ചാണ്ടി ഉമ്മനെ ചേര്‍ത്തു പിടിച്ച് പുതുപ്പള്ളി, പിതാവിന്റെ കല്ലറയിലെത്തി കണ്ണീരോടെ പ്രാർത്ഥിച്ചു

അര നൂറ്റാണ്ടുകാലം പുതുപ്പള്ളിയുടെ നായകാനായിരുന്ന ഉമ്മൻ ചാണ്ടിയുടെ പിൻ ഗാമിയായി ചാണ്ടി ഉമ്മൻ. ആദ്യാ വസാനം ഉമ്മൻ ചാണ്ടിയുടെ മധുരമായ ഓർമൾ നിറഞ്ഞുനിന്ന പുതുപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പിൽ കൂറ്റൻ ഭൂരിപക്ഷവുമായി മകൻ ചാണ്ടി ഉമ്മൻ ജയിച്ചുകയറി. മണ്ഡലത്തിൽ ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 മറികടന്ന ചാണ്ടി ഉമ്മൻ തന്റെ ഭൂരിപക്ഷം 40,000 കടത്തിയാണ് പുതുപ്പള്ളിയിൽ പുതുചരിത്രം കുറിച്ചത്.

വിജയം ഉറപ്പിച്ചതിന് പിന്നാലെ ചാണ്ടി ഉമ്മൻ, പിതാവിന്റെ കല്ലറ സന്ദർശിച്ച് പ്രണാമമർപ്പിച്ചു. പുതുപ്പള്ളിയിലെങ്ങും യുഡിഎഫ് പ്രവർത്തകരുടെ ആവേശം ദൃശ്യമാണ്. തങ്ങളുടെ പ്രിയ ജനനായകന് പുതുപ്പള്ളിക്കാർ നൽകിയ ഏറ്റവും വലിയ മരണാനന്തര ബഹുമതിയായി മാറി ചാണ്ടി ഉമ്മന്റെ തകർപ്പൻ ജയം.

വോട്ടെടുപ്പ് തുടങ്ങിയ ആദ്യ നിമിഷം മുതൽ തുടങ്ങിയ തേരോട്ടം അവസാന മിനുട്ടുവരെ ചാണ്ടി ഉമ്മൻ നിലനിർത്തി. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. പിന്നീട് വോട്ടിംഗ് മെഷീനിലേക്ക് കടന്നു. അയർകുന്നം പഞ്ചായത്തിലെ വോട്ടിംഗ് മെഷീനാണ് ആദ്യം തുറന്നത്. അതോടെ ചാണ്ടിയുടെ ലീഡ് നാലക്കം കടന്ന് മുന്നേറി. പിന്നീടങ്ങോട്ട് സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും ചാണ്ടി ഉമ്മൻ രജതയാത്ര നടത്തുന്നതാണ് കണ്ടത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ഒരിടത്തും ലീഡ് ഉയര്‍ത്താന്‍ കഴിയാതെ ജെയ്ക് സി തോമസ് വിയര്‍ക്കുകയായിരുന്നു.

The post ചാണ്ടി ഉമ്മനെ ചേര്‍ത്തു പിടിച്ച് പുതുപ്പള്ളി, പിതാവിന്റെ കല്ലറയിലെത്തി കണ്ണീരോടെ പ്രാർത്ഥിച്ചു appeared first on Mallu Talks.



from Mallu Articles https://ift.tt/VxCuaYy
via IFTTT
Previous Post Next Post