സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവ ചർച്ച നടക്കുന്നത് യുവ ഡോക്ടറുടെ ആത്മഹത്യയും സ്ത്രീധന വിഷയങ്ങളുമാണ്. ഇതേക്കുറിച്ചു പ്രതികരിച്ചു നിരവധി പേർ രംഗത്തുവന്നു. ഇതിനിടെ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തി നടി കൃഷ്ണപ്രഭയും രംഗത്തുവന്നു. നടിയും നർത്തകിയുമായ കൃഷ്ണപ്രഭ പ്രതികരിച്ചത് ആദരാജ്ഞലികൾ നേർന്നുകൊണ്ടാണ്.
”ഷഹനയ്ക്ക് ആദരാഞ്ജലികൾ.. അടുത്ത മാസം 2024 ആവുകയാണ്! സ്ത്രീധനമെന്ന വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോഴും പെൺകുട്ടികൾ ആത്മഹ.ത്യ ചെയ്യുന്ന സ്ഥിതിയുണ്ടാവുകയെന്ന് പറയുന്നത് ഏറെ വേദനാജനകമാണ്. വിസ്മയ, ഷഹന എന്ന് ഇങ്ങനെ പേരുകൾ മാറി മാറി വരുന്നത് അല്ലാതെ സമൂഹത്തിന് യാതൊരു മാറ്റവും വരുന്നില്ല എന്നതാണ് സത്യം.
പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ ഇടയ്ക്കിടെ വാർത്ത വരുന്നതെന്ന്! അതിന് കാരണം നമ്മൾ എല്ലാവരുമടങ്ങുന്ന സമൂഹം തന്നെയാണ്. പെൺമക്കളുടെ വിവാഹത്തിന് വേണ്ടി സ്ത്രീധനം കൊടുക്കാൻ തയാറാകുന്ന മാതാപിതാക്കളും അത് യാതൊരു ഉളുപ്പും ഇല്ലാതെ വാങ്ങുന്ന റെഡിയായി നിൽക്കുന്ന വരനും കുടുംബവും ഉള്ളിടത്തോളം കാലം പേരുകൾ മാറി മാറി വരികതന്നെ ചെയ്യും. ഇനി വരുന്ന തലമുറ എങ്കിലും മാറേണ്ടിയിരിക്കുന്നു. പെൺകുട്ടികളോടാണ് എനിക്ക് പറയാനുള്ളത്.
സ്ത്രീധനം വേണമെന്ന ആവശ്യമുന്നയിച്ച് വരുന്ന വീട്ടുകാരോട് ”പോയി പണിയെടുത്ത് ജീവിക്കാൻ പറയുക..”, വിവാഹ ശേഷം സ്ത്രീധനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടാക്കിയാൽ ബന്ധം വേർപിരിഞ്ഞ് അന്തസ്സായി സ്വന്തമായി ജോലി ചെയ്തുജീവിക്കുക. ഇവറ്റുകൾക്ക് വേണ്ടി സ്വന്തം ജീവനും ജീവിതവും കളയുന്നത് എന്തിനാണ്! വിവാഹത്തിന് മുമ്പായാലും ശേഷമായാലും സ്ത്രീധനം ചോദിച്ച് ബുദ്ധിമുട്ടിക്കുന്നവർക്ക് എതിരെ തെളിവ് സഹിതം കേസ് കൊടുക്കുക.. ബാക്കി കോടതി നോക്കിക്കോളും..”, കൃഷ്ണ പ്രഭ കുറിച്ചു.
The post പേരുകൾ മാറി മാറി വരുന്നതല്ലാതെ സമൂഹത്തിന് യാതൊരു മാറ്റവും വരുന്നില്ല, ഇനി വരുന്ന തലമുറ എങ്കിലും മാറേണ്ടിയിരിക്കുന്നു- കൃഷ്ണ പ്രഭ appeared first on Viral Max Media.
from Mallu Articles https://ift.tt/zalPGZ3
via IFTTT