ഞാൻ നാല് തവണ കെട്ടി, മനസ്സിൽ അപ്പോൾ തോന്നുന്ന ഒരിഷ്ടമാണ്, ചിലപ്പോൾ എന്റെ വിവാഹം പിഎസ്‌സി പരീക്ഷയ്‌ക്കൊക്കെ ചോദ്യമായി വന്നേക്കും- വിനോദ് കോവൂർ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരമാണ് വിനോദ് കോവൂര്‍.നാടകത്തിലൂടെയാണ് നടന്‍ അഭിനയത്തിലേക്ക് എത്തുന്നത്. എം80 മൂസയിലൂടെ ആയിരുന്നു മിനിസ്‌ക്രീനിലേക്കുള്ള അരങ്ങേറ്റം. മലബാര്‍ ഭാഷ മനോഹരമായി കൈകാര്യം ചെയ്യുന്ന വിനോദിനെ മൂസയായി പ്രേക്ഷകര്‍ ഏറ്റെടുത്തു. പിന്നാലെ മറിമായത്തിലൂടെ നടന്റെ ജനപ്രീതി വര്‍ധിച്ചു.

കഴിഞ്ഞ മുപ്പതു വര്‍ഷത്തോളമായി അഭിനയരംഗത്ത് സജീവമായ വിനോദ് കോവൂര്‍ ഇന്ന് സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമാണ്. ഇതുവരെ ഏകദേശം പതിനഞ്ചിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങളില്‍ ഫേസ്ബുക്കിലൂടെയും മറ്റും പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് നടന്റെ ഓഫ് സ്‌ക്രീന്‍ ജീവിതവും പ്രേക്ഷകര്‍ക്ക് അറിയുന്നതാണ്.

ഭാര്യയെ നാല് തവണ വിവാഹം കഴിച്ചയാളാണ് വിനോദ് കോവൂര്‍. ഒരിക്കല്‍ ഒരു അഭിമുഖത്തിലാണ് വിനോദ് കോവൂര്‍ ഇക്കാര്യം പറഞ്ഞത്. ഇപ്പോഴിതാ നാല് തവണ വിവാഹം കഴിച്ചതിന് പിന്നിലെ കഥ പങ്കുവെച്ചിരിക്കുകയാണ് വിനോദ് കോവൂര്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ നാല് തവണ കെട്ടി. അതൊക്കെ മനസ്സില്‍ അപ്പോള്‍ തോന്നുന്ന ഒരിഷ്ടമാണ്. വലിയ പ്രയാസമൊന്നും ഉള്ള കാര്യമല്ലല്ലോ. ഇത് ചിലപ്പോള്‍ പി.എസ്.സി പരീക്ഷയ്‌ക്കൊക്കെ ചോദ്യമായി വന്നേക്കുമെന്ന് ഒരിക്കല്‍ ജഗദീഷ് പറഞ്ഞിട്ടുണ്ട്. സ്വന്തം ഭാര്യയെ നാല് തവണ കെട്ടിയ കലാകാരന്‍ ആരാണെന്ന് ഒക്കെ ചോദ്യം വരും. ഒരു ആഗ്രഹത്തിന്റെ പുറത്തു നടന്നതാണ്’.

‘ആദ്യത്തെ കല്യാണം ഞാന്‍ ആഗ്രഹിച്ചത് പോലെ ആയിരുന്നില്ല. കാര്‍ന്നോന്മാര്‍ എല്ലാവരും കൂടി നടത്തിയ കല്യാണമായിരുന്നു. നമുക്ക് ഒന്നും പറയാന്‍ കഴിയില്ലായിരുന്നു. എനിക്ക് ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് കല്യാണം കഴിക്കണം എന്നായിരുന്നു ആഗ്രഹം. അത് നടന്നില്ല. ഈ ഒരു കല്യാണമേ കഴിക്കാന്‍ സാധിക്കൂ എന്നാണ് ഞാന്‍ കരുതിയത്. പിന്നീട് ഒരു സ്വാമിജിയാണ് എന്നോട് പറഞ്ഞത്, അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കില്‍ ഗുരുവായൂര്‍ പോയി വിവാഹം കഴിച്ചോളൂ എന്ന്’,

‘അതിന് സാധിക്കുമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആയിരം രൂപ കെട്ടിയാല്‍ ആര്‍ക്കും വിവാഹം കഴിക്കാം രണ്ടു സാക്ഷികള്‍ വേണമെന്നേ ഉള്ളൂ എന്ന് പറഞ്ഞു. അടുത്ത വെഡിങ് ആനിവേഴ്‌സറിക്ക് തന്നെ ഗുരുവായൂര്‍ പോയി ഞാന്‍ വിവാഹം കഴിച്ചു. പിന്നീട് രാമേശ്വരത്ത് പോയപ്പോള്‍ ഇതുപോലെ വിവാഹം കഴിച്ചു. പിന്നീട് മൂകാംബികയില്‍ വെച്ചാണ് വീണ്ടും വിവാഹം കഴിക്കുന്നത്’, വിനോദ് കോവൂര്‍ പറഞ്ഞു. അഞ്ചാമത് കൂടി വിവാഹം കഴിക്കാന്‍ പ്ലാനുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ എന്തെങ്കിലും സാഹചര്യം ഒത്തുവന്നാല്‍ ആകാമെന്നായിരുന്നു നടന്റെ മറുപടി.

The post ഞാൻ നാല് തവണ കെട്ടി, മനസ്സിൽ അപ്പോൾ തോന്നുന്ന ഒരിഷ്ടമാണ്, ചിലപ്പോൾ എന്റെ വിവാഹം പിഎസ്‌സി പരീക്ഷയ്‌ക്കൊക്കെ ചോദ്യമായി വന്നേക്കും- വിനോദ് കോവൂർ appeared first on Mallu Talks.



from Mallu Articles https://ift.tt/Siz2wO0
via IFTTT
Previous Post Next Post