ജഗത്തിന്റെ ഒഫീഷ്യൽ ജിപ്സി ക്യൂൻ!!!! നടി അമല പോൾ വിവാഹിതയായി

പ്രേക്ഷകരുടെ പ്രിയപ്പെട്ട നായിക അമല പോൾ വിവാഹിതയായി. സുഹൃത്ത് ജഗദ് ദേശായി ആണ് താരത്തെ വിവാഹം ചെയ്തിരിക്കുന്നത്. ​ഗോവ സ്വദേശിയായ ജ​ഗദ് അടുത്തിടെയായിരുന്നു അമല പോളിനെ പ്രണയ പ്രൊപ്പോസൽ ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായി മാറിയത്. ഗോവയിൽ ഉള്ള പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജർ ആണ് ജഗദ്.

ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന വിവാഹത്തിൻറെ ചിത്രങ്ങൾ താരങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇനി അവശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്സരസിന്റെ കൈപിടിച്ച് മുന്നോട്ട്’, ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വരൻ സമൂഹമാധ്യമത്തിലൂടെ  കുറിച്ചു.

അടുത്തിടെയായിരുന്നു അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന ജഗത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായി മാറിയത്.വിവാഹത്തെക്കുറിച്ച് അപ്പോഴാണ് പ്രേക്ഷകരുമായി വെളിപ്പെടുത്തിയത്.”മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു” എന്നായിരുന്നു ജ​ഗദ് പങ്കുവെച്ച വിഡിയോയുടെ താഴെ നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

അമലാ പോളിന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയിൽ ആണ് ഇരുവരും വിവാഹം ചെയ്യാൻ പോവുകയാണെന്ന് പുറത്തുവിട്ടത്. ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ് ജഗത്ത് ഡാൻസ് കളിച്ചു കൊണ്ടു ആണ് അമല പോളിനെ പ്രൊപ്പോസ് ചെയ്തത്. തുടർന്ന് കയ്യിൽ മോതിരമണിഞ്ഞു ഒരുമിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

The post ജഗത്തിന്റെ ഒഫീഷ്യൽ ജിപ്സി ക്യൂൻ!!!! നടി അമല പോൾ വിവാഹിതയായി appeared first on Viral Max Media.



from Mallu Articles https://ift.tt/Q0SduTP
via IFTTT
Previous Post Next Post