മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായ മനോജ് കെ ജയന്റെയും ഉർവശിയുടെയും ഏക മകളാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. കലാ കുടുംബത്താണ് തേജാലക്ഷ്മി ജനിച്ചതെങ്കിലും സിനിമയിലേക്ക് ഇതുവരെ താരപുത്രി കടന്നു വന്നിട്ടില്ല. സമൂഹമാധ്യമങ്ങളിലും താരം വളരെയധികം സജീവമാണ്. വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്കായി പങ്കുവെക്കുന്നത് സോഷ്യൽ മീഡിയ വഴിയാണ്.
ഇടയ്ക്കൊക്കെ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള സ്നേഹ നിമിഷങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കുഞ്ഞാറ്റ സോഷ്യല്‍ മീഡിയയുടെ സ്നേഹം പിടിച്ചുപറ്റാറുണ്ട്. ഇപ്പോഴിതാ ഈ താരപുത്രിയുടെ സ്റ്റൈലിഷ് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാക്കുന്നത് .
ഒരു വിവാഹത്തിൽ പാർട്ടിയിൽ സ്റ്റൈലിഷ് ലുക്കിൽ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം പേജിൽ താരം പങ്കുവച്ചത്. തിൻ സ്ട്രാപ്പും വൈഡ് നെക്കുമുള്ള ബ്ലാക്ക് ഗൗണിലാണ് താര പുത്രി അതിസുന്ദരിയായിരിക്കുന്നത്. ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ഏറെയും ആളുകൾ കമൻറുകൾ നൽകിയിരിക്കുന്നത് അമ്മയെപ്പോലെ തന്നെ സുന്ദരിയാണെന്നും സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ സമയമായെന്നൊക്കെയാണ്. വിദേശത്താണ് കുഞ്ഞാറ്റ പഠിക്കുന്നത്. പക്ഷേ നാട്ടിലെ ആഘോഷങ്ങൾ ഒന്നും നടത്താറില്ല. ഓണത്തിനും വിഷുവിനും ഒക്കെ താരം വിദേശത്ത് നടത്തുന്ന ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്,
The post നൈറ്റ് പാർട്ടി ലുക്കിൽ സ്റ്റൈലിഷ് ആയി ഉർവശിയുടെ മകൾ!!! ചിത്രങ്ങൾ appeared first on Viral Max Media.
from Mallu Articles https://ift.tt/76RmOcN
via IFTTT