ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണി ലെ മത്സരാർത്ഥി യായിരുന്നു ജാനകി സുധീർ. നടി, മോഡൽ എന്നീ നിലകളിൽ സുപരിചിതയായ മുഖമാണ് ജാനകി. ചങ്ക്സ്, ഒരു യമണ്ടൻ പ്രേമകഥ, മാർകോണി മത്തായി എന്നീ സിനിമകളിലും ഈറൻ നിലാവ്, തേനും വയമ്പും തുടങ്ങിയ സീരിയലുകളിലും ജാനകി അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു ചതിയെക്കുറിച്ച് മനസ് തുറക്കുകയാണ് ജാനകി സുധീർ. തന്നെ കൂടെ നിന്ന് ചതിച്ച സുഹൃത്തിനെക്കുറിച്ചാണ് ജാനകി സംസാരിക്കുന്നത്.ഒരു മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജാനകി മനസ് തുറന്നത്.
കുറച്ച് നാൾ മുന്നെയാണ്. പല ഇന്റർവ്യുകളിലും ഞാനത് പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. ഞാൻ സീരിയൽ ചെയ്തിരുന്ന സമയമാണ്. ഒരു ദിവസം രണ്ട് ഷെഡ്യൂൾ ആയിട്ട് ഷൂട്ട് ചെയ്യുകയായിരുന്നു. അത് ഷൂട്ട് ചെയ്യാൻ സാറിന്റെ അസിസ്റ്റന്റ് ആയിട്ടുള്ളൊരു പുള്ളിക്കാ രൻ വന്നിരുന്നു. അവിടെ വച്ചാണ് പരിചയപ്പെട്ടത്. അതിന് ശേഷം വേറൊരു ഷൂട്ടിന് പോകുമ്പോൾ പുള്ളിയെ മറ്റൊരു നിർമ്മാതാവി ന്റെ കൂടെ കണ്ടു. നിർമ്മാതാവുമായി സംസാരിച്ചു.
കുറേ മീറ്റിംഗുകളൊക്കെ അറ്റൻഡ് ചെയ്തു. പ്രൊജക്ട് എന്താണെന്നൊക്കെ പറഞ്ഞു തന്നു. പിന്നീട് എന്നോട് തടി കുറയ്ക്കാനും സീരിയൽ അഭിനയിക്കുന്നത് നിർത്താനും പറഞ്ഞു. ഞാൻ ആ സമയത്ത് മൂന്ന് നാല് സീരിയലുകളിൽ ഓടി നടന്ന് അഭിനയിക്കുന്ന സമയമാണ്. അങ്ങനെ സീരിയൽ നിർത്തി. ജിമ്മിലൊക്കെ പോയി വർക്കൗട്ട് ചെയ്ത് തടി കുറച്ചു. പക്ഷെ ഒടുവിൽ ആ പ്രൊജക്ട് നടന്നില്ല.
പുള്ളിക്കാരൻ എന്നോട് കുറേ കാരണങ്ങളൊക്കെ പറഞ്ഞിരുന്നുവെന്നും ജാനകി പറയുന്നു.പക്ഷെ എനിക്ക് തിരിച്ച് സീരിയലിലേക്ക് പോകാൻ പറ്റാതായി. എന്നെ വിൡക്കുന്നവരോടൊക്കെ ഞാൻ വരുന്നില്ലെന്ന് പറഞ്ഞിരുന്നു. നല്ലൊരു പ്രൊജക്ടാണ്, നായികയായിട്ടാണ് എന്നൊക്കെ അവരോട് പറഞ്ഞിരുന്നു. നല്ല ആർട്ടിസ്റ്റുകളും ടീമുമായിരുന്നു. അത് എനിക്ക് കുറച്ച് വിഷമമായി. ആ പുള്ളിക്കാരൻ പിന്നീ്ട വേറൊരു പ്രൊജക്ട് തുടങ്ങിയപ്പോൾ പോലും എന്നെ വിളിച്ചില്ല. അയാൾ കാരണം ഇത്രയൊക്കെ ഞാൻ ചെയ്തത്. അങ്ങനെ ചെയ്തതിൽ വിഷമമുണ്ട്. അദ്ദേഹം ഇപ്പോഴും സിനിമ ചെയ്യുന്നുണ്ടെന്നും ജാനകി പറയുന്നു.അതേസമയം ബോൾഡ് ഫോട്ടോഷൂട്ടുകളുടെ പേരിലുള്ള വിമർശനങ്ങളോടും ജാനകി പ്രതികരിക്കുന്നുണ്ട്.
എന്റെ ആത്മവിശ്വാസത്തിന് അനുസരിച്ചാണ് ഞാൻ ചെയ്യുന്നത്. എനിക്ക് ഫുൾ നഗ്നയായിട്ടുള്ള ഫോട്ടോഷൂട്ട് ചെയ്യാനാകില്ല. കുറേ ഓഫറുകൾ വരുന്നുമുണ്ട്. പക്ഷെ എനിക്ക് ആത്മവിശ്വാസമുള്ളത് ഫാഫ് ന്യൂഡിലാണെന്നാണ് ജാനകി പറയുന്നത്. അതിൽ ആളുകൾക്കെന്താണ് കുഴപ്പം? ഇതൊക്കെ എല്ലാവർക്കും ഉള്ളത് തന്നെയല്ല. വിദേശികൾ ചെയ്യുന്നില്ലേ? ബീച്ചിൽ ബിക്കിനിയിട്ട് നടക്കുന്നില്ലേ? സത്യം പറഞ്ഞാൽ അവരൊന്നും അങ്ങോട്ടും ഇങ്ങോട്ടു നോക്കാറു പോലുമില്ലെന്നും ജാനകി പറയുന്നു.
കുറച്ച് മലയാൡകൾക്ക് മാത്രമാണ് പ്രശ്‌നം. ഞാൻ എന്ത് ഇടണമെന്നുള്ളത് എന്റെ ഇഷ്ടമാണ്. എന്തു ഫോട്ടോ ഇടണമെന്ന്. ഇൻസ്റ്റഗ്രാമിൽ ഇടാൻ പറ്റില്ലെങ്കിൽ ഇൻസ്റ്റഗ്രാം തന്നെ ആ ഫോട്ടോസ് എടുത്ത് കളയില്ലേ. അത് ചെയ്യുന്നില്ലല്ലോ. പിന്നെ ഞാനതൊന്നും ഗൗനിക്കാറില്ലെന്നും താരം വ്യക്തമാക്കി.
The post പ്രശ്‌നം കുറച്ച് മലയാളികൾക്ക് മാത്രം , ഞാൻ എന്ത് ഇടണമെന്നുള്ളത് എന്റെ ഇഷ്ടം, വിദേശികൾ ഇതൊക്കെ ചെയ്യുന്നില്ലേ? ബീച്ചിൽ ബിക്കിനിയിട്ട് നടക്കുന്നില്ലേ? തുറന്നടിച്ച് ജാനകി സുധീർ appeared first on Viral Max Media.
from Mallu Articles https://ift.tt/G95tUOD
via IFTTT