സസ്യാഹാരം മാത്രമേ കഴിക്കാറുള്ളു, മധുരം ഇഷ്ടമാണെങ്കിലും അപൂർവമായി മാത്രമേ കഴിക്കാറുള്ളു, മുടി വിരലുകൾ കൊണ്ട് ചീകാറാണ് പതിവ്. ചീർപ്പ് ഉപയോഗിക്കാറില്ല- സായി പല്ലവി

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് സായി പല്ലവി. ഒറ്റ ചിത്രം കൊണ്ട് തന്നെ സായ് പല്ലവി തെന്നിന്ത്യയിൽ താരമായി. സായി പല്ലവിയുടെ ചുരുണ്ട മുടിയും ചുവന്ന് തുടുത്ത കവിൾത്തടവുമൊക്കെ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. താരം സൗന്ദര്യ രഹസ്യത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മനസാണ് സൗന്ദര്യമെന്നും കൃത്രിമ വസ്തുക്കൾ ഉപയോഗിക്കാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ടെന്നും താരം പറയുന്നു. സസ്യാഹാരം മാത്രമേ കഴിക്കാറുള്ളു, മധുരം ഇഷ്ടമാണെങ്കിലും അപൂർവമായി മാത്രമേ കഴിക്കാറുള്ളുവെന്നും സായി പല്ലവി പറയുന്നു. ദിവസവും ഒരു മണിക്കൂർ ധ്യാനം ചെയ്യും. ആഴ്ചയിൽ മൂന്ന് ദിവസം രണ്ട് മണിക്കൂർ തുടർച്ചയായി ബാഡ്മിന്റൺ കളിക്കുമെന്നും സായി പല്ലവി പറയുന്നു. മനോഹരമായ മുടിയുടെ രഹസ്യവും താരം വെളിപ്പെടുത്തി. ചെമ്പരത്തിയും കറിവേപ്പിലയും ചേർത്ത് ഉണ്ടാക്കിയ എണ്ണ തലയിൽ തേയ്ക്കും. പാരമ്പര്യമായി ലഭിച്ചതാണ് തലമുടി. മുടി വിരലുകൾ കൊണ്ട് ചീകാറാണ് പതിവ്. ചീർപ്പ് ഉപയോഗിക്കാറില്ല.

രണ്ട് കോടിയുടെ ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽനിന്നും സായ് പല്ലവി അടുത്തിടെ പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തിയിരുന്നു. ഒരുകാലത്ത് തനിക്കുണ്ടായിരുന്ന അരക്ഷിതാവസ്ഥയും അപകർഷതാബോധവും തന്നെയാണ് അത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് സായ് പല്ലവി ഒരഭിമുഖത്തിൽ വ്യക്തമാക്കി.

എന്നോട് അടുത്തുനിൽക്കുന്ന ആളുകൾ എന്റെ മാതാപിതാക്കളും സഹോദരി പൂജയും സുഹൃത്തുക്കളുമാണ്. പൂജക്ക് എന്നെക്കാൾ നിറം കുറവാണ്. കണ്ണാടിക്ക് മുന്നിൽ ഒരുമിച്ച് നിൽക്കുമ്പോൾ അവൾ എന്റെ മുഖത്തേക്കും സ്വന്തം മുഖത്തേക്കും മാറി മാറി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

ഒരിക്കൽ അവളെ പറ്റിക്കാനായി ഞാൻ പറഞ്ഞു, പഴങ്ങളും പച്ചക്കറികളും കഴിച്ചാൽ നിറം കൂടുമെന്ന്. ഇഷ്ടമില്ലാതിരുന്നിട്ടും അവൾ അത് ചെയ്തു, കാരണം അവൾക്ക് നിറം കൂടണമെന്ന ആഗ്രഹമുണ്ടായിരുന്നു. അന്ന് ഞാൻ ചെയ്തതിനെ ഓർത്ത് വല്ലാത്ത ബുദ്ധിമുട്ട് തോന്നി. എന്നെക്കാൾ അഞ്ച് വയസ്സ് മാത്രം പ്രായം കുറവുള്ള ഒരു പെൺകുട്ടിയിൽ ഞാൻ പറഞ്ഞ കാര്യം എത്ര സ്വാധീനം ചെലുത്തിയെന്ന് ചിന്തിച്ചു.

അത്തരമൊരു പരസ്യത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഞാനെന്ത് ചെയ്യും? വീട്ടിൽ പോയി മൂന്ന് ചപ്പാത്തി കഴിക്കുമായിരിക്കും, അല്ലെങ്കിൽ ചോറ്. എനിക്കതിൽ കൂടുതൽ ആവശ്യങ്ങളൊന്നുമില്ല. എനിക്ക് ചുറ്റുമുള്ളവർ സന്തോഷമായിരിക്കണം എന്നതാണ് വേണ്ടത്. ഇത് ഇന്ത്യൻ നിറമാണ്. വിദേശികളുടെ നിറത്തെ നോക്കി നിങ്ങളെന്തുകൊണ്ടാണ് ഇത്ര വെളുത്തിരിക്കുന്നത് എന്ന് ചോദിക്കുന്നത് മണ്ടത്തരമാണ്. കാരണം അതവരുടെ നിറമാണ്. ആഫ്രിക്കയിലെ ആളുകൾക്ക് ഇരുണ്ട നിറമാണ്, അവരാണ് ഈ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ആളുകൾ.

The post സസ്യാഹാരം മാത്രമേ കഴിക്കാറുള്ളു, മധുരം ഇഷ്ടമാണെങ്കിലും അപൂർവമായി മാത്രമേ കഴിക്കാറുള്ളു, മുടി വിരലുകൾ കൊണ്ട് ചീകാറാണ് പതിവ്. ചീർപ്പ് ഉപയോഗിക്കാറില്ല- സായി പല്ലവി appeared first on Mallu Talks.



from Mallu Articles https://ift.tt/Jp50tQr
via IFTTT
Previous Post Next Post