നടൻ ബാലയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് പങ്കാളി ഡോ എലിസബത്ത് ഉദയൻ. തന്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് എലിസബത്ത് ബാലയുടെ അരോഗ്യസ്ഥിതിയെ കുറിച്ച് പറഞ്ഞത്. ഗുരുതരാവസ്ഥയിൽ നിന്ന് മെച്ചപ്പെട്ടുവെന്നും ബാല ആരോഗ്യം വീണ്ടെടുത്തു വരികയാണെന്നും എലിസബത്ത് അറിയിച്ചു.
കഴിഞ്ഞ ഒന്നര രണ്ടു മാസമായി ടെൻഷനിലായിരുന്ന സമയമായിരുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി. ഇനി ശ്രദ്ധിക്കേണ്ട സമയങ്ങളാണ്. എന്നാലും അദ്ദേഹം മെച്ചപ്പെട്ടു വരുന്നുണ്ട്. ആരോഗ്യം വീണ്ടെടുത്തു വരികയാണ്. ഞാൻ ഇനി കുറച്ച് കാലം ലീവ് ആയിരിക്കും. പുതിയ വീഡയോയൊക്കെ വരും ദിവസങ്ങളിൽ ഇടും, എലിസബത്ത് പറഞ്ഞു.
വീട്ടിൽ തന്നെ ആയിരിക്കും. രണ്ട് മാസമായി വിഡിയോകളൊന്നും തന്നെ ഞങ്ങൾ ചെയ്തിരുന്നില്ല. ഇടയ്ക്ക് ഇങ്ങനെയുള്ള അപ്ഡേറ്റ്സ് മാത്രമാണ് ഫെയ്സ്ബുക്കിലും യൂട്യൂബിലും ആയി കൊടുത്തു കൊണ്ടിരുന്നത്. കുറച്ച് ഫോട്ടോസ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിൽ ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്സറി വന്നിരുന്നു. ആശുപത്രിയിൽ വച്ച് തന്നെ കേക്ക് കട്ടിങ്ങ് ഒക്കെ നടത്തി. എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദി. ഇനിയും നിങ്ങളുടെ പ്രാർഥന ആവശ്യമാണ്. മുൻപുളള പോലെ തന്നെ വിഡിയോകൾ യൂട്യൂബ് ചാനലിൽ പങ്കുവെക്കുന്നതായിരിക്കും
കരൾരോഗത്തെത്തുടർന്ന് ഒരു മാസം മുമ്പാണ് ബാലയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് ബാല ജീവിതത്തിലേക്ക് തിരികെയെത്തുകയായിരുന്നു. കരൾമാറ്റ ശസ്ത്രക്രിയയായിരുന്നു ഡോക്ടർമാർ നിർദേശിച്ചത്.
The post ‘ഗുരുതരാവസ്ഥയിൽ നിന്ന് മാറി, ആരോഗ്യം വീണ്ടെടുത്തുവരുന്നു, ഇനി ശ്രദ്ധിക്കേണ്ട സമയം’; ബാലയെ കുറിച്ചു എലിസബത്ത് appeared first on Viral Max Media.
from Mallu Articles https://ift.tt/PUNOqz8
via IFTTT