ഹണി റോസ് നല്ല സൗന്ദര്യമുള്ള കുട്ടി, എന്റെ ടീച്ചറായിരുന്നെങ്കിൽ ഞാനെന്നും സ്കൂളിൽ പോയേനെ- ധ്യാൻ ശ്രീനിവാസൻ

മലയാളികളുടെ പ്രിയ താരം ഹണി റോസ് നല്ല സൗന്ദര്യമുള്ള നടിയാണെന്നും ടീച്ചറായിരുന്നെങ്കിൽ ഒറ്റ ദിവസവും കുട്ടികൾ ക്ലാസ് മിസ് ചെയ്യില്ലെന്നും നടൻ ധ്യാൻ ശ്രീനിവാസൻ.

സിനിമയിൽ എത്തിയില്ലെങ്കിൽ ഏത് പ്രൊഫഷനിലായിരിക്കുമെന്നാണ് കരുതുന്നതെന്ന ചോദ്യത്തോട് അഭിമുഖത്തിൽ പ്രതികരി ക്കുകയായിരുന്നു ധ്യാൻ. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സുഹൃത്തുക്കൾ കൂടിയായ താരങ്ങളെ കുറിച്ച്‌ ധ്യാൻ മനസ് തുറക്കുന്നത്.

ഹണി റോസിനെ കുറിച്ചുള്ള ചോദ്യത്തിന് അവരെ തനിക്ക് പേഴ്‌സണലി അറിയില്ലെന്നും അതുകൊണ്ട് അത്തരത്തിൽ പറയാൻ കഴിയില്ലെന്നുമായിരുന്നു ധ്യാനിന്റെ ആദ്യ മറുപടി. എന്നാലും ഹണി റോസിനെ ആരായി കാണണമെന്നാണ് കരുതുന്നത് എന്ന ചോദ്യത്തിന് അവർ നല്ല സൗന്ദര്യം ഉള്ള നടിയാണന്നും സ്‌കൂളിലെയോ കോളേജിലെയോ മറ്റോ ടീച്ചറൊക്കെ ആയിരുന്നെങ്കിൽ മലർ മിസ്സിനെ പോലെ കുട്ടികൾക്ക് ക്രഷ് തോന്നിയേനെ എന്നുമായിരുന്നു ധ്യാനിന്റെ മറുപടി.

”ഹണി റോസ് ടീച്ചറായിരുന്നെങ്കിൽ ഒറ്റ ദിവസവും കുട്ടികൾ ക്ലാസ് മിസ് ചെയ്യില്ല. എനിക്ക് അങ്ങനെ ഒരു കാലമുണ്ടായിരുന്നു. ടീച്ചർമാരായിരിക്കും നമ്മുടെ ഫസ്റ്റ് ക്രഷ്. കോളേജിൽ പഠിക്കുമ്പോൾ എന്റെ ക്രഷ് ടീച്ചർമാരായിരുന്നു”- ധ്യാൻ പറഞ്ഞു.

The post ഹണി റോസ് നല്ല സൗന്ദര്യമുള്ള കുട്ടി, എന്റെ ടീച്ചറായിരുന്നെങ്കിൽ ഞാനെന്നും സ്കൂളിൽ പോയേനെ- ധ്യാൻ ശ്രീനിവാസൻ appeared first on Mallu Talks.



from Mallu Articles https://ift.tt/2W5lqcK
via IFTTT
Previous Post Next Post