സീരിയൽ താരങ്ങൾ ആണെങ്കിലും ഞങ്ങളും മനുഷ്യന്മാരാണ്, കുത്തിനോവിപ്പിക്കരുത്: ബീന ആന്റണി

സീരിയൽ താരം രഞ്ജുഷ മേനോന്റെ വേർപാടിൽ നടുക്കം വിട്ടുമാറാതെ മിനിസ്ക്രീൻ ലോകം. മിനിസ്ക്രീൻ ലോകത്തെ നിരവധി പേരായിരുന്നു ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ എത്തിയത്. ഏറെ ചർച്ചയ്ക്ക് വഴിവെച്ചത് ആത്മഹത്യയ്ക്ക് ശ്രമിക്കുമ്പോൾ മകളെ കൂടി ഓർക്കാമായിരുന്നു എന്ന ബീന ആന്റണിയുടെ വാക്കുകളായിരുന്നു. വ്യാജ തലക്കെട്ടുകൾ നൽകി പലരും ഈ കുറിപ്പ് ആഘോഷിക്കുകയും ചെയ്തു.

ഇപ്പോഴിതാ ബീന ആന്റണി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ ആണ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്. താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചുകൊണ്ട് തെറ്റായ തലക്കെട്ടുകൾ നൽകി എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് വീഡിയോയിലൂടെ ചോദിക്കുന്നു.

രഞ്ജുഷയുടെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ബീനാന്റണി രംഗത്ത് നിന്നും തുടങ്ങിയ തലക്കെട്ട് ആണ് ചിലർ നൽകുന്നത്. താൻ എന്താണ് പറഞ്ഞിരിക്കുന്നത് പലർക്കും വ്യക്തമാക്കാതെയാണ് തല തലക്കെട്ടുകളും എഴുതിവിടുന്നത്. മരിച്ച വീട്ടിലും സീരിയൽ അഭിനയമാണ് നടിമാർ കാണിക്കുന്നത് എന്നാണ് ചിലർ പറയുന്നത്. സീരിയൽ താരങ്ങൾ ആണെങ്കിലും ഞങ്ങളും മനുഷ്യന്മാരാണെന്നും ഞങ്ങൾക്കും മനുഷ്യത്വവും വികാരവും ഒക്കെ ഉണ്ടെന്നും നടി പറയുന്നു. പല വാർത്തകളും കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നിയെന്നും ഇത്തരം തലക്കെട്ടുകൾ നൽകി വേദനിപ്പിക്കരുതെന്നും ബീന ആന്റണി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.

 

View this post on Instagram

 

Shared post on

The post സീരിയൽ താരങ്ങൾ ആണെങ്കിലും ഞങ്ങളും മനുഷ്യന്മാരാണ്, കുത്തിനോവിപ്പിക്കരുത്: ബീന ആന്റണി appeared first on Viral Max Media.



from Mallu Articles https://ift.tt/biMxN7v
via IFTTT
Previous Post Next Post