ദിലീപ് നന്മയുടെ പ്രതീകമാണെന്ന് പറയുന്നില്ല, ഡബ്ല്യുസിസി സംഘടനയിലെ ചിലര്‍ക്ക് ദിലീപിനോട് ശത്രുതയുണ്ട്, തുറന്ന് പറഞ്ഞ് മഹേഷ് പത്മനാഭന്‍

സിനിമകളിലൂടെയും സീരിയലുകളിലൂടെയും ജനശ്രദ്ധ നേടിയ നടനാണ് മഹേഷ് പത്മനാഭന്‍. നടനെന്നതിനൊപ്പം തിരക്കഥാകൃത്തും സംവിധായകനുമാണ് മഹേഷ് പത്മനാഭന്‍. അശ്വാരൂഢന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യമായി മഹേഷ് തിരക്കഥയൊരുക്കിയത്. നടന്‍ ദിലീപുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടനെ പിന്തുണച്ച് കൊണ്ട് ശക്തമായി രംഗത്ത് വന്നത് മഹേഷ് പത്മനാഭനമാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്ന് വാദിച്ച് കൊണ്ട് നിരവധി ചാനല്‍ ചര്‍ച്ചകളില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇതിന്റെ പേരില്‍ വ്യാപക വിമര്‍ശനവും മഹേഷ് പത്മനാഭന് കേള്‍ക്കേണ്ടി വന്നു. ഇപ്പോഴിതാ ദിലീപിനെ അനുകൂലിച്ച് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് മഹേഷ് പത്മനാഭന്‍. ഡബ്ല്യുസിസി സംഘടനയിലെ ചിലര്‍ക്ക് ദിലീപിനോട് ശത്രുതയുണ്ടെന്ന് മഹേഷ് പത്മനാഭന്‍ പറയുന്നു.

സംഘടനയുടെ രൂപീകരണത്തോട് ഞാന്‍ വിയോജിക്കുന്നില്ല. അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നതിനോടൊന്നും എനിക്ക് യാതൊരു എതിര്‍പ്പും ഇല്ല. അവര്‍ ദിലീപിനെതിരെ സംസാരിക്കുമ്പോഴേ എതിര്‍പ്പുള്ളൂ. അതില്‍ പലര്‍ക്കും ദിലീപിനോട് ശത്രുതയുണ്ട്. പല സിനിമകളില്‍ നിന്നും അവരെ മാറ്റിയെന്ന തോന്നലുണ്ട്. അതുകൊണ്ട് മാത്രം ഒരാള്‍ ജയിലില്‍ കിടക്കട്ടെ എന്ന് പറയുന്നതിനോടാണ് എനിക്ക് വിയോജിപ്പ്.

ഇയാള്‍ നന്മയുടെ പ്രതീകമാണെന്നൊന്നും ഞാന്‍ പറയുന്നില്ല. സിനിമ നന്നാക്കാനും അഭിനയിക്കുന്ന സാഹചര്യം നന്നാക്കാനും ഇഷ്ടമുള്ളവരോടൊപ്പം മാത്രമേ വര്‍ക്ക് ചെയ്തിട്ടുണ്ടാകൂ. അമ്മയില്‍ നിന്ന് കൊണ്ട് ഇലക്ഷനില്‍ മത്സരിച്ച് ഓരോ സ്ഥാനങ്ങള്‍ നേടി നിങ്ങള്‍ പോരാടൂ എന്നാണ് താന്‍ അവരോട് പറഞ്ഞതെന്നും മഹേഷ് പത്മനാഭന്‍ വ്യക്തമാക്കി.

ദിലീപിന്റെ പേരില്‍ ഞാന്‍ ക്രൂശിക്കപ്പെട്ടു. ദിലീപിന്റെ കൈയില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയെന്നും നടന്റെ സിനിമകളില്‍ എനിക്ക് അവസരങ്ങള്‍ തന്നിട്ടുണ്ടെന്നും ചിലര്‍ പറഞ്ഞ് നടന്നു. ഒരു രൂപ പോലും ദിലീപ് തനിക്ക് തന്നിട്ടില്ല. തന്നിരുന്നെങ്കില്‍ ഞാന്‍ വാടക വീട്ടില്‍ കിടക്കില്ലല്ലോയെന്നും മഹേഷ് ചോദിച്ചു. ദിലീപിന് വേണ്ടി സംസാരിച്ചതോടെ തന്നെ സിനിമാ രംഗത്ത് നിന്ന് മാറ്റി നിര്‍ത്തിയ സാഹചര്യം ഉണ്ടായെന്നും മഹേഷ് ആരോപിച്ചു. സിനിമാ രംഗത്ത് ഇന്ന് വന്ന മാറ്റങ്ങളെക്കുറിച്ചും മഹേഷ് സംസാരിച്ചു.

ഇപ്പോള്‍ റീ ടേക്ക് എത്ര വേണമെങ്കിലും പോകാം. അന്ന് ഒരടി ഫിലിം പോയാല്‍ അത്രയും രൂപ പോയി. പണ്ട് ഒരു സിനിമ 25 ദിവസത്തിനുള്ളില്‍ ഷൂട്ടിംഗ് തീര്‍ന്നിരുന്നെങ്കില്‍ ഇന്ന് കഥ പറഞ്ഞ് തുടങ്ങാന്‍ തന്നെ 25 ദിവസം വേണം. അന്ന് 25 ലക്ഷം രൂപയ്ക്ക് ഒരു സിനിമ തീരും. ഇന്ന് ഏതെങ്കിലും ഒരു നടനെ സമീപിച്ചാല്‍ രണ്ട് വര്‍ഷത്തേക്ക് ഡേറ്റ് ഇല്ലെന്നാണ് പറയുന്നത്. മലയാള സിനിമയ്ക്ക് ഇതൊന്നും ഗുണം ചെയ്യില്ലെന്നും മഹേഷ് വ്യക്തമാക്കി.

The post ദിലീപ് നന്മയുടെ പ്രതീകമാണെന്ന് പറയുന്നില്ല, ഡബ്ല്യുസിസി സംഘടനയിലെ ചിലര്‍ക്ക് ദിലീപിനോട് ശത്രുതയുണ്ട്, തുറന്ന് പറഞ്ഞ് മഹേഷ് പത്മനാഭന്‍ appeared first on Mallu Talks.



from Mallu Articles https://ift.tt/3DJEmwK
via IFTTT
Previous Post Next Post