Dilsha Prasannan Opens Up About and Reveals What She Experienced After Bigg Boss ; ഡാൻസ് റിയാലിറ്റി ഷോകളിലൂടെയും ബിഗ് ബോസ് വേദിയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ദിൽഷ. താരം ആദ്യമായി അഭിനയിക്കുന്ന ചിത്രം ഓ സിൻഡ്രല്ല റിലീസിനോട് അടുക്കുകയാണ്. അനൂപ് മേനോൻ ചിത്രത്തിലാണ് ദിൽഷ ആദ്യമായി നായികയായി എത്തുന്നത്. ചിത്രം പുറത്തിറങ്ങുന്നതും കഥ ആരാധകരും ത്രില്ലിലാണ്.
ചിത്രവുമായി ബന്ധപ്പെട്ട താരം നൽകിയ ഒരു അഭിമുഖത്തിൽ സോഷ്യൽ മീഡിയയിൽ വന്ന ഭീകരമായ സൈബർ ആക്രമണത്തെക്കുറിച്ച് തുറന്നു പറയുകയാണ്. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടിവന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് മനസ്സ് തുറന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തുവന്നശേഷം തനിക്ക് വലിയ രീതിയിലുള്ള ആക്ഷേപങ്ങളും പരിഹാസങ്ങളും സമൂഹമാധ്യമത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. എല്ലാത്തിനും തന്റൊപ്പം കൂടെ നിന്നത് മാതാപിതാക്കളും കുടുംബവും ഒക്കെ ആണെന്ന് താരം പറയുന്നു.
പലപ്പോഴും ആൾക്കാരുടെ അതിരുകവിഞ്ഞ സ്നേഹവും മറുവശത്തു അവരുടെ ഭീഷണികൾ നേരിടേണ്ടി വന്ന ദില്ഷാ ഇന്നും മാധ്യമത്തിലൂടെ ഒരുപാട് നെഗറ്റീവ് കമൻറുകൾ നേരിടേണ്ടി വരുന്നുണ്ട്. പുതിയ ചിത്രം പുറത്തിറങ്ങുമ്പോഴും താരത്തിന് കുത്തുവാക്കുകൾ ആണ് ഏറ്റവും അധികം വരുന്നത്.ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തുവന്നശേഷം ആദ്യമായി ലഭിച്ച ഉദ്ഘാടന വേദിയിൽ നിന്നും താരത്തിന് നേരിടേണ്ടി വന്ന മോശമാണ് അനുഭവമാണ് പങ്കുവെക്കുന്നത്.
ഉദ്ഘാടനത്തിന് കോൾ വന്ന ദിവസം കോൾ വന്നതിന്റെ പിന്നീടുള്ള ദിവസങ്ങളിൽ സമൂഹമാധ്യമത്തിൽ തനിക്ക് ചീ മുട്ട ഏറും കൂകി വിളിയും ഒക്കെ ഉണ്ടാകുമെന്ന് പലരും പറഞ്ഞു ഭീഷണിപ്പെടുത്തിയിരുന്നു. പല ഫോൺകോളുകളും മെസ്സേജുകളും ഇതുമായി ബന്ധപ്പെട്ട് വരുമായിരുന്നു. എങ്കിലും മാതാപിതാക്കളോടൊപ്പമായിരുന്നു ഉദ്ഘാടന വേദിയിൽ വന്നത്. പക്ഷേ അത്തരത്തിൽ ഒരു മോശം അനുഭവം തനിക്ക് അവിടെവച്ച് നേരിടേണ്ടി വന്നിരുന്നില്ല എന്നും പക്ഷേ ഇത്തരത്തിലുള്ള അധിക്ഷേപങ്ങളും ഭീഷണികളും m ഇപ്പോഴും സമൂഹമാധ്യമത്തിലൂടെ വരാറുണ്ട് എന്നും ദിൽഷാ പറയുന്നു.
The post ഉദ്ഘാടനത്തിന് വന്നാൽ ചീഞ്ഞ മുട്ട എറിയും, കൂകി വിളിക്കും: ബിഗ് ബോസിന് ശേഷം അനുഭവിച്ചത് തുറന്നുപറഞ്ഞ് ദിൽഷ appeared first on Viral Max Media.
from Mallu Articles https://ift.tt/Om83Mw7
via IFTTT