മകളുടെ ജന്മദിനം ആ​ഘോഷമാക്കി ​ഗിന്നസ് പക്രു, ആശംസകളുമായി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഗിന്നസ് പക്രു. ‘പൊക്കക്കുറവാണെന്റെ പൊക്കം’ എന്നുള്ള കുഞ്ഞുണ്ണി മാഷിന്റെ കവിത അന്വർത്ഥമാക്കുന്ന ആൾ എന്ന് വേണമെങ്കിൽ നമുക്ക് പക്രുവിനെ വിളിക്കാം. ഉയരക്കുറവ് വകവയ്ക്കാതെ താരം നായകനായും അല്ലാതെയും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂത്ത മകൾ ദീപ്ത കീർത്തിയുടെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് താരം.

“Birthday girl, DeeptiKeerthi” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചുവന്ന നിറമുള്ള വസ്ത്രം അണിഞ്ഞ് ചുവപ്പ് നിറമുള്ള റോസാപ്പൂക്കൾ അലങ്കരിച്ച കേക്കാണ് അച്ഛനും മകളും ചേർന്ന് മുറിക്കുന്നത്.

കേക്ക് മുറിക്കുകയും പരസ്പരം കേക്ക് കൊടുക്കുകയും ചെയ്യുന്നു. വളരെ ലളിതമായ ഒരു പിറന്നാൾ ചടങ്ങ്. അച്ഛനെയും മകളെയും സന്തോഷത്തിൽ കാണുമ്പോൾ ആരാധകരും അതിൽ പങ്കുചേരുകയാണ്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.

​ഗിന്നസ് പക്രുവിന്റെ രണ്ടാമത്തെ കു‍ഞ്ഞ് ജനിച്ചത് അടുത്തിടെയാണ്. തന്റെ വിശേഷങ്ങളും സിനിമാ ഓർമ്മകളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ഗിന്നസ് പക്രു പങ്കുവയ്ക്കാറുണ്ട്. ഗിന്നസ് പക്രുവിന്റെ വിവാഹവും കുഞ്ഞിന്റെ ജനനവുമെല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. മിമിക്രി വേദിയിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ പക്രു ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന പേരിൽ ഗിന്നസ് റെക്കോർഡിലും കയറി.

1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി പക്രു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ നടൻ എന്നതിലുപരി സംവിധായകൻ,നിർമാതാവ് തുടങ്ങിയ നിലയിലെല്ലാം ശ്രദ്ധേയനാകുകയാണ് പക്രു.

The post മകളുടെ ജന്മദിനം ആ​ഘോഷമാക്കി ​ഗിന്നസ് പക്രു, ആശംസകളുമായി ആരാധകർ appeared first on Mallu Talks.



from Mallu Articles https://ift.tt/7WwEK80
via IFTTT
Previous Post Next Post