രാഹുൽ അസ്വസ്ഥനായിരുന്നു, ഫോൺ വിളിച്ചിട്ടും എടുത്തില്ല:  ഒടുവിൽ കേട്ടത് മരണവാർത്ത

കൊച്ചിയുടെ രുചിക്കൂട്ടുകൾ തേടി നടന്നു കണ്ടുപിടിച്ച് പ്രേക്ഷകർക്ക് പരിചയപ്പെടുതത്തിയ പ്രിയങ്കരനായ വ്ലോഗർ ആയിരുന്നു രാഹുൽ എസ് കുട്ടിm രാഹുലിന്റെ മരണവാർത്ത ഇന്ന് ഞെട്ടലോടുകൂടിയാണ് സോഷ്യൽ മീഡിയ വായിച്ചറിഞ്ഞത്. എറണാകുളം മടവനയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു രാഹുലിനെ  കണ്ടെത്തിയത്. ജീവനെടുക്കാൻ മാത്രം അത്ര പ്രശ്നങ്ങളൊന്നും രാഹുലിന് ഉണ്ടായിരുന്നില്ല എന്നാണ് സുഹൃത്തുക്കളും കുടുംബവും വെളിപ്പെടുത്തുന്നത്. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

രാഹുലിനെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെത്തുടർന്ന് 12 മണിയോടുകൂടി രാഹുലിന്റെ അച്ഛനെ സുഹൃത്തുക്കൾ വിളിക്കുകയും രാഹുൽ ഫോൺ എടുക്കുന്നില്ല ന്ന്  അറിയിക്കുകയായിരുന്നു. തുടർന്ന് അച്ഛൻ മുറിയിൽ വന്നു നോക്കിയപ്പോഴാണ് ബെഡ്ഷീറ്റിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിക്കുന്നതിനു തൊട്ടുമുൻപത്തെ ദിവസം രാഹുൽ വളരെ അസ്വസ്ഥൻ ആയിരുന്നു എന്ന് സുഹൃത്തുക്കളിൽ ചിലർ പറഞ്ഞിരുന്നു.

രാഹുൽ പനമ്പള്ളി നഗറിൽ പാർനർഷിപ്പിൽ ഈ അടുത്തൊരു കോഫി ഷോപ്പ് ആരംഭിച്ചിരുന്നു. പോലീസ് രാഹുലിന്റെ ഫോണ് പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. ബോഡി പോസ്റ്റ്മോർട്ടത്തിന് വിധേയമായതിനു ശേഷം മാത്രം മരണകാരണം വെളിപ്പെടുത്തുകയുള്ളൂ എന്നുംതുടർന്നുള്ള
അന്വേഷണം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

The post രാഹുൽ അസ്വസ്ഥനായിരുന്നു, ഫോൺ വിളിച്ചിട്ടും എടുത്തില്ല:  ഒടുവിൽ കേട്ടത് മരണവാർത്ത appeared first on Viral Max Media.



from Mallu Articles https://ift.tt/iazHLZn
via IFTTT
Previous Post Next Post