എയർപോർട്ടിൽ മൊട്ടിട്ട പ്രണയം 27ാം വയസിൽ അമേരിക്കക്കാരനുമായി വിവാഹം; പിന്നാലെ വേർപിരിയൽ; സബീറ്റയുടെ ജീവിതമിങ്ങനെ

ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ജനപ്രീതി നേടിയ നടിയാണ് സബീറ്റ ജോര്‍ജ്. ഈ സീരിയലില്‍ നിന്ന് പിന്‍മാറിയ സബീറ്റ ഇപ്പോള്‍ സിനിമകളില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ പൗരത്വം നേടിയിട്ടുള്ള സബീറ്റ സ്വകാര്യ ജീവിതത്തില്‍ ഏറെ സങ്കടങ്ങളും വിഷമങ്ങളും അനുഭവിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ വച്ച് മൊട്ടിട്ട പ്രണയവും അതു വിവാഹത്തിലേക്കും തുടര്‍ന്ന് അമേരിക്കക്കാരിയുമായി മാറിയ സബീറ്റയ്ക്ക് രണ്ടു മക്കളാണ് ആദ്യ വിവാഹ ബന്ധത്തില്‍ ജനിച്ചത്. എന്നാല്‍ അതിനു ശേഷം ഒട്ടേറെ സങ്കടങ്ങളാണ് നടിയുടെ ജീവിതത്തില്‍ ഉണ്ടായത്. അതിനിടെ വിവാഹമോചനവും സംഭവിച്ചു.

കോട്ടയം പാലായിലാണ് സബീറ്റ ജനിച്ചു വളര്‍ന്നത്. സ്‌കൂള്‍ കോളേജ് കാലഘട്ടങ്ങളെല്ലാം ബോര്‍ഡിംഗിലും ഹോസ്റ്റലിലും. പാട്ട് പാടാന്‍ കഴിവുണ്ടായിരുന്ന സബീറ്റ ഡിഗ്രി മ്യൂസിക് പഠിക്കാനാണ് ആഗ്രഹിച്ചതെങ്കിലും സൈക്കോളജിയിലാണ് അഡ്മിഷന്‍ കിട്ടിയത്. പിന്നീട് മ്യൂസികും പഠിച്ചു. അതിനുശേഷമാണ് ഏവിയേഷന്‍ കോഴ്സിനായി ജോയിന്‍ ചെയ്തത്. ഒരു ജോലി നേടണം എന്ന ആഗ്രഹമാണ് ഏവിയേഷനിലേക്ക് സബീറ്റയെ അടുപ്പിച്ചത്. അങ്ങനെ ഒരിക്കല്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യവേയാണ് സബീറ്റ ആദ്യ ഭര്‍ത്താവിനെ പരിചയപ്പെടുന്നത്. അമേരിക്കക്കാരനായിരുന്നു പുള്ളി. എയര്‍പോര്‍ട്ടില്‍ വച്ച് ബാഗ് മ്ിസ്സായി എന്ന പരാതിയുമായാണ് അദ്ദേഹം സബീറ്റയ്ക്കരികിലേക്ക് എത്തിയത്.

‘ചെന്നൈയില്‍ നിന്ന് കാണാതെ പോയ ബാഗ് പിറ്റേ ദിവസം കോട്ടയത്ത് പുള്ളിയുടെ വീട്ടില്‍ സബീറ്റ എത്തിച്ചു കൊടുത്തു. അങ്ങനെയാണ് അദ്ദേഹവുമായി സബീറ്റ സംസാരിച്ച് തുടങ്ങിയത്. അവധി കഴിഞ്ഞ് അദ്ദേഹം യുഎസിലേക്ക് പോവുകയും പിന്നാലെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം ആലോചനയുമായി എത്തുകയും ചെയ്തു. വീട്ടുകാരുമായി എല്ലാം സംസാരിച്ച് 27-ാം വയസിലാണ് സബീറ്റയുടെ വിവാഹം നടക്കുന്നത്. ആ സമയത്തെ പക്വതയുള്ള തീരുമാനമായിരുന്നു അത്. വിവാഹം കഴിഞ്ഞ് യുഎസിലേക്ക് പോയ സബീറ്റ പിന്നീടുള്ള 20 വര്‍ഷക്കാലം അമേരിക്കയില്‍ ആയിരുന്നു.

