ഉത്തര ഉണ്ണിയും ഭർത്താവ് നിതേഷും പ്രേക്ഷകർക്ക് പരിചിതരാണ്. സോഷ്യൽമീഡിയയിൽ സജീവമായ ഇവരുടെ വിശേഷങ്ങൾ ശ്രദ്ധ നേടാറുണ്ട്. ഇടയ്ക്ക് അഭിനയത്തിലും സംവിധാനത്തിലുമൊക്കെ സാന്നിധ്യം അറിയിച്ചിരുന്നു താരപുത്രി. മികച്ച നർത്തകി കൂടിയായ ഉത്തര സ്വന്തമായി ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. പ്രസവത്തിന് തൊട്ടുമുൻപ് വരെ നൃത്തം ചെയ്തിരുന്നു അവർ. ഡോക്ടറുടെ നിർദേശം അനുസരിച്ചായിരുന്നു അതെന്ന് താരം പറഞ്ഞിരുന്നു. ഭർത്താവ് നിതേഷിന് ഏറെ പ്രിയപ്പെട്ട വീഡിയോ പങ്കിട്ടെത്തിയിരിക്കുകയാണ് ഉത്തര.
2019 ൽ നിതേഷ് എന്നെ ആദ്യമായി കാണുമ്പോൾ അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ള വീഡിയോ ഇതായിരുന്നു. സ്റ്റേജിൽ പ്രിയപ്പെട്ട പാട്ട് പാടുന്നതിന്റെ വീഡിയോ ആയിരുന്നു ഉത്തര പങ്കുവെച്ചത്. ആഷിക് ബനായ ആപ്നേ ആയിരുന്നു ആ ഗാനം. ഈ പാട്ട് പാടാമോയെന്ന് ഇടയ്ക്കിടയ്ക്ക് അദ്ദേഹം ചോദിക്കാറുണ്ട്. ഇപ്പോൾ അദ്ദേഹം കേൾക്കുന്നത് മുഴുവൻ താരാട്ട് പാട്ടുകളാണെന്നും ഉത്തര കുറിച്ചിരുന്നു.
അടുത്തിടെയായിരുന്നു നിതേഷിനും ഉത്തരയ്ക്കും മകൾ ജനിച്ചത്. ധീമഹി എന്നാണ് മകൾക്ക് പേരിട്ടത്. എന്താണ് മകളുടെ ഫോട്ടോ പോസ്റ്റ് ചെയ്യാത്തതെന്ന് ചിലരൊക്കെ എന്നോട് ചോദിച്ചിരുന്നു. എനിക്കറിയാം, നിങ്ങളെല്ലാം അവളെ കാണാൻ കാത്തിരിക്കുകയാണെന്ന്.
അവളുടെ ഫോട്ടോ പോസ്റ്റ് ചെയ്യണോ എന്ന കാര്യത്തിൽ ഞാൻ ആശയക്കുഴപ്പത്തിലാണെന്നും ഉത്തര പറയുന്നു. മകളുടെ മുഖം കാണിക്കാതെയായിരുന്നു പുതിയ പോസ്റ്റ്.
മകൾക്ക് ദൃഷ്ടി ദോഷം കിട്ടുമെന്ന് കരുതിയല്ല. അതിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെയൊരു കാര്യമുണ്ടെങ്കിൽ പരസ്യങ്ങളിലൊക്കെ അഭിനയിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യം കഷ്ടമല്ലേ. സിനിമയിലും റിയാലിറ്റി ഷോകളിലുമൊക്കെ പങ്കെടുക്കുന്ന കുരുന്നുകളുടെയും അവസ്ഥയും സമാനമാവില്ലേയെന്നും ഉത്തര ചോദിക്കുന്നു.
The post മകൾക്ക് ദൃഷ്ടി ദോഷം കിട്ടുമെന്ന് കരുതിയല്ല കുഞ്ഞിന്റെ മുഖം കാണിക്കാത്തത്, വൈറലായി ഉത്തര ഉണ്ണിയുടെ പോസ്റ്റ് appeared first on Mallu Talks.
from Mallu Articles https://ift.tt/zZP9h5d
via IFTTT