സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ്ങിൽ നിൽക്കുന്ന രണ്ട് പേരാണ് തൊപ്പിയും ഫസിയും. ഗെയിമുകൾ കളിച്ചുകൊണ്ട് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത താരമാണ് തൊപ്പി എന്ന നിഹാദ്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് തൊപ്പി മലയാളി പ്രേക്ഷകർക്കിടയിൽ ഒരു ട്രെൻഡ് കൊണ്ട് വന്നത്. പിന്നാലെ തന്നെ തൊപ്പിയെ അനുകരിച് കൊച്ചു കുട്ടികൾ വരെ രംഗത്തെത്തുകയായിരുന്നു.
ഈ അടുത്തു താരം ഒരു സ്വകാര്യ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ പോയപ്പോൾ പാടിയ പാട്ടും സംസാരവും ഒക്കെ വലിയ രീതിയിൽ ചർച്ചയ്ക്ക് വഴി വച്ചിരുന്നു. അറസ്റ്റ് ചെയ്യുകയും അതുമായി ബന്ധപ്പെട്ട നിരവധി കേസുകളും പ്രശ്നങ്ങളും സമൂഹമാധ്യമത്തിലൂടെ പൊന്തി വരികയും ചെയ്തിരുന്നു. അതിനു ശേഷം തൊപ്പിയുടെ പേര് എപ്പോഴും ട്രെൻഡിങ്ങിൽ നിൽക്കുന്ന ഒന്നാണ്.
തൊപ്പിയുടെ പേരിനൊപ്പം തന്നെ കാമുകിയായ ഫാസ്മിനയുടെ പേര് കൂടി ഇപ്പോൾ ട്രൻഡിങ്ങിൽ വന്നിരിക്കുകയാണ്.ഇരുവരും സമൂഹമാധ്യമത്തിലൂടെയാണ് കണ്ടുമുട്ടിയതും പ്രണയം വെളിപ്പെടുത്തിയതും. രണ്ടുപേരും ഒരുമിച്ച് യൂട്യൂബ് ചാനലിൽ അഭിമുഖങ്ങൾ നൽകിയതോടുകൂടി രണ്ടാളുടെയും പ്രണയം പ്രേക്ഷകർക്ക് പരിചിതമായി.
ഇപ്പോഴിതാ തൊപ്പിയുടെ പെണ് സുഹൃത്തിനെ കുറിച്ച് സമൂഹമാധ്യമത്തിലൂടെ വന്നിരിക്കുന്ന ഒരു സംഭവമാണ് യൂട്യൂബിൽ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. തൊപ്പിയെ ദുബായിലുള്ള ഒരു പരിപാടിക്ക് അതിഥിയായി ക്ഷണിക്കുകയും വിസയും ടിക്കറ്റും താമസസൗകര്യങ്ങളും ഒക്കെ ഒരുക്കാൻ അവർ തയ്യാറായിരുന്നുവെന്നും എന്നാൽ തൊപ്പിയുടെ ഇപ്പോഴത്തെ മാനേജരായ പെൺ സുഹൃത്ത് മെസ്സേജ് അയച്ച കോഡിനേറ്റനോട് വളരെ മോശമായ രീതിയിൽ പെരുമാറി എന്നുമാണ് യൂട്യൂബ് ചാനലിലൂടെ പുറത്തുവന്നിരിക്കുന്നത്. കോ ഡിനേറ്റർ തന്നെയാണ് യൂട്യൂബിലൂടെ തൊപ്പിയുടെ പെൺ സുഹൃത്തിന്റെ ചാറ്റും വോയിസ് ക്ലിപ്പും ഒക്കെ പുറത്തുവിട്ടിരിക്കുന്നത്. വളരെ മോശമായ രീതിയിൽ ആണ് ഫസി ഇവരോട് സംസാരിച്ചിരിക്കുന്നത്. തൊപ്പിയെ ദുബായിലേക്ക് കൊണ്ടുവരണമെങ്കിൽ ഒപ്പം തനിക്കും വരണമെന്നായിരുന്നു അവരോട് ആവശ്യപ്പെട്ടത്.
The post തൊപ്പി പ്രൊമോഷന് ദുബായിലേക്ക് വരണമെങ്കിൽ എന്നെയും കൊണ്ടുപോകണം!! മാനേജറായ പെൺ സുഹൃത്തിനെക്കുറിച്ചു യൂട്യൂബർ appeared first on Viral Max Media.
from Mallu Articles https://ift.tt/42DoweJ
via IFTTT