കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറുന്നത് സംവിധായകൻ രഞ്ജിത്തിന്റെ തന്നെ അഭിമുഖമാണ്. ഈ അഭിമുഖത്തിൽ അദ്ദേഹം പറയുന്ന പല കാര്യങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നുണ്ട് അതിൽ ഒരു പ്രധാനപ്പെട്ട കാര്യമാണ് നടനായ ഭീമൻ രഘുവിനെ കുറിച്ചുള്ള ഒരു പരാമർശം. ഭീമൻ രഘു ഒരു കോമാളിയും മണ്ടനും ആണെന്നാണ് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയർമാരുമായ രഞ്ജിത്ത് ഇപ്പോൾ ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്
രഞ്ജിത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് 15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമൻ രഘു എഴുന്നേറ്റ് നിന്ന് ഭാഗത്തേക്ക് മുഖ്യമന്ത്രിയായ പിണറായി വിജയൻ ഒന്നു നോക്കുക പോലും ചെയ്തില്ല അതുകൊണ്ടാണ് അദ്ദേഹത്തോട് എനിക്ക് ബഹുമാനം വർദ്ധിക്കുന്നത് അദ്ദേഹം പറഞ്ഞിരുന്നുവെങ്കിൽ അവനാളായി പോയേനെ. അദ്ദേഹം അങ്ങനെ ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമന് രഘു. ഞങ്ങൾ എത്രകാലമായി കളിയാക്കി കൊല്ലുന്ന ഒരാളാണ് ഭീമൻ രഘു. ശരിക്കും ഒരു മണ്ടനാണ്.
നമ്മുടെ ഒരു സുഹൃത്ത് ഒരിക്കൽ ഭീമൻ രഘുവിനോട് പറഞ്ഞു. രഘു നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ് പെടുത്താൻ എനിക്ക് സാധിക്കില്ല എന്ന് ശക്തികൊണ്ട് ആകില്ല ബുദ്ധികൊണ്ട് എങ്ങനെയാണെന്ന് മനസ്സിലായില്ല എന്നാണ് ഭീമൻ രഘു മറുപടി പറഞ്ഞത് ഞാൻ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസ്സിലായില്ലേ അതുപോലും പുള്ളിക്കും മനസ്സിലായില്ല എന്നതാണ് സത്യം എന്നും രഞ്ജിത്ത് പറയുന്നുണ്ട്. അതേസമയം രഞ്ജിത്തിനെതിരെ വളരെ രൂക്ഷമായ രീതിയിലുള്ള സൈബർ ആക്രമണങ്ങളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.
അവതരിപ്പിച്ചിട്ടുള്ള എല്ലാ കഥാപാത്രങ്ങളും ജനങ്ങൾ സ്വീകരിച്ചിട്ടുള്ളവയാണ് അദ്ദേഹം ചെയ്തത് തെറ്റാണ് എങ്കിലും ഒരാളെ പരസ്യമായി ഇത്തരത്തിൽ മണ്ടൻ കോമാളി എന്നൊന്നും വിളിക്കുന്നത് ശരിയല്ല എന്നും എഴുതിയിട്ടുള്ള സിനിമകളിലെ പോലെ തന്നെ ഒരു ഫ്യൂഡൽ മാടമ്പിത്തരമാണ് രഞ്ജിത്തിപ്പോൾ കാണിച്ചു കൊണ്ടിരിക്കുന്നത് എന്നും ഇത് ശരിയല്ല എന്നുമാണ് പലരും സോഷ്യൽ മീഡിയയിലൂടെ പറയുന്നത്. രഞ്ജിത്തിനെതിരെയുള്ള പല അഭിപ്രായങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു പകുതിയിൽ അധികമാളുകളും വിമർശിച്ചുകൊണ്ടുതന്നെയാണ് രംഗത്ത് വരുന്നത്. കുറച്ചാളുകൾ രഞ്ജിത്തിന്റെ രീതികൾക്ക് അംഗീകാരം നൽകുകയും ചെയ്യുന്നുണ്ട്.
The post ഭീമൻ രഘു ഒരു കോമാളിയും മണ്ടനും ആണെന്ന് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്. appeared first on Viral Max Media.
from Mallu Articles https://ift.tt/JhVAHGg
via IFTTT