ക്യൂട്ട് ബേബി കുഞ്ഞിയെ ഒരുപാട് ഇഷ്ട്ടപെട്ടു : മിനി കൂപ്പർ സ്വന്തമാക്കി അഖിൽ മാരാർ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന വിജയിയാണ് അഖിൽ മാരാർ. ബിഗ് ബോസിൻറെ ടൈറ്റിൽ വിന്നർ ആയ അഖിലിന്റെ  യാത്രകൾക്ക് കൂട്ടായി ഒരാൾ കൂടി വന്നിരിക്കുന്നു. യാത്രകളും വാഹനങ്ങളും ഏറെ ഇഷ്ടപ്പെടുന്ന അഖിൽ മാരാറിന് ആഡംബര കാറിൻറെ കളക്ഷൻ ബിഗ്ബോസ് വന്നതിന് ശേഷമുണ്ട്. ഇപ്പോഴത്തെ ആഡംബര കാറുകളുടെ കളക്ഷനിലേക്ക് ഒരാൾ കൂടി വന്നിരിക്കുകയാണ്. താരം ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത് മിനി കൂപ്പർ ആണ്.

കൊച്ചിയിലെ ഷോറൂമിൽ നിന്നാണ് വാഹനം വാങ്ങാൻ കുടുംബസമേതം എത്തിയത്. തന്നെ സ്നേഹിക്കുന്നവർക്ക് ഒരായിരം നന്ദിഉണ്ടെന്നും ക്യൂട്ട് ബേബി കുഞ്ഞിയെ ഒരുപാട് ഇഷ്ട്ടപെട്ടു…ആഗ്രഹിച്ചു..ഇപ്പോൾ സ്വന്തമാക്കി എന്നും അഖിൽ  സമൂഹമാധ്യമത്തിലൂടെ കുറിച്ചു.

ഭാര്യക്കും രണ്ടു മക്കൾക്കും ഒപ്പമാണ് താരം കാർ വാങ്ങാൻ ഷോറൂമിലെത്തിയത്.തുടർന്ന് ജീവനക്കാരോടൊക്കെ സംസാരിച്ച് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചാണ് താരം സ്വപ്ന വാഹനം സ്വന്തമാക്കിയ വിവരം പ്രേക്ഷകരുമായി പങ്കിട്ടത്.  നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
നിരവധി പേരാണ് താരത്തിന് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.ഇതുപോലെ എപ്പോഴും വിജയങ്ങൾ നേടിയെടുക്കണമെന്നും ആഗ്രഹമുള്ളതൊക്കെ  സ്വന്തമാക്കണമെന്നും ആരാധകർ ആശംസകളും നൽകി.

The post ക്യൂട്ട് ബേബി കുഞ്ഞിയെ ഒരുപാട് ഇഷ്ട്ടപെട്ടു : മിനി കൂപ്പർ സ്വന്തമാക്കി അഖിൽ മാരാർ appeared first on Viral Max Media.



from Mallu Articles https://ift.tt/SGz2Mdm
via IFTTT
Previous Post Next Post