‘അനിമലി’ലെ ബോബി ഡിയോളിനെപ്പോലെ മാസ്സാകാനുള്ള ശ്രമം: ഓഫ് റോഡ് ഡ്രൈവിംഗ് പരീക്ഷിച്ച് ഗായത്രി സുരേഷ്

സൗന്ദര്യമത്സരത്തിലൂടെ കടന്നുവന്ന മലയാള സിനിമയിലെ മുൻനിര നായികയാവാൻ സാധിച്ച താരമായിരുന്നു ഗായത്രി സുരേഷ്. ആദ്യചിത്രം തന്നെ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടായിരുന്നു തിളങ്ങിയത്. പക്ഷേ പിന്നീട് അങ്ങോട്ട് വന്നില്ല ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ പിന്നീട് താരത്തെ തേടിയെത്തിയതുമില്ല. സമൂഹമാധ്യമങ്ങളിൽ ഗായത്രി വളരെയധികം സജീവമാണ്. മലയാളത്തിലും അന്യഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിമുഖങ്ങളിൽ നടത്തുന്ന ചില പരാമർശങ്ങൾ ഒക്കെ ട്രോളുകൾക്കും വഴി വച്ചിരുന്നു.പിന്നാലെ തന്നെ മലയാള സിനിമയിൽ നിന്നും ഗായത്രി പതുക്കെ പതുക്കെ അപ്രത്യക്ഷയാവുകയായിരുന്നു. പക്ഷേ സോഷ്യൽ മീഡിയയിൽ താരം വളരെയധികം സജീവമാണ്.

തന്റെ ഓഫ് റോഡ്‌ ജീപ്പ് ഡ്രൈവിങ്ങിന്റെ വിഡിയോ പങ്കുവച്ച് നടി ഗായത്രി സുരേഷ് ഇപ്പോഴിതാ ആരാധക ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ‘വട്ടവടയിലൂടെയുള്ള ഓഫ് റോഡ് ഡ്രൈവിങ്, അനിമൽ മൂവിയിലെ ബോബി ഡിയോളിന്റെ അബ്റാറിനെപ്പോലെ മാസ്സാകാനുള്ള ശ്രമം’ എന്ന കുറിപ്പോടെയാണ്  വിഡിയോ മാധ്യമത്തിലൂടെ പോസ്റ്റ് ചെയ്തത്.

ഒലിവ് പച്ച നിറമുള്ള ടോപ്പും ജീന്‍സും കൂളിങ് ഗ്ലാസ്സുമണിഞ്ഞാണ്  ഗായത്രി സ്റ്റൈലിഷ് ലുക്കിൽ വീഡിയോയിൽ എത്തിയത്. സുഹൃത്തുക്കളുടെയും വളര്‍ത്തുനായയുടെയും ഒപ്പമായിരുന്നു സാഹസിക യാത്ര നടത്തിയത്. ആരാധകരും സെലിബ്രിറ്റികളും അടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി വന്നത്.

 

View this post on Instagram

 

Shared post on

The post ‘അനിമലി’ലെ ബോബി ഡിയോളിനെപ്പോലെ മാസ്സാകാനുള്ള ശ്രമം: ഓഫ് റോഡ് ഡ്രൈവിംഗ് പരീക്ഷിച്ച് ഗായത്രി സുരേഷ് appeared first on Viral Max Media.



from Mallu Articles https://ift.tt/92bVI4i
via IFTTT
Previous Post Next Post