എന്റെ പ്രസംഗത്തെ അഭിനന്ദിച്ച് അദ്ദേഹം സംസാരിച്ചപ്പോൾ ഉണ്ടായ സന്തോഷത്തിന് അതിരുകളില്ല, രാംനാഥ് കോവിന്ദിനൊപ്പം വേദി പങ്കിട്ട സന്തോഷം പങ്കിട്ട് നവ്യ നായർ

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം വേദിപങ്കിട്ടതിലുള്ള സന്തോഷം പ്രകടിപ്പിച്ച് നടിയും നർത്തകിയുമായ നവ്യാ നായർ. ബഹ്റൈനിൽ നടന്ന ഒരു പരിപാടിയിലായിരുന്നു നടി മുൻ രാഷ്ട്രപതിക്കൊപ്പം പങ്കെടുത്തത്. വേദിയിൽ രാംനാഥ് കോവിന്ദിനൊപ്പം സംഭാഷണത്തിലേർപ്പെടുന്നതിന്റെയും അദ്ദേഹത്തിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങൾ നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

മുൻ രാഷ്ട്രപതി അഭിവന്ദ്യനായ രാംനാഥ് കോവിന്ദ്ജിയുമായി വേദി പങ്കിടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് നവ്യ നായർ കുറിച്ചു. അദ്ദേഹം എന്റെ പ്രസംഗത്തെ അഭിനന്ദിച്ച് സംസാരിച്ചപ്പോൾ ഉണ്ടായ സന്തോഷത്തിന് അതിരുകളില്ല, ചിത്രങ്ങളിൽ കാണും പോലെ ഒരു ചെറിയ കുട്ടിയപോലെ ആർദ്രമായ സന്തോഷത്തോടെ ചിരിച്ചു.

ഇത്തരം ഒരു പരിപാടിലേക്ക് തന്നെ ക്ഷണിച്ചതിന് സംഘാടകരോടുള്ള നന്ദിയും താരം പ്രകടിപ്പിച്ചു.കർണാടക മന്ത്രി മധുബംഗാരപ്പ , ബഹ്റൈൻ അംബാസിഡർ വിനോദ് കെ ജേക്കബ്, ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ എന്നിവരെ പരിപാടിക്കിടെ പരിചയപ്പെട്ടതിലുള്ള സന്തോഷവും നവ്യ പങ്കുവെച്ചു.

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് നവ്യ നായർ എന്നറിയപ്പെടുന്ന ധന്യ നായർ. ആലപ്പുഴ ജില്ലയിലെ മുതുകുളമാണ് നവ്യയുടെ സ്വദേശം.ടെലിക്കോം ഉദ്യോഗസ്ഥനായ ജെ രാജുവും എം എസ് എം ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപികയായ വീണയുമാണ് നവ്യയുടെ മാതാപിതാക്കൾ. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന സിനിമയിൽ അഭിനയിക്കുന്നത്.ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായർ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപട്ടം നേടിയിട്ടുണ്ട്.ഇംഗ്ലീഷ് ബിരുദധാരിയാണ്. 2010 ജനുവരി 21-ന് മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ് എൻ മേനോനുമായി നവ്യ വിവാഹിതയായി.

ആദ്യ ചിത്രം ദിലീപ് നായകനായ ഇഷ്ടം ആണ്. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു.2002-ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു.ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.പിന്നീട് 2005-ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.അൻപതിലധികം മലയാളചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്.കന്നഡയിൽ നവ്യ ആദ്യമായി അഭിനയിച്ച ഗജ എന്ന ചിത്രം മികച്ച സാമ്പത്തിക വിജയം നേടുകയുണ്ടായി.

The post എന്റെ പ്രസംഗത്തെ അഭിനന്ദിച്ച് അദ്ദേഹം സംസാരിച്ചപ്പോൾ ഉണ്ടായ സന്തോഷത്തിന് അതിരുകളില്ല, രാംനാഥ് കോവിന്ദിനൊപ്പം വേദി പങ്കിട്ട സന്തോഷം പങ്കിട്ട് നവ്യ നായർ appeared first on Mallu Talks.



from Mallu Articles https://ift.tt/SjKqzc5
via IFTTT
Previous Post Next Post