എൻ്റെ കണ്ണൻ എൻ്റെ രാജാകുട്ടി: പൊന്നോമനയുടെ ഒന്നാം പിറന്നാളിന് ഹൃദയത്തിൽ തൊട്ട വാക്കുകളുമായി ചന്ദ്ര ലക്ഷ്മൺ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളാണ് ടോഷ് ക്രിസ്റ്റിക്കും ചന്ദ്ര ലക്ഷ്മണും. ഇരുവരുടെ ജീവിതത്തിന് കൂടുതൽ നിറം പകരാൻ കുഞ്ഞു കണ്മണി അടുത്തിടെയായിരുന്നു വന്നത്. മകൻ പിറന്ന വാർത്ത ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ആരാധകർ വലിയ സന്തോഷത്തോടുകൂടിയായിരുന്നു സന്തോഷവാർത്ത സ്വീകരിച്ചത്. ഇപ്പോഴത്തെ ഒന്നാം പിറന്നാളിന് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി ചന്ദ്ര സമൂഹമാധ്യമത്തിൽ എത്തിയിരിക്കുകയാണ്.

‘ഈ കുഞ്ഞ് അത്​ഭുതം  ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഒരു വർഷം തികയാൻ പോകുന്നു വിശ്വസിക്കാൻ ആകുന്നില്ല എൻറെ..രാജ കുട്ടി, ജന്മദിനാശംസകൾ കണ്ണാ. ഒരു വർഷം എന്റെ കൈകളിൽ പിടിച്ച് ഓരോ വളർച്ചയുടെ പടവുകൾ നീ പിന്നിടുമ്പോഴും ഒരു അമ്മയായതും അനുഗ്രഹവും ബഹുമതിയായി ഞാൻ കാണുന്നു അവൻറെ ഒന്നാം ജന്മദിനത്തിൽ നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും എപ്പോഴും കൂടെ ഉണ്ടാകണം താരം സമൂഹമാധ്യമത്തിൽ എഴുതി.

നിരവധി പേരായിരുന്നു പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയത്  എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കൂ എന്നും മകൻറെ കൂടുതൽ വിശേഷങ്ങൾ പ്രേക്ഷകർക്ക് അറിയാൻ താല്പര്യം ഉണ്ടെന്നും നിങ്ങളുടെ സന്തോഷത്തോടെയുള്ള പോസ്റ്റുകൾ കാണുമ്പോൾ ഞങ്ങൾക്കും സന്തോഷമാണെന്നും ആരാധകർ കമൻറുകൾ കുറിച്ചു.  ഇരുവർക്കും ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട്. ചാനലിലൂടെ മറ്റു വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട്.

The post എൻ്റെ കണ്ണൻ എൻ്റെ രാജാകുട്ടി: പൊന്നോമനയുടെ ഒന്നാം പിറന്നാളിന് ഹൃദയത്തിൽ തൊട്ട വാക്കുകളുമായി ചന്ദ്ര ലക്ഷ്മൺ appeared first on Viral Max Media.



from Mallu Articles https://ift.tt/2mX9hsC
via IFTTT
Previous Post Next Post