ബീഹൈൻഡ്സ് വുഡ്സ് എന്ന ചാനലിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ അവതാരികയാണ് വീണമുകുന്ദൻ. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് വീണ തന്റേതായ ഒരു സ്റ്റൈൽ അവതരണ രംഗത്ത് കൊണ്ടുവന്നത്. വീണ ചെയ്യുന്ന അഭിമുഖങ്ങൾ ഒക്കെ ചുരുങ്ങിയ സമയമുണ്ട് സമൂഹമാധ്യമത്തിൽ ട്രെൻഡിങ് ആകാറുണ്ട്. മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകൾ എല്ലാം വീണ ഇതിനോടകം ഇൻറർവ്യൂ ചെയ്തിട്ടുണ്ട്.
അടുത്തിടെയാണ് വീണയെ ബിഹൈൻഡ് എന്ന ചാനലിൽ നിന്നും കാണാതായി തുടങ്ങിയത്.പുതിയ അവതാരകരായിരുന്നു ഇപ്പോൾ ഇൻറർവ്യൂ ചെയ്യുന്നത്.എല്ലാവരും വീണയെ പറ്റി കമൻറ് ബോക്സുകളിലൂടെ ചോദിക്കാറുണ്ടായിരുന്നു. അതിനൊക്കെയുള്ള ഉത്തരം വീണ തന്നെ നൽകിയിരിക്കുകയാണ്.
പുതിയൊരു യൂട്യൂബ് ചാനൽ ആരംഭിച്ചു കൊണ്ടായിരുന്നു വീണ അതിനൊരു മറുപടി നൽകിയത്. കുറേക്കാലത്ത് ഉള്ള ആഗ്രഹമായിരുന്നു ഇതെന്നും അതുകൊണ്ടാണ് തന്റെതായ ഒരു സംരംഭം ആരംഭിച്ചത് എന്നും പറയുന്നു. ബിഹൈൻഡ്സിൽ നിന്നും പടിയിറങ്ങാനുള്ള സ്ട്രോങ്ങ് ആയ കാരണം ഇതു തന്നെയാണെന്നും സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് പണ്ട് തൊട്ട് ആഗ്രഹമുണ്ടായിരുന്നു എന്നും വീണ തന്നെ പറയുന്നു.
കൂടാതെ വീണ മുൻപ് ദൂരദർശനിൽ അവതാരികയായി ആയിരുന്നുവെന്നും ഒരുപാട് പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ടായിരുന്നു എന്നും യൂട്യൂബ് ചാനലിലെ ആദ്യ വീഡിയോയിലൂടെ പറഞ്ഞു
ആദ്യമായി ചാനലിൽ അഭിമുഖത്തിനെത്തിയിരിക്കുന്നത് അഹാനയും അമ്മയുമാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർസ് എന്ന നിലയിൽ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരരായ താരകുടുംബമാണ് കൃഷ്ണകുമാറിന്റെത്.
The post ബീഹൈൻഡ്സ് വുഡ്സിൽ നിന്നും രാജിവെയ്ക്കാൻ ഒരു കാരണമുണ്ട് : പുതിയ തുടക്കത്തിൽ വേറിട്ട ശൈലിയുമായി വീണ appeared first on Viral Max Media.
from Mallu Articles https://ift.tt/Qq1TF0e
via IFTTT