മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിന്റെ റീലുകളും ചിത്രങ്ങളും പങ്കുവച്ച സംവിധായകൻ രാം ഗോപാൽ വർമ്മയുടെ എക്‌സ് പോസ്റ്റുകൾ വൈറലായിരുന്നു. ഹൈദരാബാദിലുള്ള സ്വന്തം ഓഫീസിലും ആർജി ശ്രീലക്ഷ്മിയുടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇതോടെ ശ്രീലക്ഷ്മിയുടെ സോഷ്യൽ മീഡിയ പേജുകളിൽ സൂക്ഷിക്കണമെന്ന് പറഞ്ഞു കൊണ്ടുള്ള കമന്റുകളും എത്തുന്നുണ്ട്.
തനിക്ക് സോഷ്യൽ മീഡിയയിൽ എത്തുന്ന കമന്റുകളെ കുറിച്ചും മെസേജുകളെ കുറിച്ചുമാണ് ശ്രീലക്ഷ്മി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലക്ഷ്മി സംസാരിച്ചത്. ”സാർ സ്ത്രീ വിഷയത്തിൽ തൽപരനാണ് എന്നൊക്കെ പറഞ്ഞ് ഒരുപാട് പേർ എനിക്ക് കമന്റ് ചെയ്തിരുന്നു.
”കരുതി ഇരുന്നോളാണം എന്നൊക്കെ പറയാറുണ്ട്. ഒരുപാട് നെഗറ്റീവ് കമന്റും വരുന്നുണ്ട്. ഞാൻ നോക്കുന്നത് ഈ പറയുന്ന വ്യക്തി എനിക്ക് തരുന്ന ബഹുമാനമാണ്. വളരെ ഒഫീഷ്യൽ ആയാണ് പുള്ളി ഇതുവരെയും എന്നോട് സംസാരിച്ചത്. ഇവിടെ ആർക്കും അറിയാത്തൊരു കാര്യമുണ്ട്.” എന്നോട് അനുവാദം ചോദിച്ച ശേഷമാണ് അദ്ദേഹം ഫോട്ടോയും വീഡിയോയും ഷെയർ ചെയ്യുന്നത്. കമന്റിൽ എന്നോട് വളരെ മാന്യമായി സംസാരിച്ച് ഇൻബോക്സിൽ മോശമായ മെസേജുകൾ അയക്കുന്നവരുണ്ട്. കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യം എന്നേ ഞാൻ അതിനെ പറയുള്ളൂ.”
”കൂടുതലും സ്ത്രീകളാണ് നെഗറ്റീവ് കമന്റിടുന്നത്. ഞാൻ എന്റെ ശരീരത്തിൽ കോൺഫിഡന്റ് ആണ്. നേരത്തെ ഞാൻ വളരെ മെലിഞ്ഞിട്ടുള്ള ആളായിരുന്നു. പ്ലസ് വൺ ആയപ്പോഴൊക്കെ ഒന്ന് തടിച്ചു. ആ സമയത്തൊക്കെ എന്നെ തോട്ടി എന്നൊക്കെ വിളിച്ച് കളിയാക്കിയിട്ടുണ്ട്. പക്ഷേ, ഇപ്പോൾ എന്റെ ശരീരത്തിൽ ഞാൻ വളരെ കോൺഫിഡന്റ് ആണ്” എന്നാണ് ശ്രീലക്ഷ്മി പറയുന്നത്.
The post സാർ സ്ത്രീ വിഷയത്തിൽ തൽപരനാണ്, കൂടുതലും സ്ത്രീകളാണ് നെഗറ്റീവ് കമന്റിടുന്നത്, കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യം എന്നേ പറയാനാവുകയുള്ളു appeared first on Mallu Talks.
from Mallu Articles https://ift.tt/jkVHCEF
via IFTTT