മൊബൈൽ ഫോണുകളും മെസേജിംഗുമാണ് ഇപ്പോഴത്തെ പല പ്രശ്‌നങ്ങളുടെയും കാരണം, കാസ്റ്റിംഗ് കൗച്ചിനെ അന്ന് നേരിട്ടതിങ്ങനെ, ഇന്ന് എന്തെങ്കിലും പറഞ്ഞാൽ വർക്ക് ലഭിക്കില്ല: രേവതി

നിരവധി കഥാപാത്രങ്ങൾ സിനിമാസ്വാദകർക്ക് സമ്മാനിച്ച നടിയാണ് രേവതി. ഭരത ൻ ചിത്രമായ കാറ്റത്തെ കിളിക്കൂടിലൂടെയായാണ് രേവതി മലയാളത്തിൽ അരങ്ങേറിയത്. തെന്നിന്ത്യൻ ഭാഷകളിലെല്ലാമായി അഭിനയിച്ച താരം സംവിധായി കയുടെ മേലങ്കി യും അണിഞ്ഞു. സലാം വെങ്കി എന്ന ബോളി വുഡ് ചിത്രമാണ് രേവതി അടുത്തിടെ സംവിധാനം ചെയ്ത ചിത്രം. കജോളായിരുന്നു സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയത്.

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള രേവതിയുടെ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. യുവ അഭിനേതാക്കൾ പ്രൊഫഷനിൽ കാണിക്കേണ്ട ചില ഉത്തരവാദിത്തങ്ങളുണ്ടെന്ന് രേവതി പറയുന്നു. മൊബൈൽ ഫോണുകളും മെസേജിംഗുമാണ് ഇപ്പോഴത്തെ പല പ്രശ്‌നങ്ങൾക്കും കാരണം. മെസേജിംഗിലെ ഇമോജികൾ എന്താണ് അർത്ഥമാക്കുന്നതെന്ന് മനസിലാക്കണമെന്നും രേവതി പറഞ്ഞു.

രേവതിയുടെ വാക്കുകൾ ഇങ്ങനെ ‘എൺപതുകളിലും തൊണ്ണൂറുകളിലും ഞങ്ങൾക്ക് മൊബൈൽ ഫോണുകൾ ഇല്ല. മൊബൈൽ ഫോണുകളും മെസേജിംഗുമാണ് ഇപ്പോഴത്തെ പല പ്രശ്‌നങ്ങളുടെയും കാരണമെന്ന് കരുതുന്നു. അന്ന് ഇത്തരം ആവശ്യങ്ങൾ നമ്മുടെ മുഖത്ത് നോക്കി പറയണം. അത് എളുപ്പമായിരുന്നില്ല. പക്ഷെ ഇന്ന് ഒരു മെസേജിൽ കൂടെ പറയാം. പുരുഷനും സ്ത്രീയുമുള്ളിടത്തെല്ലാം ചില ഫ്‌ലർട്ടിംഗ് ഉണ്ടാകും. അത് ഹോർമോണുകളുടെ ഭാഗമാണ്.

അതിനപ്പുറം പോകുമ്പോൾ സമ്മതം വേണം. അന്ന് കൺസന്റിനെക്കുറിച്ചൊന്നും അറിയില്ല. ഡിപ്ലോമാറ്റിക്കായി നോ എന്ന് പറയും. സിനിമാ രംഗത്ത് ഇത്തരം കാര്യങ്ങൾ പറയാൻ ബുദ്ധിമുട്ടാണ്. കാരണം അത് എല്ലായിടത്തും പ്രചരിക്കും. എന്റെ അമ്മ എന്നോട് വളരെ ഓപ്പൺ ആയിരുന്നു. മോശം സ്പർശനവും ശരിയായ സ്പർശനവും എനിക്ക് പറഞ്ഞു തന്നു. എനിക്ക് എന്തും തുറന്ന് പറയാൻ പറ്റുന്ന സാഹചര്യത്തിലാണ് ഞാൻ വളർന്നത്.

പക്ഷെ അപ്പോൾ പോലും ഞാൻ ഡിപ്ലോമാറ്റിക്കായാണ് നോ പറഞ്ഞതെന്ന് ഇന്ന് തോന്നുന്നുണ്ട്. ഇന്നാണെങ്കിൽ സോറി, എനിക്ക് താൽപര്യമില്ലെന്ന് കൃത്യമായി പറഞ്ഞേനെ. ഇന്ന് ഇത്തരം ചോദ്യങ്ങൾ മെസേജുകളായി വരുന്നു. ഡബ്ല്യുസിസിയിൽ ഇതേക്കുറിച്ച് ചർച്ച നടന്നിരുന്നു. ഇമോജികൾ എന്താണ് അർത്ഥമാക്കുന്നതെന്ന് നമ്മൾ മനസിലാക്കണം. ഇമോജികളിലൂടെ തെറ്റായ സൂചനയാണ് നിങ്ങൾ നൽകുന്നത്.

ഒരു പ്രൊഫഷണൽ സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ ഇമോജികൾ ഉപയോഗിക്കരുത്. എന്താണോ പറയാനുള്ളത് അത് പറയുക. പക്ഷെ എന്തെങ്കിലും പറഞ്ഞാൽ വർക്ക് ലഭിക്കില്ല. കുട്ടികൾ എപ്പോഴും ബാലൻസ് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇത് കഠിനകരമായ സമയമാണ്. ഞാനൊരിക്കലും കടന്ന് പോകാത്ത സാഹചര്യങ്ങളിലൂടെ അവർ പോകുന്നുണ്ട്’ രേവതി പറഞ്ഞു.

The post മൊബൈൽ ഫോണുകളും മെസേജിംഗുമാണ് ഇപ്പോഴത്തെ പല പ്രശ്‌നങ്ങളുടെയും കാരണം, കാസ്റ്റിംഗ് കൗച്ചിനെ അന്ന് നേരിട്ടതിങ്ങനെ, ഇന്ന് എന്തെങ്കിലും പറഞ്ഞാൽ വർക്ക് ലഭിക്കില്ല: രേവതി appeared first on Mallu Talks.



from Mallu Articles https://ift.tt/I0fdrLa
via IFTTT
Previous Post Next Post