ആ സമ്പന്നത അദ്ദേഹത്തിനായി ഈശ്വരൻ കനിഞ്ഞ് നല്കിയത് ഒരുപാടൊരുപാട് മനുഷ്യരുടെ കണ്ണീരൊപ്പുവാൻ വേണ്ടിയാണ്

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയ വാർത്തയായിരുന്നു ബിസിനസ് പ്രമുഖനായ യൂസഫലിയുടെ ചിത്രം വരച്ച കൈകൾ ഇല്ലാത്ത ഒരു വ്യക്തിക്കൊപ്പം അദ്ദേഹം ചിത്രമെടുക്കാൻ ഇരിക്കുന്നത് ഈ വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറി യൂസഫലി എന്ന കാരുണ്യവാന്റെ മറ്റൊരു മുഖം കൂടി നമ്മൾ കണ്ടു എന്ന് പറയുന്നതാണ് സത്യം. ഇദ്ദേഹം മനുഷ്യനാണോ അതോ ഈശ്വരനാണോ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നാണ് ഈ വീഡിയോ കണ്ട് പലരും പറയുന്നത് ഇപ്പോഴിതാ അഞ്ചു പാർവതി പ്രതീഷ് ഇദ്ദേഹത്തെക്കുറിച്ച് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച കുറുപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ


ഹൃദയം നിറച്ച ഒരു ചിത്രം, തൃശ്ശൂര്‍ ജില്ലയിലെ നാട്ടികയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഒരാള്‍, ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ ഇടം പിടിച്ചത്, പോരാട്ടത്തിന്റെയും, ഇച്ഛാശക്തിയുടെയും, ദൃഢനിശ്ചയത്തിന്റെയും ഫലം കൊണ്ടാണെങ്കിൽ ആ സമ്പന്നത അദ്ദേഹത്തിനായി ഈശ്വരൻ കനിഞ്ഞ് നല്കിയത് ഒരുപാടൊരുപാട് മനുഷ്യരുടെ കണ്ണീരൊപ്പുവാൻ വേണ്ടിയാണ്. നിസ്സഹായരായ ഒരുപാട് ഒരുപാട് മനുഷ്യരിൽ സന്തോഷത്തിന്റെ പൂത്തിരി ഇത് പോലെ കത്തിക്കാനും കൂടിയാണ്.

നമ്മൾ വായിച്ചും കണ്ടും അറിയുന്ന നൂറ് കഥകൾക്കപ്പുറം അറിയപ്പെടാത്ത കാരുണ്യസ്പർശത്തിന്റെ നൂറുകണക്കിന് കഥകളുണ്ട് നാട്ടികയെന്ന കൊച്ച് ഗ്രാമത്തിന് പറയാനായിട്ട്. അങ്ങനെ ഞാൻ നേരിൽ കണ്ടറിഞ്ഞ , കേട്ടറിഞ്ഞ ഒരുപാട് അനുഭവസാക്ഷ്യങ്ങളുണ്ട്. കൈകളില്ലാത്ത പാലക്കാട്ടുക്കാരൻ പ്രണവ് എന്ന യുവാവിന് യൂസഫ് സാറിന്റെ സ്നേഹമനസ്സാൽ പാലക്കാട് ലുലുവിൽ ജോലി എന്ന വാർത്ത കണ്ടപ്പോൾ ഒരിക്കൽ കൂടി ഇങ്ങനെ എഴുതണം എന്ന് തോന്നി. ഇനി ഇത് ഒരു പബ്ലിസിറ്റി സ്റ്റണ്ട് എന്നാണ് വിമർശനം എങ്കിൽ കേരളത്തിലെ മറ്റു ശത കോടീശ്വരന്മാർ ഇത്തരത്തിൽ പബ്ലിസിറ്റി സ്റ്റണ്ട് നടത്തി കുറെയേറെ മനുഷ്യർക്ക് ജീവിതത്തിൽ വെളിച്ചം നല്കാൻ അപേക്ഷ.കണ്ണു കാണാതെ നിൽക്കുമ്പോൾ കൈ തരുന്നവർ ദൈവങ്ങൾ എന്ന് ശ്രീകുമാരൻ തമ്പി സാർ എഴുതിയത് എത്രത്തോളം അന്വർത്ഥമാണെന്ന് തോന്നിയിട്ടുണ്ട് രണ്ട് പേരുടെ കാര്യത്തിൽ – സുരേഷ് ഗോപി സാറും യൂസഫ് അലി സാറും!! അങ്ങനെ ഉഴറിയ എത്രയോ പേർക്ക് കൈ കൊടുത്ത ഇദ്ദേഹം അവർക്ക് ഈശ്യരൻ തന്നെയല്ലേ??

The post ആ സമ്പന്നത അദ്ദേഹത്തിനായി ഈശ്വരൻ കനിഞ്ഞ് നല്കിയത് ഒരുപാടൊരുപാട് മനുഷ്യരുടെ കണ്ണീരൊപ്പുവാൻ വേണ്ടിയാണ് appeared first on Viral Max Media.



from Mallu Articles https://ift.tt/whT2JOV
via IFTTT
Previous Post Next Post