കഴിഞ്ഞദിവസം സോഷ്യൽ മാധ്യമങ്ങളിലും പ്രമുഖ മാധ്യമങ്ങളിലും എല്ലാം വലിയ വാർത്തയായ സംഭവമായിരുന്നു ശബരിമലയിലെ ഭക്തജന തിരക്ക്. പ്രായമായവരും കുട്ടികളും അടക്കമുള്ളവർ അവിടെ എത്തിയിട്ടും പലർക്കും ദർശനം ലഭിക്കുന്നില്ല എന്ന് മാത്രമല്ല പലരും ബുദ്ധിമുട്ടുകൾ സഹിക്കുകയും ചെയ്യുന്നുണ്ട് അടുത്ത സമയത്ത് 10 വയസ്സുള്ള ഒരു പെൺകുട്ടി മരണപ്പെട്ടതും വലിയ തോതിൽ തന്നെ വൈറലായി മാറിയിരുന്നു ഇതിന്റെ പേരിൽ സർക്കാരിനെ വിമർശിച്ചുകൊണ്ട് പല ആളുകളും രംഗത്ത് വരികയും ചെയ്തു ഈ വിഷയത്തെക്കുറിച്ച് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ച് വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ശബരിമലയിലെ തിരക്ക് കുറയ്ക്കാനും, ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങളും, സുരക്ഷയും നൽകാനും സർക്കാരിന്റെ അടിയന്തര നടപടികൾ ഉണ്ടായിട്ടില്ലെങ്കിൽ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കും എന്നതിൽ സംശയമില്ല.. ശരാശരി 250 കോടി രൂപ സീസണല്‍ വരുമാനമുള്ള ഒരു വന്‍ ഭക്തിവ്യവസായ കേന്ദ്രമാണ് ഇന്നത്തെ നവീകരിച്ച ശബരിമല. നയനാഭിരാമമായ കാടും മലയും പുഴകളുടേയും മധ്യത്തില്‍ സമുദ്ര നിരപ്പില്‍ നിന്നും 1535 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ശബരിമല മണ്ഡലമാസക്കാലമാകുമ്പോള്‍ ഏകദേശം മൂന്ന് കോടി ജനങ്ങളെയാണ് ആകര്‍ഷിക്കുന്നത്. മകരജ്യോതി ദര്‍ശനവേളയില്‍ 1991 ജനുവരിയില്‍ ശബരിമലയില്‍ 102 മനുഷ്യർ മരിക്കാനിടയായ സംഭവം നമുക്ക് മുൻപിലുണ്ട്.
കലിയുഗ വരദനും കാനനവാസനും ഉഗ്രമൂര്‍ത്തിയും ഭക്തര്‍ക്ക് ദീര്‍ഗ ആയുസ്സും നല്ല ജീവിതവും സന്തോഷവും നന്മയും പ്രധാനം ചെയ്യാന്‍ കഴിയുന്ന സാക്ഷാല്‍ ശബരിമല ശാസ്താവിന്നു,, തന്നെ കാണാന്‍ വേണ്ടി കിലോമീറ്ററുകള്‍ താണ്ടി സമര്‍പ്പിത മനസ്സോടെ മാസങ്ങളോളം എടുത്തിട്ടുള്ള വ്രതനുഷ്ട്ടന്ങ്ങളുടെ ഫലത്തില്‍ ഇരുമുടി കെട്ടുമേന്തി വരുന്ന പാവങ്ങളായ ജനകൂട്ടത്തെ തന്റെ സന്നിധിയില്‍ വെച്ച് തന്നെ ഇല്ലായ്മചെയ്യാൻ നമ്മളായിട്ട് ഒരു അവസരം നൽകരുതല്ലോ ? പത്ത് വയസ്സുകാരി ശബരിമലയിൽ മല കയറുന്നതിനിടെ മരണപ്പെട്ടു എന്ന വാർത്ത അങ്ങേയറ്റം ദുഖകരമാണ്. ഈ ദുരന്തങ്ങളെങ്കിലും നമ്മുടെ കണ്ണുതുറപ്പിയ്കുമോ? ഇതിനോടകം തന്നെ നിരവധി ആളുകളാണ് ഈ ഒരു ഫേസ്ബുക്ക് പോസ്റ്റിന് മികച്ച കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത് ഇതിനോടകം തന്നെ ഈ പോസ്റ്റും കമന്റുകളും വൈറലായി മാറുകയും ചെയ്തിട്ടുണ്ട് ഇനിയെങ്കിലും ഇക്കാര്യത്തിൽ സർക്കാർ ഒന്ന് കണ്ടു തുറക്കണം എന്നാണ് പലരും പറയുന്നത്
The post പത്ത് വയസ്സുകാരി ശബരിമലയിൽ മല കയറുന്നതിനിടെ മരണപ്പെട്ടു എന്ന വാർത്ത അങ്ങേയറ്റം ദുഖകരമാണ്. ഈ ദുരന്തങ്ങളെങ്കിലും നമ്മുടെ കണ്ണുതുറപ്പിയ്കുമോ? appeared first on Viral Max Media.
from Mallu Articles https://ift.tt/Eg6D9WL
via IFTTT