അതിനിടെ രണ്ടു മക്കളും ജനിച്ചു. എന്നാല്‍ ആറു വര്‍ഷം മുമ്പാണ് മൂത്ത മകന്‍ മാക്സ് വെല്‍ മരണത്തിനു കീഴടങ്ങിയത്. ജനനസമയത്ത് തലയ്ക്ക് ഏറ്റ ക്ഷതത്താല്‍ ഭിന്നശേഷിക്കാരനായി മാറിയ മാക്സ് 2017ലാണ് മരിച്ചത്. സാഷ എന്നൊരു മകള്‍ കൂടിയുണ്ട് സബീറ്റയ്ക്ക്. മകന്റെ ചികിത്സയും പ്രാര്‍ത്ഥനയും എല്ലാമായി വര്‍ഷങ്ങളോളം അമേരിക്കയില്‍ ജീവിച്ച സബീറ്റ 11 വര്‍ഷം മുമ്പാണ് വിവാഹമോചനം നേടിയത്. എന്നാല്‍ അതിനു പിന്നാലെയാണ് മകന്റെ മരണവും നടിയെ തേടി എത്തിയത്. തുടര്‍ന്ന് മകള്‍ക്കൊപ്പം അമേരിക്കയിലെ ജോലിയുമായി മുന്നോട്ടു പോവുകയായിരുന്ന സബീറ്റ ഉപ്പും മുളകിലെ കോട്ടയം രമേശ് എന്ന നടനിലൂടെയാണ് ചക്കപ്പഴത്തിലേക്ക് എത്തിയത്.

തന്റെ 47-ാം വയസിലാണ് അഭിനയ രംഗത്തേക്ക് സബീറ്റ പ്രവേശിച്ചത്. അമേരിക്കയില്‍ നിന്നും നാട്ടിലെത്തി അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ നിരവധി പേരാണ് നടിയ്ക്കെതിരെ വിമര്‍ശനങ്ങളും ചീത്തവിളികളും എല്ലാം ആരോപിച്ചത്. 14 വയസുള്ള പെണ്‍കൊച്ചിനെ അമേരിക്കയില്‍ തനിച്ചു നിര്‍ത്തിയാണ് ഇവള്‍ അഭിനയിക്കാന്‍ ഇറങ്ങിയിരിക്കുന്നത് എന്നതായിരുന്നു പ്രധാന ആരോപണം. അവിടെയും ഇവിടെയും എല്ലാം ശമ്പളം വാങ്ങി പൂത്തകാശ് സമ്പാദിക്കുന്നു എന്നതാണ് മറ്റൊരു ആരോപണം. എങ്കിലും അതിനെയൊന്നും വകവെക്കാതെ അഭിനയ മേഖലയില്‍ തുടരുകയാണ് സബീറ്റ. പഠിക്കാന്‍ മിടുക്കിയായ മകളെ മിസ് ചെയ്യുന്നുണ്ടെങ്കിലും അവളുടെ ടീച്ചറുമായി നിരന്തരം സംസാരിക്കുകയും എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്.

ഗ്രേഡിനേക്കാള്‍ അധികം കളിക്കുമ്പോള്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റിയാല്‍ ആദ്യം ഓടുന്നത് സാഷയാണ്. അവള്‍ പോയി മരുന്ന് കൊണ്ട് വരും. അല്ലെങ്കില്‍ ഒരു പരിഹാരം കാണും. അവിടെ പകച്ച് നില്‍ക്കുകയില്ല. സ്വന്തം ചേട്ടനെ അമ്മ ശുശ്രൂഷിക്കുന്നത് കണ്ടു വളര്‍ന്ന സാഷ അമ്മയെ പോലെ തന്നെ കരുതലും സ്നേഹവും ചുറ്റുമുള്ളവര്‍ക്ക് പകര്‍ന്നു നല്‍കി ജീവിക്കുമ്പോള്‍ അതു കണ്ട് അഭിമാനിക്കുകയാണ് സബീറ്റ.

The post എയർപോർട്ടിൽ മൊട്ടിട്ട പ്രണയം 27ാം വയസിൽ അമേരിക്കക്കാരനുമായി വിവാഹം; പിന്നാലെ വേർപിരിയൽ; സബീറ്റയുടെ ജീവിതമിങ്ങനെ appeared first on Mallu Talks.



from Mallu Articles https://ift.tt/CbFBYTQ
via IFTTT
Previous Post Next Post