ഇത്രയും മാർക്ക് കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചില്ല:  പ്ലസ്ടുവിൽ മിന്നും വിജയം നേടി ഹൻസിക

പ്ലസ് ടു പഠനത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കി ഹൻസിക കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരപുത്രിയാണ് ഹൻസിക. യൂട്യൂബ് ചാനലിലും ഇൻസ്റ്റയിലും ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. ഇപ്പോഴത്തെ താരത്തിന്റെ ജീവിതത്തിലെ വലിയൊരു നേട്ടമാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. താരത്തിന്റെ യൂട്യൂബ് ബ്ലോഗ് വഴിയാണ് പ്ലസ് ടു വിജയ സന്തോഷം പ്രേക്ഷകരെ അറിയിച്ചത്. തിരുവനന്തപുരത്തുള്ള ഹോളി ഏഞ്ചൽ സ്കൂളിലാണ് ഹൻസിക പഠനപൂർത്തിയാക്കിയത്.

പ്ലസ് ടുവിൽ കോമേഴ്സ് ആയിരുന്നു എടുത്തത് 78% മാർക്കോട് കൂടിയാണ് താരം പ്ലസ്ടുവിൽ വിജയം നേടിയെടുത്തത്. ഇംഗ്ലീഷിനു മാത്രം 92% കരസ്ഥമാക്കി എന്നും ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നുവെന്നും തോറ്റു പോകുമെന്ന് വരെ ഒരുവേള ചിന്തിച്ചിരുന്നു എന്നും ഇപ്പോൾ സങ്കടം എല്ലാം മാറിയെന്നും ഹൻസിക തന്നെ യൂട്യൂബ് ചാനലിലൂടെ അറിയിച്ചു.

ഒരുപാട് പ്രതീക്ഷിക്കുന്ന വിഷയത്തിന് കുറച്ചു മാർക്ക് ലഭിക്കുമ്പോൾ വളരെ വിഷമം തോന്നാറുണ്ട് എന്നും അതിൽ കൂടുതലാണെങ്കിൽ സന്തോഷം വരുമെന്നും,  പക്ഷേ ഞാൻ ഒരിക്കലും ഇങ്ങനെ ഒന്നും ചിന്തിച്ചിരുന്നില്ല പരീക്ഷ കഴിഞ്ഞപ്പോൾ തോറ്റുപോകും എന്ന് പോലും തോന്നിയിരുന്നു  വളരെ ബുദ്ധിമുട്ടായിരുന്നു എല്ലാ പരീക്ഷയെന്നും, ഒരുപാട് ടെൻഷനോടുകൂടിയായിരുന്നു ഇത്രയും ദിവസം തള്ളി നീക്കിയതെന്നും ഒടുവിൽ 78% മാർക്ക്  നേടിയെന്നും താരം ചാനലിലൂടെ പ്രേക്ഷകരോട് പറഞ്ഞു.

The post ഇത്രയും മാർക്ക് കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചില്ല:  പ്ലസ്ടുവിൽ മിന്നും വിജയം നേടി ഹൻസിക appeared first on Viral Max Media.



from Mallu Articles https://ift.tt/Qt6Ogcv
via IFTTT
Previous Post Next Post