക്കം.

The post നല്ല അച്ഛനാണെന്ന് മക്കൾ പറയുമ്പോൾ കിട്ടുന്ന സന്തോഷത്തിനപ്പുറം ഈ ലോകത്ത് മറ്റെന്തുണ്ട്- സാജൻ സൂര്യ appeared first on Mallu Talks.



from Mallu Articles https://ift.tt/b1fOosr
via IFTTT
Previous Post Next Post