പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി, ആശുപത്രി വിട്ടു!!! വീണ്ടും ആക്ടീവായി    വൃദ്ധിക്കുട്ടി

സീരിയൽ രംഗത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന കുട്ടി താരമാണ് വൃദ്ധി വിശാൽ. നിരവധി പരസ്യ ചിത്രങ്ങളിലൂടെ വേഷമിട്ട വൃദ്ധി മലയാള സിനിമയിലും തമിഴ് സിനിമയിലും ഇപ്പോൾ മിന്നുന്ന താരമാണ്.

മലയാളത്തിൽ ആദ്യമായി അഭിനയിച്ചത് സാറാസ് എന്ന ചിത്രത്തിൽ ആയിരുന്നു.അതിനു മുൻപ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന പരമ്പരയിലൂടെയാണ് മലയാളികൾക്ക് പ്രിയങ്കരി ആയത്. എന്ന ചിത്രത്തിനു ശേഷം വൃദ്ധിക്ക് നിരവധി അവസരങ്ങൾ ആയിരുന്നു വന്നത്. പിന്നീട് തമിഴിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം ചെയ്തു..

ഈയടുത്തായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ആശുപത്രിയിൽ അഡ്മിറ്റ് ആണെന്നുള്ള വാർത്താ മാതാപിതാക്കൾ പങ്കുവെച്ചത്. ഒരു വീഡിയോയിലൂടെ ആയിരുന്നു അസുഖത്തെക്കുറിച്ച് പറഞ്ഞത്. പനി കൂടി പോയതിനാൽ ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കും ഇപ്പോൾ ഭേദമുണ്ടെന്നും അറിയിച്ചിരുന്നു. ഇപ്പോൾ ഇതാ പനിയെല്ലാം മാറി സുന്ദരിയായി ആക്ടീവായി വീണ്ടും സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്.

ഡാൻസ് റീലുകളിലൂടെ ആണ് വൃദ്ധി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നത്. മാതാപിതാക്കളും ഡാൻസ്ർസ് ആണ്. ഇവരുടെ ചാനലിലൂടെ ഡാൻസ് വീഡിയോകൾ ഒക്കെ പങ്കുവെക്കാറുണ്ട് . ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ പ്രേക്ഷകശ്രദ്ധ നേടിയെടുക്കാറുള്ളത്.

The post പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി, ആശുപത്രി വിട്ടു!!! വീണ്ടും ആക്ടീവായി    വൃദ്ധിക്കുട്ടി appeared first on Viral Max Media.



from Mallu Articles https://ift.tt/FSVy2i7
via IFTTT
Previous Post Next Post