അലൻസിയറിന് ഈ ‘പ്രതിഭ’ മതിയാകുമോ? അവാർഡ് പ്രസ്താവനയിൽ പരിഹാസവുമായി രചന നാരായണൻകുട്ടി

സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങിൽ വിവാദ പ്രസ്താവന നടത്തിയ അലൻസിയറിനെയും ഭീമൻ രഘുവിനെയും പരിഹസിച്ച് നടി രചന നാരായണൻകുട്ടി. സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രതിമയ്ക്കൊപ്പം ഭീമൻ രഘുവിന്റെ പ്രതിമയും കാർട്ടൂണിൽ കാണാം. ഡിജി ആർട്സിന്റെ ഒരു കാർട്ടൂൺ പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം.

എന്തൊരു നല്ല പ്രതിമ അല്ലെ …. അയ്യോ പ്രതിമ അല്ല പ്രതിഭ !!!DigiArts ന്റെ കലാപ്രതിഭക്ക് ആശംസകൾ ഡിജി ആർട്സിന്റെ കലാപ്രതിഭയ്ക്ക് ആശംസകൾ. അലൻസിയർ ലെ ലോപ്പസിന് ഈ “പ്രതിഭ” മതിയാകുമോ എന്തോ!!!’’ എന്നാണ് രചന ഫേസ്ബുക്കിൽ കുറിച്ചത്. ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചപ്പോൾ ഭീമൻ രഘു എഴുന്നേറ്റു നിൽക്കുകയായിരുന്നു.

പ്രസംഗം നടന്ന 15 മിനിറ്റും ഒരു ഭാവഭേദവുമില്ലാതെ നിന്ന രഘുവിനെതിരെ സമൂഹമാധ്യമങ്ങളിൽ പരിഹാസ കമന്റുകളും ട്രോളുകളും നിറഞ്ഞിരുന്നു.മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നതെന്നും അച്ഛൻറെ സ്ഥാനത്താണ് അദ്ദേഹത്തെ കാണുന്നതെന്നുമായിരുന്നു അതിന് ഭീമൻ രഘുവിന്റെ മറുപടി.

എന്നാൽ പുരസ്കാരമായി സ്ത്രീ പ്രതിമ നൽകി തന്നെ പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള പ്രതിമ നൽകണം. സ്പെഷ്യൽ ജൂറി പുരസ്കാരത്തിനൊപ്പം 25000 രൂപ നൽകി അപമാനിക്കരുത്. നല്ല അവാർഡുകൾ മറ്റുള്ളവർക്ക് നൽകി സ്പെഷ്യൽ അവാർഡിന് സ്വർണം പൂശിയ പ്രതിമ നൽകണം തുടങ്ങിയ പരാമർശങ്ങളാണ് അലൻസിയർ വേദിയിൽ പറഞ്ഞത്.

The post അലൻസിയറിന് ഈ ‘പ്രതിഭ’ മതിയാകുമോ? അവാർഡ് പ്രസ്താവനയിൽ പരിഹാസവുമായി രചന നാരായണൻകുട്ടി appeared first on Mallu Talks.



from Mallu Articles https://ift.tt/LkJsTGN
via IFTTT
Previous Post Next Post