ഭാര്യയും ഭർത്താവും ബെഡ് റൂമിലിരിക്കുമ്പോൾ സാമാന്യ ബോധമുള്ളവരാരെങ്കിലും അവിടേക്ക് വരുമോ? അങ്ങനെ വരുന്നവനെ വട്ടൻ എന്നോ കാമഭ്രാന്തൻ എന്നോ അല്ലേ വിളിക്കേണ്ടത്, തുറന്നടിച്ച് ബാല

മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് ബാല. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ബാലയോടൊപ്പം മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യു പറഞ്ഞ് ശ്രദ്ധേയനായ സന്തോഷ് വർക്കിയും പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്.

അടുത്തിടെ സന്തോഷ് വർക്കിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിലും ബാല വാർത്തകളിൽ ഇടം നേടിയിരുന്നു. ആറാട്ടണ്ണൻ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് വർക്കി അപമര്യാദയായി പെരുമാറിയെന്ന് ബാല പറഞ്ഞിരുന്നു. പിന്നാലെ ബാലയ്‌ക്കെതിരെ സന്തോഷ് വർക്കിയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് സന്തോഷ് വർക്കിയോട് ദേഷ്യപ്പെട്ടതെന്ന് വ്യക്തമാക്കുകയാണ് ബാല. ഒരു അഭിമുഖത്തിലായിരുന്നു ബാലയുടെ തുറന്നു പറച്ചിൽ.

സന്തോഷ് വർക്കിയുടെ അമ്മയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്. ആ അമ്മയെ മുന്നിൽ നിർത്തിയാണ് അയാൾ ആളുകളുടെ സിമ്പതി നേടുന്നത്. എന്റെ ഭാര്യയെയോ കുടുംബത്തേയും പൊതുമധ്യത്തിലേക്ക് കൊണ്ടു വരരുത്. അങ്ങനെ ചെയ്യുന്നത് ചീപ്പ് ആണെന്നും ബാല പറയുന്നു. എന്റെ ഭാര്യയോട് ഞാൻ വഴക്കിട്ടാൽ അതെന്റെ വ്യക്തിപരമായ കാര്യമാണ്. അത് മറ്റാരും ചോദ്യം ചെയ്യേണ്ടതില്ലെന്നും ബാല പറയുന്നു.

തനിക്കും ഭാര്യയ്ക്കും ഇടയിൽ വലിയൊരു പ്രശ്‌നമുണ്ടായെന്നും ബാല പറയുന്നു. സന്തോഷ് വർക്കി വീട്ടിൽ വരാറുണ്ടെന്നും വരുമ്പോഴെല്ലാം എലിസബത്ത് റൂമിൽ പോയി ഡോർ അടച്ചിരിക്കുമായിരുന്നുവെന്നും ബാല പറയുന്നു. വീട്ടിലേക്ക് വരുമ്പോൾ കോളിങ് ബെൽ അടിക്കുകയോ ഫോൺ വിളിക്കുകയോ ചെയ്യുന്ന ശീലം സന്തോഷ് വർക്കിയ്ക്ക് ഇല്ലെന്നും വീട്ടിൽ വന്ന് പലവട്ടം ബഹളമുണ്ടാക്കിയിട്ടുണ്ടെന്നും ബാല ആരോപിക്കുന്നു.

സന്തോഷ് വർക്കി ചെയ്ത കാര്യം തനിക്ക് തുറന്നു പറയാൻ പോലും മടിയുണ്ടെന്നാണ് ബാല പറയുന്നത്. ഭാര്യയും ഭർത്താവും ബെഡ് റൂമിലിരിക്കുമ്പോൾ സാമാന്യ ബോധമുള്ളവരാരെങ്കിലും അവിടേക്ക് വരുമോ? അങ്ങനെ വരുന്നവനെ വട്ടൻ എന്നോ കാമഭ്രാന്തൻ എന്നോ അല്ലേ വിളിക്കേണ്ടതെന്നും ബാല പറയുന്നു. ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്ന് സന്തോഷ് വർക്കിയോട് ചോദിച്ച് നോക്കാനും ഇല്ല എന്നാണ് പറയുന്നതെങ്കിൽ അവന് ദൈവം ശിക്ഷ കൊടുക്കുമെന്നും ബാല പറയുന്നു.

The post ഭാര്യയും ഭർത്താവും ബെഡ് റൂമിലിരിക്കുമ്പോൾ സാമാന്യ ബോധമുള്ളവരാരെങ്കിലും അവിടേക്ക് വരുമോ? അങ്ങനെ വരുന്നവനെ വട്ടൻ എന്നോ കാമഭ്രാന്തൻ എന്നോ അല്ലേ വിളിക്കേണ്ടത്, തുറന്നടിച്ച് ബാല appeared first on Mallu Talks.



from Mallu Articles https://ift.tt/HsVcP1g
via IFTTT
Previous Post Next Post