ചാവേര്‍, പാപ്പച്ചന്‍ ഒളിവിലാണ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ജ്യോതി ശിവരാമൻ. മോഡലിങ്ങിലും താരം സജീവമാണ്. ഇപ്പോഴിതാ തനിക്ക് നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ച് സോഷ്യല്‍മീഡിയയിലൂടെ തുറന്നു പറയുകയാണ് ജ്യോതി. ഇൻസ്റ്റഗ്രാമില്‍ ഒരു വസ്‌ത്ര വ്യാപാരി തനിക്ക് അയച്ച മോശം മെസേജിന്റെ സ്ക്രീൻഷോട്ടും താരം പങ്കുവെച്ചിട്ടുണ്ട്.
മോഡലിങ് ചെയ്യുമ്ബോള്‍ ബോള്‍ഡ് ലുക്കില്‍ പല ഫോട്ടോഷൂട്ടുകളും ചെയ്‌തിട്ടുണ്ട്. ആ ചിത്രങ്ങള്‍ കണ്ടിട്ട് അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ച് തനിക്ക് ഒരു ലേഡീസ്‌വെയര്‍ ഷോപ്പ് ഉടമ അയച്ച സന്ദേശമാണിതെന്നും ജ്യോതി പറയുന്നു. തനിക്ക് കംഫര്‍ട്ടബ്ള്‍ ആയ വസ്ത്രമാണ് താൻ ധരിക്കുന്നതെന്നും അതിന്റെ അര്‍ഥം എന്തിനും റെഡിയാണെന്നല്ലെന്നും താരം കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
‘വസ്ത്രം, വസ്ത്രമാണല്ലോ ഇപ്പോഴത്തെ പ്രധാനവിഷയം! എവിടെനോക്കിയാലും കമന്റ്‌സ്. ഇതേതാ ഈ തള്ള! ഇവള്‍ക്ക് മര്യാദക്ക് തുണി ഉടുത്തുകൂടെ? അതൊക്കെ പോട്ടേന്നു വെക്കാം. ഓരോരുത്തരുടെ ചിന്താഗതിയാണ്. സങ്കുചിത ചിന്താഗതിക്കാര്‍ കരഞ്ഞുമെഴുകിക്കൊണ്ടേ ഇരിക്കും. അതെനിക്കൊരു വിഷയമല്ല. പക്ഷേ പ്രശ്‌നമുള്ള ഒന്നുണ്ട്. അതിന്റ സ്‌ക്രീന്‍ഷോട്ട് ആണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വര്‍ക്കിന് വിളിച്ച ടീമിന്റെ മെസ്സേജ് ആണത്…’ – ജ്യോതി കുറിക്കുന്നു.
‘ഇത്തരം കോസ്റ്റ്യൂം ധരിക്കാമെങ്കില്‍ അഡ്ജസ്റ്റ് ചെയ്യുന്നേലെന്താ പ്രശ്‌നം എന്ന്. കോസ്റ്റ്യൂം ഏതായിക്കോട്ടെ. എനിക്ക് കംഫര്‍ട്ടബ്ള്‍ ആയിട്ടുള്ള ഡ്രെസ്സ് ഞാന്‍ ഇനീം ധരിക്കും…അതിനര്‍ത്ഥം ഞാനെന്നല്ല ഏതൊരുപെണ്ണും നിന്റെ കൂടെ ഒക്കെ കിടക്ക പങ്കിടാന്‍ റെഡി ആണെന്നല്ല. ആ ചോദ്യമാണെന്നെ പ്രോവോക്ക് ചെയ്തത്. ഇത്തരം ഡ്രെസ്സുകള്‍ ഇടാമെങ്കില്‍ എന്തുകൊണ്ട് അഡ്ജസ്റ്റ് ചെയ്തൂടാന്ന്? വിവരമില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കുന്ന ഇത്തരക്കാരോടെന്ത് പറഞ്ഞ് മനസിലാക്കാനാ!’-ജ്യോതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു
The post ഇങ്ങനെ വസ്ത്രം ധരിക്കാമെങ്കില്‍ അഡ്ജസ്റ്റ് ചെയ്യാൻ എന്താണ് പ്രശ്‌നം? മോശം അനുഭവം തുറന്ന് പറഞ്ഞ് നടി appeared first on Mallu Talks.
from Mallu Articles https://ift.tt/tj6fUJH
via IFTTT